Kerala
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതി; വേടനെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ റാപ്പർ വേടനെതിരെ കേസ്. തൃക്കാക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കൂടുതൽ തെളിവ് ശേഖരിക്കാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം
രണ്ട് വർഷം മുമ്പ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. 2021 മുതൽ 2023 വരെയുള്ള കാലങ്ങളിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി
ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലയിടത്തും വെച്ച് പീഡിപ്പിച്ചു. 2023ലാണ് വേടൻ തന്നെ ഒഴിവാക്കിയത്. ഇതോടെ മാനസികമായി തകർന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.