National
പാക് അനുകൂല മുദ്രവാക്യം മുഴക്കി; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബംഗളൂരുവിൽ പാക് അനുകൂല മുദ്രവാക്യം മുഴക്കിയ യുവാവ് പിടിയിൽ. ഛത്തിസ്ഗഢ് സ്വദേശി ശുഭാംശു ശുക്ലയാണ് പിടിയിലായത്. വൈറ്റ്ഫീൽഡിന് സമീപത്തുള്ള പ്രശാന്ത് ലേ ഔട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മെയ് 9ന് രാത്രിയാണ് താമസിച്ചിരുന്ന പിജി ഹോസ്റ്റലിന്റെ ബാൽക്കണിയിൽ നിന്ന് ശുഭാംശു പാക് അനുകൂല മുദ്രവാക്യം വിളിച്ചത്. അയൽവാസി ഇത് റെക്കോർഡ് ചെയ്ത് പോലീസിന് കൈമാറി. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
നേരത്തെ ഓപറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവ് അറസ്റ്റിലായിരുന്നു. മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബ സിദ്ധിഖാണ് നാഗ്പൂരിൽ അറസ്റ്റിലായത്.