National
എൻസിപി അജിത് പവാർ പക്ഷത്തിൽ ഭിന്നത; 5 എംഎൽഎമാർ ശരദ് പവാറിനൊപ്പം ചേർന്നേക്കും
[ad_1]
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എൻസിപി അജിത് പവാർ പക്ഷത്തിൽ ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ നിന്ന് അഞ്ച് പേർ വിട്ടുനിന്നു. പതിനഞ്ചോളം എംഎൽഎമാർ ശരത് പവാർ പക്ഷവുമായി അനൗദ്യോഗിക ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്
കഴിഞ്ഞ ജൂലൈ 2നാണ് അജിത് പവാർ എൻസിപിയെ പിളർത്തി ബിജെപി സഖ്യത്തിനൊപ്പം ചേർന്നത്. മറുകണ്ടം ചാടിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്നവരിൽ ഒമ്പത് എംഎൽഎമാർക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു
എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് മഹാരാഷ്ട്രയിൽ വൻ തിരിച്ചടിയാണ് ചേർന്നത്. 48 സീറ്റുകളിൽ 17 സീറ്റുകളിൽ മാത്രമാണ് എൻഡിഎക്ക് ജയിക്കാനായത്. 2019ലെ തെരഞ്ഞെടുപ്പിൽ 48ൽ 41 സീറ്റുകളിലും എൻഡിഎ വിജയിച്ചിരുന്നു.
[ad_2]