National
11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പണവുമായി കൽപ്പറ്റയിൽ യുവാവ് പിടിയിൽ

ഇന്ത്യൻ നിർമിത വിദേശമദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. കൽപ്പറ്റയിൽ എക്‌സൈസ് ഇന്റലിജൻസും എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്
വൈത്തിരി തൃക്കൈപ്പറ്റ തട്ടികപ്പാലം കമലക്കുന്നുമ്മൽ വീട്ടിൽ കെ ബി വിബുലാൽ(40) ആണ് പിടിയിലായത്. തട്ടികപാലത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് 11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും രണ്ടായിരം രൂപയും പിടിച്ചെടുത്തു.
വിദേശമദ്യ വിൽപ്പനശാലകളിൽ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പുൽപ്പള്ളി, ബാവലി മേഖലകളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം