Kerala
തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു; പതിനഞ്ചും പതിനാറും വയസുള്ള കുട്ടികൾ കസ്റ്റഡിയിൽ
തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. പാലസ് റോഡിന് സമീപമാണ് സംഭവം. ലിവിൻ എന്ന 30കാരനാണ് മരിച്ചത്. പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളാണ് ലിവിനെ കുത്തിയത്. കുട്ടികളുമായി ലിവിൻ തർക്കത്തിലേർപ്പെടുകയായിരുന്നു
ഇതോടെ കൈയിലിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തി. ഇന്നലെ രാത്രിയാണ് സംഭവം. ഒറ്റ കുത്തിന് ലിവിൻ കൊല്ലപ്പെട്ടെന്നാണ് പോലീസ് പറയുന്നത്
സംഭവത്തിൽ രണ്ട് കുട്ടികളെയും പോലീസ് കസ്റ്റിഡിയിലെടുത്തു. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്നാണ് പതിനാറുകാരൻ പോലീസിനോട് പറഞ്ഞത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.