Novel

അമ്മാളു: ഭാഗം 60

[ad_1]

രചന: കാശിനാഥൻ

എന്താ ഏട്ടാ, എന്താ പ്രശ്നം, “
വിഷ്ണുവിനു ഏടത്തിയമ്മ പറഞ്ഞത് ഒന്നും മനസിലായില്ല.

“നിനക്ക് കൂടി വരായിരുന്നു, അമ്മാളു നല്ല സങ്കടത്തിൽ ആണ് കേട്ടോ, ആ കുട്ടി ഒരുപാട് ആഗ്രഹിച്ചിരുന്നു, നീയും ഒപ്പം ഉണ്ടാവണം എന്ന് “

സിദ്ധു പറഞ്ഞപ്പോൾ ആണ് വിഷ്ണുവിനു കാര്യം പിടി കിട്ടിയത്.

“ഞാനും ഈ കാര്യം തന്നെ വിഷ്ണുട്ടനോട് ഇപ്പോൾ സംസാരിക്കുകയായിരുന്നു, എനിക്ക് ടൈം ഇല്ലാഞ്ഞതു കൊണ്ടാണ്, പക്ഷേ, മോനും കൂടി അവിടെ വരെ പോകാമായിരുന്നു”

ശേഖരനും അവരുടെ പക്ഷം ചേർന്നപ്പോൾ വിഷ്ണു ഒന്നും മറുപടി പറയാതെ നിന്നു.

“അച്ഛാ, ആ കുട്ടി ഇന്ന് എത്രമാത്രം ആഗ്രഹിച്ചതാണെന്നോ വിഷ്ണു മോനും ആയിട്ട്, ക്ഷേത്രത്തിൽ പോയി തൊഴണമെന്നും മറ്റും,എവിടെ എങ്കിലും ഒന്ന് പോയിട്ടുണ്ടോ ഇവര് രണ്ടാളും കൂടി,അവൾക്ക് ആണെങ്കിൽ ഒരുപാട് സങ്കടമായി, ആ മുഖം തന്നെ കാണണമായിരുന്നു, ഞങ്ങളെല്ലാവരും പ്രാർത്ഥിച്ച് ഇറങ്ങിയിട്ടും,അമ്മാളു ശ്രീ കോവിലിന്റെ മുന്നിൽ നിൽക്കുകയായിരുന്നുന്നെ,കുറേ നേരം കഴിഞ്ഞു അവളുടെ അമ്മ ചെന്നു വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്, അപ്പോളേക്കും ആ കണ്ണൊക്കെ നിറഞ്ഞു ഒഴുകിന്നെ,പാവം എന്റെ കുട്ടി, അതൊരു പൊട്ടികാളിയാണ് അച്ഛാ, ഈ ബഹളോം ശബ്ധോം ഒക്കെ ഉണ്ടെന്ന് മാത്രം.. ആളൊരു ശുദ്ധഗതിയാണ്….”

അത് പറഞ്ഞപ്പോൾ മീരയുടെ വാക്കുകൾ ഇടറി.

വേഗം തന്നെ അവളും അകത്തേക്ക് പോയി.

“പ്രഭേ.. കഴിക്കാൻ എടുത്തു വെയ്ക്കു, നേരം കുറേ ആയില്ലേ, “
അച്ഛൻ എഴുന്നേറ്റു ചെന്നു ഡൈനിംഗ് റൂമിൽ ഇരുന്നു.

വിഷ്ണുവും അച്ഛനും കൂടി ഇരുന്നാണ് ആഹാരം കഴിച്ചത്.

മീരേടത്തി പറയുന്ന വാക്കുകൾ കേട്ടപ്പോൾ വിഷ്ണുവിനു സങ്കടം ആയി.

കഴിച്ചു എഴുന്നേറ്റു വേഗം റൂമിലേക്ക് പോയി.

എന്നിട്ട് ഒരു കുർത്തയും കസവു മുണ്ടും എടുത്തു കവറിൽ വെച്ചു.

ഫ്രഷ് ആയി വന്ന ശേഷം, വേഷം മാറി മറ്റൊന്ന് ധരിച്ച് അവൻ താഴേക്ക് ഇറങ്ങി വന്നപ്പോൾ,മീരേടത്തി മാത്രം ഉള്ളൂ ഹാളില്..

” എല്ലാവരും കിടന്നോ ഏടത്തി”?

അവന്റെ ശബ്ദം കേട്ടതും മീര മുഖം ഉയർത്തി.

“എങ്ങോട്ടാ മോനെ,ഈ സമയത്ത്,”?

” ഞാന് അമ്മാളുവിന്റെ  അടുത്തേക്ക് പോവാണ് ഏട്ടത്തി,”

“ങ്ങെ ഇപ്പോളോ “

ഹ്മ്മ്.. കാലത്തെ എഴുന്നേറ്റ് പോയി അവളോടൊപ്പം നിർമ്മാല്യം തൊഴാം എന്ന് കരുതിയായിരുന്നു, ഇനിയിപ്പോ വെളുപ്പിന് എഴുന്നേറ്റ് പോകുന്നതിനു നല്ലത്, ഇപ്പോൾ തിരിക്കുന്നതാണ്…

ചെറിയൊരു മന്ദഹാസത്തോടെ വിഷ്ണു പറഞ്ഞു.

“മോനേ.. ഞാൻ പെട്ടന്ന് അങ്ങനെയൊക്കെ സംസാരിച്ചത് കൊണ്ടാണോ”?

 മീരയ്ക്ക് സങ്കടമായി.

“ഹേയ് അല്ലന്നേ… എന്തായാലും നാളെ വെളുപ്പിന് പോകാമെന്ന് കരുതി തന്നെ ഇരുന്നതാണ്, പിന്നെ ഇത്രത്തോളം ആയി സ്ഥിതിക്ക് അവളെ വിഷമിപ്പിക്കേണ്ട,  ചെറിയൊരു സർപ്രൈസും ആവട്ടെ, അച്ഛനോടും അമ്മയോടും ഒക്കെ ഏടത്തി നാളെ പറഞ്ഞാൽ മതി കേട്ടോ,”

വിഷ്ണു പുറത്തേക്ക് ഇറങ്ങി ചെരിപ്പ് എടുത്തു കാലിൽ ഇട്ടു കൊണ്ട് മീരയെ നോക്കി പറഞ്ഞു.

“സൂക്ഷിച്ചു പോണേ മോനേ,  ഒരുപാട് സ്പീഡിൽ ഒന്നും ഓടിക്കരുത് കേട്ടോ”

“ഹേയ്.. ഇല്ലന്നേ,ഏടത്തി വാതിൽ അടച്ചോളൂ “

അവൻ പറഞ്ഞതും മീര പുഞ്ചിരിയോടെ തലയാട്ടി..

***

നിച്ചുവും ഋഷി കുട്ടനും ഒരുമിച്ചാണ് കിടന്നതെങ്കിലും,അവന് രാത്രിയായപ്പോൾ പേടിയായി,ആരുചേച്ചിയെയും കൂടെ വിളിക്കൂ എന്ന് പറഞ്ഞ്,ഋഷിക്കുട്ടൻ ബഹളം വെച്ചപ്പോൾ,  മറ്റൊരു ഗത്യന്തരവുമില്ലാതെ,നിച്ചു എഴുന്നേറ്റ് ചെന്ന് ആരുവിനെ വിളിച്ചു..

അമ്മാളുവും ആരുവും കൂടി കഥകളൊക്കെ പറഞ്ഞ് ഇരിക്കുകയായിരുന്നു.

എന്നിട്ട് അമ്മാളു ഒന്നു കുളിക്കുവാനായി കയറിയതാണ്, ആ സമയത്താണ് നിച്ചു വന്നു വാതിലിൽ കൊട്ടുന്നത്..

 ആരു ചെന്നു വാതിൽ തുറന്നപ്പോൾ കുട്ടികൾ രണ്ടും വെളിയിൽ ഉണ്ട്.

“എന്താടാ.. എന്ത് പറ്റി “

“ഒന്നുല്ല ചേച്ചി, ഇവന് ഭയങ്കര പേടി, ആരു ചേച്ചിയെ കൂടെ,കൂട്ടണമെന്ന് പറഞ്ഞു ഒരേ ബഹളം, അതുകൊണ്ട് വന്നതാ “

“ശോ.. പേടിപ്പിച്ചല്ലോടാ നീയ്, ഞാൻ കരുതി എന്തുപറ്റിയെന്ന്”

 അവൾ അവന്റെ തലയിൽ ഒന്ന് വിരലുകൾ കൊണ്ട് ചികഞ്ഞു. 

അപ്പോഴേക്കും അമ്മാളു അകത്തു നിന്ന് എന്താണ് എന്ന് ചോദിച്ചു.

കാര്യം അറിഞ്ഞതും അവൾ  വാഷ് റൂമിൽ നിന്നു ഉറക്കെ ചിരിച്ചു.

 എല്ലാവർക്കും കൂടി ഈ റൂമിൽ കിടക്കാം എന്ന് നിച്ചു പറഞ്ഞപ്പോൾ, അമ്മാളു അത് എതിർത്തു,

കാരണം അവളുടെ ഒരു സിംഗിൾ കട്ടിൽ മാത്രമേയുള്ളൂ ആ റൂമില്, അവിടെ രണ്ടാൾക്ക് കഷ്ടി കിടക്കാൻ പറ്റൂ,  അങ്ങനെ മൂവരെയും അമ്മാളു,  പത്തായപ്പുരയുടെ അടുത്തുള്ള റൂമിലേക്ക് തന്നെ പറഞ്ഞു വിട്ടു.

“മാളൂട്ടാ, എന്നാൽ പിന്നെ ഞങ്ങൾ പോയി കിടക്കുവാ, ഈ വാതില് ചാരി ഇട്ടിട്ടേ ഒള്ളു കേട്ടോ,”

ആരു പറഞ്ഞതും, കുഴപ്പമില്ല പൊയ്ക്കോളൂ എന്ന്  അമ്മാളു വിളിച്ചു പറഞ്ഞു 

വാതിൽ പുറത്തു നിന്നും ചാരി ഇട്ട ശേഷം അവര് ഇറങ്ങി ഹാളിൽ വന്നപ്പോൾ, ലേഖ വന്നു വാതിൽ തുറക്കുന്നു.

നോക്കിയപ്പോൾ ചെറിയച്ഛൻ..

“ങ്ങെ ചെറിയച്ച… ഇതെന്ത് മറിമായം “

ആരുവും ഋഷികുട്ടനും കൂടി ഓടി അവന്റെ അരികിലേയ്ക്ക് ചെന്നു

“എല്ലാവരും കിടന്നാരുന്നോ,”

അവൻ ചെറിയ ചമ്മലോട് കൂടി അകത്തേക്ക് കയറി വന്നു.

“അമ്പലത്തിൽ നിന്നും വന്നു എല്ലാവരും ഒന്ന് മേലൊക്കെ കഴുകി, വന്നു ഭക്ഷണം കഴിച്ച നേരം ആയുള്ളൂ മോനേ… വാ ഇരിക്ക്, അമ്മായി കഴിക്കാൻ എടുക്കാം “

ലേഖ ഒരു കസേര വലിച്ചു അവന്റെ അടുത്തേക്ക് നീട്ടി ഇട്ടു കൊടുത്തു 

“ഹേയ്… ഒന്നും വേണ്ടന്നേ , ഞാൻ ഇപ്പൊ കഴിച്ചിട്ട് ഇറങ്ങിയത് ഒള്ളു…..അമ്മാവൻ കിടന്നോ “?

“ഹ്മ്മ്.. ഷുഗർ ന്റെയൊക്കെ ഗുളിക കഴിക്കുന്നത് കൊണ്ട് വേഗം, ഉറങ്ങും…. ഇരിക്കു കെട്ടോ..ഞാൻ വിളിക്കാം “

ലേഖ പറഞ്ഞതും അവൻ അവരെ തടഞ്ഞു.

“കിടന്നോട്ടെ,ഇനി വിളിക്കണ്ട,നാളെ കാണാല്ലോ…”

എന്നിട്ട് അവൻ കുട്ടികളുടെ നേർക്ക് തിരിഞ്ഞു.

“നിങ്ങൾ എന്താ ഇതേ വരെ ആയിട്ടും കിടക്കാൻ പോകാഞ്ഞത് “

അപ്പോൾ സംഭവിച്ച കാര്യങ്ങൾ ഒക്കെ ആരു അവനോട് പറഞ്ഞു.

“ഹ്മ്മ് 
. പോയി കിടന്നോ,നേരം ഒരുപാട് ആയി..”

വിഷ്ണു എഴുന്നേറ്റതും അവനോട് ഗുഡ് നൈറ്റ്‌ പറഞ്ഞു കൊണ്ട് കുട്ടികൾ മൂവരും പോയി.

ലേഖ കാണിച്ചു കൊടുത്ത റൂമിലേക്ക് ഒരു കള്ളചിരിയോടെ വിഷ്ണു നടന്നു ചെന്നു.

പാതി ചാരിയ വാതിൽ അവൻ ഒന്ന് തള്ളി.

എന്നിട്ട് അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു……കാത്തിരിക്കൂ…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button