Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 12

[ad_1]

രചന: റിൻസി പ്രിൻസ്

തിരികെയുള്ള യാത്രയിൽ ഉടനീളം സുധിയുടെ പ്രസന്നമായ മുഖം ബ്രോക്കറുടെ മനസ്സിലും സന്തോഷം നിറച്ചിരുന്നു…

”  അല്ല സാറിന് കുട്ടിയെ ഇഷ്ടമായോ…?  ഇത്രയും നാൾ നമ്മൾ പല വീടുകളിലും പെണ്ണ് കാണാൻ പോയിട്ടുണ്ട്…  അപ്പോഴൊന്നും അവിടുന്ന് തിരിച്ചു ഇറങ്ങിക്കഴിഞ്ഞപ്പോൾ ഒന്നും സാറിന്റെ മുഖത്ത് ഈ സന്തോഷം ഞാൻ കണ്ടിട്ടില്ല,  അതുകൊണ്ട് ചോദിച്ചതാ,

ബ്രോക്കർ ആവേശത്തോടെ ചോദിച്ചു…

”  ഇഷ്ടായി ചേട്ടാ…. എനിക്ക് ഒരുപാട് ഇഷ്ടമായി….  എന്റെ സങ്കൽപ്പത്തിലുള്ളതേപോലെ ഒരു കുട്ടി…  ഇനി വേറെ പ്രശ്നങ്ങളൊന്നുമില്ലാതെ ഇത് നടന്നാൽ മതിയായിരുന്നു,

ഏറെ സന്തോഷത്തോടെ അവൻ പറഞ്ഞു…

”  സാറിനും ആ കുട്ടിക്ക് പരസ്പര ഇഷ്ടമാണെങ്കിൽ പിന്നെ വേറെ എന്തു പ്രശ്നങ്ങൾ…  ഒരു പ്രശ്നങ്ങളുമില്ല, നിങ്ങള്ക്ക് ഇഷ്ടമാകും…  അതാണല്ലോ പ്രധാനം…

”  ഇനിപ്പോൾ കല്യാണം ഉറപ്പിക്കുന്ന സമയത്ത് കുട്ടിയെ കൂടെ കൊണ്ടുപോകണം എന്ന് വല്ലോം അവർ പറയുമോ.? അതിനുമാത്രമുള്ള ശമ്പളമൊന്നും എനിക്ക് അവിടെ ഇല്ല…. കഴിഞ്ഞ ആലോചനകളിൽ അവരു  കാര്യം പറഞ്ഞ കാര്യം ഇതായിരുന്നു…

സുധി തന്റെ സംശയം പങ്കു വച്ചു….

” അങ്ങനെയൊന്നും പറയുന്ന ആളുകളല്ല, അവിടുത്തെ സ്ഥിതി ഒക്കെ മനസ്സിലായികാണുമല്ലോ,  വലിയ കിട്ടപോരോന്നും സാർ പ്രതീക്ഷിക്കേണ്ട…

”  സ്ത്രീധനം ആണോ  ചേട്ടൻ ഉദ്ദേശിച്ചത്..?  അതൊന്നും എനിക്ക് വേണ്ട…  എന്റെ മനസ്സിൽ ഇഷ്ടപ്പെടുന്ന നല്ലൊരു പെൺകുട്ടിയായിരിക്കണം എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കാൻ കഴിയണം,  അതിനപ്പുറം എനിക്ക് മറ്റൊരു ഡിമാൻഡുകളും ഇല്ല…. ഒരു പെൺകുട്ടിയെ ഇറക്കിവിടാൻ എത്രരൂപയാണ് ഞാൻ കഷ്ടപ്പെട്ടത് എന്ന് എനിക്കറിയാം…  അതുകൊണ്ടു തന്നെ ഞാൻ ഒരാളോടും സ്ത്രീധനം വാങ്ങില്ല, കണക്ക് പറഞ്ഞ് അതിനുവേണ്ടി പ്രശ്നം ഉണ്ടാക്കില്ല..

സുധി പറഞ്ഞു…

 “എങ്കിലും സാറിന്റെ അമ്മ ഒന്നും അത് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…

”  അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്…? അമ്മ ചേട്ടനോട് അങ്ങനെ വല്ലതും പറഞ്ഞോ…?

”  അങ്ങനെ എടുത്തു പറഞ്ഞില്ലെങ്കിലും ഒന്ന് സൂചിപ്പിച്ചു,അതിപ്പോ അമ്മയെ കുറ്റം പറയാൻ പറ്റില്ല സാർ…. എല്ലാ അമ്മമാർക്കും അങ്ങനെയൊക്കെയുള്ള ചിന്തകൾ കാണുമല്ലോ….  മക്കളുടെ വിവാഹം എന്ന് പറയുമ്പോൾ,  ഇതൊരു നാട്ടുനടപ്പ്  അല്ലെ…? എത്രയൊക്കെ നിയമങ്ങൾ വന്നാലും അത് കൊടുക്കുകയും വാങ്ങുകയും ചെയ്യും…  അങ്ങനെയാണല്ലോ,

അയാൾ ചിരിയോടെ പറഞ്ഞു…

”  ഹേ അങ്ങനെയൊന്നുമില്ല, അമ്മയ്ക്ക് അങ്ങനെയൊരു ചിന്ത ഉണ്ടെങ്കിൽ ഞാൻ അത് മാറ്റിക്കൊള്ളാം…  ഞാൻ എന്താണെങ്കിലും എന്റെ വിവാഹസമയത്ത് സ്ത്രീധനം വാങ്ങില്ലെന്ന് നേരത്തെ തന്നെ ഉറപ്പിച്ചതാണ്….  കാരണം എന്റെ പെങ്ങളെ ഇറക്കിവിടാൻ ഒരു 75000 രൂപയുടെ കുറവ് ഉണ്ടായിരുന്നു…  അത് ഉണ്ടാക്കാൻ  ഞാൻ കിടന്നു നടത്തിയ പാട് എനിക്ക് നന്നായി അറിയാം…. മറ്റൊരു പെൺകുട്ടിയുടെ അച്ഛനെ കൊണ്ട് അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് ഞാൻ അന്നേ തീരുമാനിച്ചത് ആണ്… ഇവിടെ ഈ കുട്ടിയ്ക്ക് അച്ഛൻ പോലും ഇല്ല…  ആ അമ്മ തന്നെ വേണം ഇതെല്ലാം ഒപ്പിക്കാൻ…  അതുകൊണ്ട് നമുക്ക് അങ്ങനെ യാതൊരു ഡിമാൻഡ് ഇല്ലെന്നു തന്നെ അവരോട് പറഞ്ഞാൽ മതി,  എന്റെ വീട്ടിലെ കാര്യം ഞാൻ നോക്കിക്കോളാം….  അത് കുഴപ്പമില്ല, പിന്നെ ആ കുട്ടി കൂടുതലൊന്നും സംസാരിച്ചില്ല….  അതുകൊണ്ട് എനിക്ക് ഒരുപാടൊന്നും ആ കുട്ടിയെ പറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ല…  വീടിനെപ്പറ്റി പ്രത്യേകിച്ച് പറയാൻ മാത്രം ഒന്നുമില്ല സാറേ…  ഇവർക്ക് വലിയ ബന്ധമൊന്നുമില്ല,  കുട്ടിയുടെ അച്ഛൻ മരിച്ചതിനുശേഷം ബന്ധുക്കൾ അങ്ങോട്ട് വരാർ ഇല്ല എന്നതാണ് സത്യം…  എങ്കിലും ആലപ്പുഴയിലും മറ്റുമായി ആരൊക്കെയോയുണ്ട്…  മൂന്നുപെൺകുട്ടികൾ ആണല്ലോ അതുകൊണ്ട് തന്നെ വന്നാൽ എന്തെങ്കിലും ബാധ്യത ആകും എന്ന് കരുതിയാണ് കൂടുതൽ ആളുകളും വരാതിരിക്കുന്നത് തന്നെ… ആ കുട്ടിക്ക് പല് കല്യാണാലോചനകൾ വന്നു,  കുറെ ആൾക്കാരെ ഈ കുട്ടിയുടെ ഫോട്ടോ കാണിച്ചു,  ഫോട്ടോ എല്ലാവർക്കും ഇഷ്ടമാവും,   പക്ഷേ 3  പെൺകുട്ടികളാണെന്ന് പറയുമ്പോൾ അതൊരു ബുദ്ധിമുട്ട്  ആണ് പലർക്കും… ഞാൻ കരുതി സാറിനും അങ്ങനെ ആണെന്ന്…..

ബ്രോക്കർ തന്റെ അവസ്ഥ പറഞ്ഞു…

“ഹേയ്…! എനിക്ക് ഒരു അനിയത്തി ഉള്ളൂ,  രണ്ടുപേരെ കൂടി അനിയത്തിയായി കിട്ടും എന്ന് പറഞ്ഞത് സന്തോഷമുള്ള കാര്യമാണ്…  പിന്നെ നമ്മൾ അങ്ങനെയൊക്കെ വിചാരിച്ച് ഒരു വിവാഹം നോക്കാൻ പറ്റുമോ..? ഒരാളുടെ സാമ്പത്തികം നോക്കിയല്ലല്ലോ കല്യാണം കഴിക്കുന്നത്…  അങ്ങനെ ചെയ്യുന്നവർ ഉണ്ടായിരിക്കും, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം പെൺകുട്ടിയും  പെൺകുട്ടിയുടെ സ്വഭാവവുമാണ് മുഖ്യം.

”  സ്വഭാവത്തിന്റെ കാര്യത്തിൽ തനി തങ്കം ആണ്  സർ… സാധാരണ ബ്രോക്കർമാർ കല്യാണം നടക്കാൻ വേണ്ടി പല കാര്യങ്ങളും പറയും, അങ്ങനെയല്ല കഷ്ടപ്പെട്ടു ആ കൊച്ചിന്റെ അമ്മ അതിനെ വളർത്തിയത്, ആ ബുദ്ധിമുട്ടൊക്കെ മനസ്സിലാക്കി തന്നെ മൂന്നു കുട്ടികൾ വളരുന്നത്.
.  പഠിക്കാനുള്ള സാഹചര്യം ഇല്ല അതാ പ്രശ്നം,  മാധവി ചേച്ചി പല വീടുകളിൽ ആയിട്ടാണ് ജോലിക്ക് പോകുന്നത്…  പിന്നെ ഇടയ്ക്ക് തൊഴിലുറപ്പ് പണിക്കും പോകും….  അങ്ങനെയൊക്കെയുള്ള ചെറിയ വരുമാനങ്ങൾ ഉള്ളൂ,  എങ്കിലും അല്ലൽ അറിയിക്കാതെയാണ് മക്കളെ വളർത്തുന്നത്,  നല്ല വിദ്യാഭ്യാസം കൊടുക്കും, താഴെയുള്ള കുട്ടികളെ പഠിപ്പിക്കണം എന്ന ആഗ്രഹം ആണ്, അതുകൊണ്ട്  ആണ് ഇതിന്റെ കല്യാണം ഇത്ര പെട്ടെന്ന് നടത്തണമെന്ന് വാശിപിടിക്കുന്നത്…

ബ്രോക്കർ വിശദീകരണം നടത്തി…

 “എങ്കിൽ പിന്നെ എനിക്കിഷ്ടമായി എന്ന് ചേട്ടൻ അവരോട് പറഞ്ഞേക്ക്…   അവർക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കാം…

സുധി പറഞ്ഞു…

“സാറിന് ഇഷ്ടമായ സ്ഥിതിക്ക് അവർക്കെതിരഭിപ്രായം ഒന്നുമുണ്ടാവില്ല…  മാധവി ചേച്ചി എന്നോട് പറഞ്ഞത് മോളെ പൊന്നുപോലെ നോക്കുന്ന ഒരു ചെക്കനെ കൊണ്ടു വന്നാൽ മതിയെന്ന്  ആണ്…

” പൊന്നുപോലെ നോക്കാമെന്ന് ഒന്നും പറയില്ല…  അല്ലൽ അറിയിക്കാതെ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ തന്നെ നോക്കും,  ഞാൻ കാരണം ഒരിക്കലും ആ കുട്ടിയുടെ കണ്ണ് നിറയാൻ  ഇട വരുത്തില്ല…  അതിനപ്പുറം മറ്റ് വാക്കുകൾ ഒന്നും എനിക്ക് തരാൻ ഇല്ല….

”  മതി സാറേ…. സാറിന്റെ ഈ മനസ്സ് തന്നെ ഏറ്റവും വലിയ കാര്യം, ഞാൻ ഏതായാലും അവരെ വിവരങ്ങൾ അറിയിച്ചതിനു ശേഷം ഇന്ന് വൈകിട്ട് തന്നെ സാറിനെ വിളിക്കാം,അവരുടെ ഭാഗത്തു നിന്ന് ഒരു മറുപടി കേട്ടതിനുശേഷം വീട്ടിൽ പറഞ്ഞാൽ മതി…  ഇല്ലെങ്കിൽ പിന്നെ അത് സാറിന് ക്ഷീണം അല്ലേ…?

” അതാ നല്ലത്….!

” എങ്കിൽ പിന്നെ ആ കവലയിലേക്ക് എന്നെ ഇറക്കിക്കോ…?

“ശരി ചേട്ടാ…!

 തിരികെ വീട്ടിലേക്ക് എത്തുമ്പോഴും അവന്റെ മനസ്സിൽ ഒരു പ്രത്യേക സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു, ഈ വിവാഹം നടക്കണം എന്ന് ആത്മാർത്ഥമായി തന്നെ അവൻ മനസ്സിൽ പ്രാർത്ഥിച്ചിരുന്നു…

 വീട്ടിലേക്ക് ചെന്ന് കയറുന്നതിനു മുൻപ് തന്നെ ഫോണിൽ അമ്മാവന്റെ കോൾ വന്നു…
 അവൻ പെട്ടെന്ന് ഫോണെടുത്ത് കുറച്ച് മാറിനിന്ന് സംസാരിച്ചു…

”  എന്തായെടാ.!  ബ്രോക്കർ വിളിച്ച് നിനക്ക് കുട്ടിയെ ഇഷ്ടമായി എന്നൊക്കെ പറഞ്ഞു……

” എനിക്കിഷ്ടമായി അമ്മാവാ… നമ്മൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ആലോചന ആയിട്ടാണ്  എനിക്ക് തോന്നിയത്…. എനിക്ക് ഇഷ്ടമായി,  പിന്നെ അവർക്ക് എന്നെ ഇഷ്ടമായൊന്നു  അറിയണമല്ലോ…

”  നിന്നെ ഇഷ്ടപ്പെടാതിരിക്കാൻ എന്താ…?

” അത് എന്താണെന്ന് വെച്ചാൽ ചെറിയൊരു പ്രശ്നമുണ്ട്, ആ കുട്ടിക്ക് 24 വയസ്സ് ഉള്ളു… ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം,

”   അതൊക്കെ നിനക്ക് തോന്നുന്നതാണ് സുധി….  പണ്ടത്തെ കാലത്ത് ഒക്കെ എത്ര പ്രായവ്യത്യാസം ആയിരുന്നു ആളുകൾ തമ്മിൽ വിവാഹം കഴിച്ചത്…

”  പണ്ടത്തെ കാലം അല്ലല്ലോ അമ്മാവ, ഇന്ന് പെൺകുട്ടികൾക്ക് അവരുടേതായിട്ടുള്ള ഇഷ്ടങ്ങൾ ഉണ്ടാവില്ലേ..?

” എങ്കിലും എട്ടു വയസ്സ് എന്ന് ഒന്നും പറയുന്നത് അത്ര വലിയ പ്രായവ്യത്യാസം ഒന്നുമല്ല  സുധി,

”  അതു മാത്രമേ ഉള്ളൂ എനിക്കൊരു സംശയം…. വേറെ എനിക്ക് പ്രശ്നമൊന്നുമില്ല,  പിന്നെ അവർക്ക് നമ്മൾ വിചാരിക്കുന്ന അത്ര സാമ്പത്തിക ചുറ്റുപാട് ഒന്നുമില്ല… അതുകൊണ്ട് അമ്മ സമ്മതിക്കില്ല എന്നാണ് ബ്രോക്കർ പറയുന്നത്,

” നിന്റെ അമ്മയുടെ കാര്യം ഒന്നും നോക്കണ്ട…. അതൊക്കെ ഞാൻ നോക്കികൊള്ളാം,  നിനക്ക് ഇഷ്ടമായോ…?  പിന്നെ ഈ സാമ്പത്തിക ചുറ്റുപാടുകൾ നോക്കാൻ നിന്നെ അവിടേക്ക് കെട്ടിച്ചു വിടുവല്ലല്ലോ കൊച്ചിനെ നമ്മുടെ വീട്ടിലേക്ക് ആണ് കൊണ്ടുവരുന്നത്..! സാമ്പത്തികം നോക്കേണ്ടത് നിന്റെ വീട്ടുകാർ അല്ല അവരാണ് ….നിനക്ക് ഇഷ്ടമാണെങ്കിൽ ബാക്കി കാര്യങ്ങൾ അമ്മാവൻ ഏറ്റു,

“എനിക്ക് ഇഷ്ടമായി….

അവന്റെ പതിഞ്ഞ ചിരി അയാൾ കെട്ടു…

അവന്റെ ചിരിയിൽ തന്നെ പെണ്ണിനെ  നന്നായി ബോധിച്ചു എന്ന്  അയാൾക്ക് മനസ്സിലായി………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button