ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചതെന്ന് പോലീസ് കുറ്റപത്രം
[ad_1]
ആരോഗ്യമന്ത്രി വീണ ജോർജിന്റെ പിഎയുടെ പേര് ഉപയോഗിച്ച് ഉയർന്ന കോഴ ആരോപണം കെട്ടിച്ചമച്ചതെന്ന് കുറ്റപത്രം. നിയമന തട്ടിപ്പിലെ രാഷ്ട്രീയ ഗൂഢാലോചന പോലീസ് തള്ളി. എഐഎസ്എഫ് മുൻ നേതാവ് കെപി ബാസിത്, പത്തനംതിട്ടയിലെ സിഐടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവ് എന്നിവർ ചേർന്ന് സാമ്പത്തിക ലാഭത്തിനായുള്ള തട്ടിപ്പ് മാത്രമാണ് നടത്തിയതെന്ന് പോലീസ് പറയുന്നു
നാല് പ്രതികളാണ് കേസിലുള്ളത്. ബാസിതാണ് ഒന്നാം പ്രതി, മുൻ എസ് എഫ് ഐ നേതാവ് ലെനിൻ രാജ്, സുഹൃത്തായ റെഗീസ്, അഖിൽ സജീവ് എന്നിവരാണ് മറ്റ് പ്രതികൾ. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. മന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്
മലപ്പുറം സ്വദേശി ഹരിദാസനാണ് കേസിലെ പരാതിക്കാരൻ. സെപ്റ്റംബർ 27നാണ് ഹരിദാസൻ കോഴ ആരോപണം ഉന്നയിക്കുന്നത്. മെഡിക്കൽ ഓഫീസർ നിയമനത്തിനായി മന്ത്രിയുടെ പിഎ അഖിൽ മാത്യു സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച് പണം വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ അന്വേഷണം നടന്നപ്പോൾ പണം നൽകിയത് ബാസിത്തിനാണെന്നും ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചത് ബാസിതാണെന്നും ഹരിദാസൻ വെളിപ്പെടുത്തിയിരുന്നു.
[ad_2]