Kerala

കാസർകോട് റെയിൽവേ പാളത്തിന് സമീപം തീയിട്ടു, ട്രാക്കിൽ മരക്കഷ്ണം വെച്ചു; യുവാവ് പിടിയിൽ

കാസർകോട് ബേക്കലിൽ റെയിൽവേ ട്രാക്കിൽ തീയിടുകയും മരക്കഷ്ണം വെച്ച് തടസ്സമുണ്ടാക്കുകയും ചെയ്തയാൾ പിടിയിൽ. പത്തനംതിട്ട സ്വദേശി ജോജോ ഫിലിപ്പാണ് പിടിയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു

ബുധനാഴ്ച രാത്രിയാണ് സംഭവം. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ യുവാവ് ട്രാക്കിലൂടെ നടന്ന് കളനാട് റെയിൽവേ തുരങ്കത്തിൽ എത്തി. തുരങ്കം കടക്കാനായി ഓലച്ചൂട്ട് കത്തിച്ചു. തുരങ്കം കടന്ന ശേഷം ചൂട്ട് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു

ചൂട്ടിൽ നിന്നും തീ സമീപത്തെ കാട്ടിലേക്ക് പടരുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രാക്കിൽ കരിങ്കല്ല് നിരത്തി വെച്ച നിലയിലും മരക്കഷ്ണം വെച്ച് തടസ്സപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!