National
ജിമ്മിൽ വ്യായാമത്തിന് ശേഷം വെള്ളം കുടിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ വ്യായാമത്തിന് ശേഷം വെള്ളം കുടിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പൂനെയിലെ പിംപ്രി ചിഞ്ച് വാഡിലുള്ള ജിമ്മിലാണ് സംഭവം. 37കാരനായ മിലിന്ദ് കുൽക്കർണിയാണ് മരിച്ചത്. ജിമ്മിൽ വ്യായാമത്തിന് ശേഷം മിലിന്ദ് വെള്ളം കുടിക്കുന്നതും പിന്നാലെ കുഴഞ്ഞ് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ഹൾ പുറത്തുവന്നിട്ടുണ്ട്
ജിമ്മിലുണ്ടായിരുന്ന മറ്റുള്ളവർ മിലിന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. മിലിന്ദിന് 60 മുതൽ 70 ശതമാനം വരെ ബ്ലോക്കുകൾ ഉണ്ടായിരുന്നു
ഇത് കണ്ടെത്താനാകാതെ പോയതാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ആറ് മാസമായി മിലിന്ദ് ജിമ്മിൽ പോകാറുണ്ടായിരുന്നു. ഭാര്യ ഡോക്ടറാണ്.