Kerala
പോലീസുകാർക്ക് നേരെ അസഭ്യം വിളി, പിന്നാലെ അക്രമവും; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം കൊല്ലങ്കാവിൽ പോലീസുകാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലങ്കാവ് ചെരുപ്പൂർകോണം സ്വദേശി ശാലുവാണ്(37) പിടിയിലായത്. ബാറിന് മുന്നിൽ അടിപിടി കൂടിയ ശാലുവിനെയും മറ്റൊരാളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ ആകാശ്, രാഹുൽ എന്നിവർ ചേർന്ന് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു ആക്രമണം
ജീപ്പിൽ നിന്ന് ഇറക്കുന്നതിനിടെ നീ ആരാടാ എന്ന് ചോദിച്ച് ഇയാൾ പോലീസുകാർക്കെതിരെ അസഭ്യം വിളി ആരംഭിച്ചു. സിപിഒ രാഹുലിന്റെ വലതു കൈ പിടിച്ച് തിരിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ആകാശിനെയും ഇയാൾ ഉപദ്രവിച്ചു
സ്ഥിരം പ്രശ്‌നക്കാരനാണ് ശാലുവെന്ന് നാട്ടുകാർ പറയുന്നു. സമീപവാസികലെ കയ്യേറ്റം ചെയ്യലും ചീത്ത വിളിക്കലും പതിവാണ്. പരുക്കേറ്റ പോലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി