Kerala

കുറഞ്ഞത് 500 കോടിയെങ്കിലും വേണം; സപ്ലൈകോയ്ക്ക് മതിയായ തുക അനുവദിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി

[ad_1]

സപ്ലൈകോയ്ക്ക് മതിയായ തുക അനുവദിച്ചിട്ടില്ലെന്ന് തുറന്നടിച്ച് ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈകോയ്ക്ക് നിലവിലെ സാഹചര്യത്തിൽ 500 കോടി രൂപയെങ്കിലും ആവശ്യമാണ്. ഇപ്പോൾ അനുവദിച്ച 100 കോടി രൂപ തികയില്ല. കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടൻ ധനമന്ത്രിയെ കാണുമെന്നും ജിആർ അനിൽ പറഞ്ഞു

ഓണവിപണിയിൽ സപ്ലൈകോ ഫലപ്രദമായി ഇടപെടും. കേരളത്തിലെ പൊതുവിതരണ മേഖലയെ സംബന്ധിച്ച പ്രശ്‌നങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചു. അനൂകൂല സമീപമാണ് കേന്ദ്രത്തിൽ നിന്നുമുണ്ടായത്. 

കഴിഞ്ഞ ആറ് മാസത്തിനിടയിൽ ശരാശരി 82 ശതമാനത്തിലധികം ആളുകൾ റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി. റേഷൻ കടകളിൽ പോയാൽ അരി കിട്ടില്ലെന്ന വാദം തെറ്റാണ്. ഒരാൾക്ക് പോലും അരി കിട്ടാതെ തിരിച്ചു പോകേണ്ടി വരാറില്ലെന്നും മന്ത്രി പറഞ്ഞു.
 



[ad_2]

Related Articles

Back to top button