World
സക്കർബർഗിന്‍റെ 15 വർഷം പഴക്കമുള്ള ഹൂഡി വിറ്റത് 13 ലക്ഷം രൂപയ്ക്ക്

മെറ്റ സിഇഒ മാർക് സക്കർബർഗിന്‍റെ 15 വർഷം പഴക്കമുള്ള ഹൂഡിക്ക് ലേലത്തിൽ കിട്ടിയത് 13 ലക്ഷം രൂപയോളം. 15,000 ഡോളറിനാണ് ഹൂഡി വിറ്റത്. ആരാണ് ഹൂഡി സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹൂഡിയിൽ സക്കർബർഗിന്‍റെ കൈയക്ഷരത്തിലുള്ള കുറിപ്പുമുണ്ട്. ലേലത്തിൽ ലഭിച്ച തുക ടെക്സാസിലെ സ്കൂൾ വിദ്യാർഥികൾക്കായി ചെലവഴിക്കുമെന്ന് സക്കർബർഗ് വ്യക്തമാക്കി.
ജൂലിയൻസ് ഓക്ഷൻസ് അവരുടെ സ്പോട്‌ലൈറ്റ്: ഹിസ്റ്ററി ആൻഡ് ടെക്നോളജി എന്ന സീരീസിന്‍റെ ഭാഗമായാണ് സക്കർബർഗിന്‍റെ ഹൂഡി ലേലത്തിൽ വച്ചത്.
22 പേരാണ് ലേലത്തിൽ പങ്കെടുത്തത്. 2010ലാണ് സക്കർബർഗ് ഈ ഹൂഡി വാങ്ങിയത്. ആ ദിവസങ്ങളിൽ മിക്കപ്പോഴും ഞാൻ ഈ ഹൂഡിയാണ് ധരിച്ചിരുന്നതെന്ന് സക്കർബർഗ് പറയുന്നു.