Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 39

രചന: രഞ്ജു ഉല്ലാസ്

ഡെന്നിസിന്റെ കൈകൾ അവളുടെ ഇടുപ്പിലേക്ക് അമർന്നതും ആമിയൊന്നു ഉയർന്നു പൊങ്ങി.

ഇച്ചായ….

പ്രാവ് കുറുകും പോലെ ഒരു കുറുകൽ…

അവൻ മെല്ലെ മെല്ലെ…അല്പം പോലും നോവിയ്ക്കാതെ.. അത്രമേൽ സ്നേഹത്തോടെ, പ്രണയത്തോടെ,അവളുടെ അധരം നുകർന്നു തുടങ്ങിയിരുന്നു.

അവളുടെ ഭാവഭേദങ്ങൾക്ക് നിറം പകർന്നു കൊണ്ട് ഡെന്നിസ് ചുംബനപൂക്കാലം തീർത്തു.

ഒടുവിൽ പ്രണയ വിവശയായി പെണ്ണ് അവന്റെ നെഞ്ചിലേയ്ക്ക് തളർന്നു വീണിരുന്നു..

ചുവന്നു തുടുത്ത പനിനീർ ചാമ്പങ്ങ പോലെയായിരുന്നു അവളുടെ മുഖം..

കൈക്കുമ്പിളിൽ എടുത്ത് വീണ്ടും വീണ്ടും അവൻ മുത്തം കൊടുത്തു..
എന്നിട്ടും മതിയായിരുന്നില്ല..

“ഇച്ചായ… ഇനി രാത്രി ആയിട്ട് പോരേ…. ഞാൻ ശരിക്കും മടുത്തു കേട്ടോ..”

പാവം ആമിയുടെ പറച്ചില് കേട്ടതും അവൻ പൊട്ടിച്ചിരിച്ചു.

.

” എന്നാ ചെയ്യാനാടീ കൊച്ചെ വയസ്സ് പത്തുമുപ്പത്തിയാറു ആയില്ലേ…അതിന്റെ ആക്രാന്തമാണെന്ന് ഓർത്താൽ മതി..നീ മടുത്തു പോയല്ലേ “

“പിന്നെ മടുക്കാതെ…ഇടയ്ക്ക് ശ്വാസം പോലും കിട്ടിയില്ല,ഞാൻ ഓർത്തു കെട്ടിന്റെ അന്ന് തന്നെ തീർന്നെന്ന്…”

പറഞ്ഞു പൂർത്തിയാക്കും മുന്നേ ഡെന്നിസ് അവളുടെ വാ മൂടി..

“ദേ.. വേണ്ടാത്ത വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ… മേടിക്കും നീയ്…. “

അവൻ കണ്ണുരുട്ടി പേടിപ്പിച്ചതും ആമി ചിരിച്ചു.

“കുറച്ചു ഒക്കെ സോഫ്റ്റ്‌ ആയിട്ട് കിസ്സ് ചെയ്യൂ ഇച്ചയാ… ആകെ കൂടി ഉള്ള ഒരു ഭാര്യ അല്ലേ….”

അവന്റെ താടി തുമ്പിൽ പിടിച്ചു കൊണ്ട് ആമി പറഞ്ഞു.

“ഹ്മ്മ്… ഒരു അവസരം നിനക്ക് തന്നേക്കുന്നു..സോഫ്റ്റ്‌ ആയിട്ട് ഒരു കിസ്സ് അടിച്ചേ….കാണട്ടെ “

“ചെ… മിണ്ടാതെ പൊയ്‌ക്കെ ചെക്കാ….”

അവനെ പിടിച്ചു തള്ളി മാറ്റി കൊണ്ട് പെണ്ണ് പോകാൻ ഭാവിച്ചു. പെട്ടെന്ന് ഡെന്നിസ് അവളെ കേറി പിടിച്ചു.

“ടി… ഒന്ന് തന്നേടി.. നോക്കട്ടെ സോഫ്റ്റ്‌ ആണോന്ന്…. “

“അയ്യടാ… ഒരു കിന്നാരം…. എനിയ്ക്കെ ഇപ്പൊ നേരം ഇല്ല… വല്ലതും കഴിക്കാൻ ഉണ്ടാക്കണ്ടേ…”

പറഞ്ഞു കൊണ്ട് അവൾ തോളിൽ നിന്നും സേഫ്റ്റി പിൻ ഊരി മാറ്റി.

മാറിൽ നിന്നും വീണു പോകാതെ സാരിയും കൂട്ടി പിടിച്ചു അവൾ ഡ്രസിങ് റൂമിലേക്ക് കയറി പോയി..

വേഷമൊക്കെ മാറ്റി വന്ന ശേഷം അടുക്കളയിൽ ചെന്നു ഒരു തട്ടിക്കൂട്ട് പായസം ഒക്കെ ഉണ്ടാക്കി വെച്ചു.

അപ്പോളേക്കും ഡെന്നിസിന്റെ എസ്റ്റേറ്റ്ലേ കുറച്ചു ജോലിക്കാർ ഒക്കെ വിവാഹ വിശേഷം അറിഞ്ഞു എത്തിയിരുന്നു.

ആമി…

അവൻ ഉറക്കെ വിളിച്ചതും അവൾ അടുക്കളയിൽ നിന്നും ഓടി ഇറങ്ങി വന്നു.

“നമ്മുടെ തോട്ടത്തിലെ പണിക്കാര് ആണ്. നിന്നേ കാണാൻ വന്നതാ.
അവൻ പറഞ്ഞതും ആമി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

തമിഴ്നാട്ടുകാര് ആണ് എന്ന് അവൾക്ക് അവരെ കണ്ടപ്പോൾ തോന്നി..

സംസാരം ഒക്കെ ആ ടൈപ്പ് ആയിരുന്നു.

രണ്ട് സ്ത്രീകൾ തമിഴ് കലർന്ന മലയാളത്തിൽ എന്തൊക്കെയോ ആമിയോട് ചോദിച്ചു.

ഡെന്നിസ് ആയിരുന്നു അത് എന്താണ് എന്നൊക്കെ അവളെ പറഞ്ഞു മനസിലാക്കിച്ചത്.

അറിയാവുന്ന രീതിയിൽ അവള് മറുപടിയും പറഞ്ഞു.

എല്ലാവർക്കും പായസം ഒക്കെ എടുത്തു കൊണ്ട് വന്നു ആമി കൊടുത്തു.

കല്യാണം കഴിഞ്ഞ ശേഷം ഡെന്നിസ് കൂട്ടുകാരെ ഒക്കെ കേറ്റി സത്കരിച്ചു ആയിരുന്നു അയച്ചത്. പിന്നീട് ആമിയ്ക്കും അവനും വേണ്ടി ഉള്ളത് പാർസൽ കൂടി മേടിച്ചു കൊണ്ട് പോന്നത്.

അതുകൊണ്ട് പണിക്കാർക്ക് ഒക്കെ കൊടുക്കാൻ വേണ്ടി ഒന്നും ഇല്ലായിരുന്നു.

ഡെന്നിസ് അകത്തേക്ക് കയറി പോയിട്ട് എല്ലാവർക്കും ആയിരം രൂപ വെച്ചു എടുത്തു കൊണ്ട് വന്നു കൊടുത്തു.

“എല്ലാവരും വീട്ടിൽ പോകുമ്പോൾ എന്തെങ്കിലും ഒക്കെ ഫുഡ്‌ വാങ്ങി കൊണ്ട് പോണം കേട്ടോ, അതിനു വേണ്ടി ഉള്ളത് ആണ് പൈസ. ഇവിടെ ഫുഡ്‌ ഒന്നും ഉണ്ടാക്കിയില്ല, അതുകൊണ്ട് ആണ് കെട്ടോ.”

അവൻ പറഞ്ഞതും എല്ലാവരും തല കുലുക്കി സമ്മതിച്ചു.

പൊറോട്ടയും ബീഫ് കറിയും വാങ്ങിക്കോണം എന്ന് ഡെന്നിസ് എല്ലാവരോടും പ്രത്യേകം പറഞ്ഞു അയച്ചത്.

അവരൊക്കെ പോയ ശേഷം ടോണിയുടെ ഭാര്യയും അമ്മയുമൊക്കെ വന്നു.. പുതു പ്പെണ്ണിനെ കാണാൻ വേണ്ടി 

അവർക്ക് ചായയും പലഹാരവും ഒക്കെ കൊടുത്തു.

ആമിയുടെ സ്ഥലം എവിടെ ആണെന്നും ആരൊക്കെ ഉണ്ട് വീട്ടിൽ എന്നും, എവിടെ ആണ് പഠിച്ചത് എന്നുമൊക്കെ വള്ളി പുള്ളി വിടാതെ ടോണിയുടെ അമ്മായിമ്മ ചോദിച്ചു മനസിലാക്കി.

ഡെന്നിസിനു ദേഷ്യം വരുന്നുണ്ടായിരുന്നു എങ്കിലും ക്ഷമയോട് അവൻ അങ്ങനെ നിന്നു.

പിന്നെയും രംഗം വഷളായപ്പോൾ ഡെന്നിസ്, പതിയെ ടോണിയെ കണ്ണു കൊണ്ട് കാണിച്ചു.

ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു എന്ന് ടോണി അവരെ വിളിച്ചു കൊണ്ട് പോകുകയും ചെയ്തു.

രാത്രിയിൽ കഴിക്കാനായി ചോറ് അടുപ്പത്തു ഇട്ടിട്ട് ആമി മുറ്റത്തേക്ക് ഇറങ്ങി.

എല്ലാം അടിച്ചു വാരി വൃത്തിയാക്കിയിട്ടു.

അഴയിൽ വിരിച്ചിട്ടിരുന്ന അ lലക്കിയ തുണികൾ ഒക്കെ എടുത്തു അകത്തേക്കു കയറ്റി കൊണ്ട് പോയി ഇട്ടു..

ഡെന്നിസ് ആ നേരത്തു ബ്രൂട്ടസ്സിനെ കുളിപ്പിക്കുകയായിരുന്നു..

അവനെ കുളിപ്പിച്ച് കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു മുറ്റത്തൊരു വാഹനം വന്നു നിന്നത്..

ഡെന്നിസ് മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു,അപ്പച്ചനും അമ്മച്ചിയും വന്നു ഇറങ്ങുന്നത്..

ഒപ്പം തന്നെ ഏറ്റവും ഇളയ പെങ്ങള് റീനയും കെട്ടിയോനും ഉണ്ട്.

വളരെ കൂൾ ആയിട്ട് തന്നെ ഡെന്നിസ് കൈ ഒക്കെ കഴുകി തുടച്ചു കൊണ്ട് അവരുടെ അരികിലേക്ക് വന്നു.

“ആഹ് എല്ലാവരും ഉണ്ടല്ലോ, അതും നല്ലോരു ദിവസം ആയിട്ട് തന്നെ……”

തന്റെ താടി ഒക്കെ ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൻ വന്നു സിറ്റ് ഔട്ടിലേക്ക് കയറി.

“അതെന്താ അത്രയ്ക്ക് നല്ല ദിവസം… ഇന്നെന്തെങ്കിലും പ്രേത്യേകത ഉണ്ടോടാ….”

മാത്തച്ചൻ ആണെങ്കിൽ മകന്റെ അതേ ശൈലിയിൽ തിരികെ ചോദിച്ചു..

“ആഹ് പ്രേത്യേകത ഒക്കെ പറയാം… എല്ലാരും കേറി വന്നാട്ടെ “

പറഞ്ഞു കൊണ്ട് അവൻ അമ്മച്ചിയേയും പെങ്ങളെയും നോക്കി.

“കേറി വാ അളിയാ, അകത്തു ഇരുന്നു സംസാരിക്കാം “

റീനയുടെ ഭർത്താവ് ബിനോയ്‌യെ നോക്കി ആയിരുന്നു ഡെന്നിസ് അത് പറഞ്ഞത്..

ആദ്യം കയറിയതും ബിനോയ്‌ ആയിരുന്നു.

“അപ്പച്ചാ….”

ഡെന്നിസ് വിളിച്ചതും മാത്തച്ചൻ മുഖം ഉയർത്തി.

” കേറി വാ, “

താല്പര്യം ഇല്ലാത്ത മട്ടിൽ ആയിരുന്നു എല്ലാവരും ഉള്ളിലേക്ക് പ്രവേശിച്ചത്.

ആമി…..

ഡെന്നിസ് വിളിക്കുന്നത് കേട്ട് കൊണ്ട് അടുക്കളയുടെ പിൻവശത്തു നിൽക്കുകയായിരുന്ന ആമി ഓടി കയറി വന്നു.

അപ്പോളാണ് അകത്തെ മുറിയിൽ ഇരിക്കുന്ന ആളുകളെ ഒക്കെ കണ്ടത്.

ഡെന്നിസിന്റെ മുഖഛായ പോലെ അവൾക്ക് അവരെ ഒക്കെ കണ്ടപ്പോൾ തോന്നി.

ഒപ്പം നെഞ്ചിനകത്തു വല്ലാത്തൊരു ഇടിപ്പും.

ഈശ്വരാ…. മിന്നു പറഞ്ഞത് പോലെ, എല്ലാവരും എത്തിയോ..

അവൾ ശ്വാസം എടുത്തു വലിച്ചു കൊണ്ട് നിൽക്കുകയാണ്.

ഡെന്നിസ് വന്നു ആമിയുടെ തോളിൽ കൈ ഇട്ട് കൊണ്ട് അവളെ തന്നോട് ചേർത്തു നിറുത്തി.

ഇതാണ് ഭാവയാമി…. പാലക്കാട്‌ ആണ് സ്വെദേശം, നമ്മുടെ മിന്നുവിന്റെ ക്ലാസ്സ്‌മേറ്റ് ആണ്.. ബാക്കി കാര്യങ്ങൾ ഒക്കെ അവള് പറഞ്ഞു അറിഞ്ഞു കാണുമല്ലോ അല്ലേ… 

ദേഷ്യത്തിൽ മുഖം വലിഞ്ഞു മുറുകി ഇരിക്കുന്ന അപ്പച്ചനെ നോക്കി ഡെന്നിസ് പറഞ്ഞു.

” ഇനി കൂടുതൽ ആയിട്ട് ഒന്നും വിശദീകരിക്കുന്നില്ല, ഇന്ന് കാലത്തെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു, ആമി എന്റെ ഭാര്യയാണിപ്പോൾ “

“ഡെന്നിസേ…..തോന്നിവാസം പറഞ്ഞാൽ ഉണ്ടല്ലോ അടിച്ചു കരണം പുകയ്ക്കും ഞാന്….. “

ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു 
മാത്തച്ഛൻ അവന്റെ അടുത്തേയ്ക്ക് വന്നു ആക്രോശിച്ചു.

അത് കണ്ടതും ആമി പേടിയോടെ അവന്റെ പിന്നിലേക്ക് പതുങ്ങി നിന്നു.

“ശോ.. ഈ അപ്പച്ചന്റെ കാര്യം… എന്റെ കൊച്ചിനെ കൂടി പേടിപ്പിച്ചു കളഞ്ഞല്ലോ….”

പിന്നിലേക്ക് പതുങ്ങി മാറിയ ആമിയെ പിടിച്ചു തന്നോട് ചേർത്ത് നിറുത്തി  ഡെന്നിസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

“പറഞ്ഞു വിട്ടോണം, എവിടെയാണെന്ന് വെച്ചാല്.. അല്ലാതെ വിളച്ചില് എടുത്താൽ ഉണ്ടല്ലോ ഈ മാത്തച്ഛൻ ആരാണെന്ന് നീ ഒക്കെ അറിയും.”

മുഖം കുനിച്ചു നിൽക്കുന്ന ആമിയെ നോക്കി അയാൾ ശബ്ദം ഉയർത്തി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button