National
ഗംഗാവലി പുഴയിലേക്ക് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും; റാംപ് നിർമാണം പുരോഗമിക്കുന്നു
[ad_1]
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നു. കേരളത്തിൽ നിന്നും മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഉച്ചയോടെ ഷിരൂരിലെത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാർ സംഭവസ്ഥലത്തേക്ക് പോകുന്നത്
ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിൽ നീണ്ടുപോയേക്കുമെന്ന് ആശങ്കയുണ്ട്. നിലവിൽ ഒഴുക്ക് 6 നോട്‌സാണ്. 3 നോട്‌സിന് താഴെ എത്തിയാലേ മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങാനാകൂ. ഷിരൂരിൽ ശക്തമായ മഴയും കാറ്റും തുടരുന്നത് രക്ഷാദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്
നാവികസേന പുഴയിലിറങ്ങി പരിശോധന നടത്തുകയാണ്. ഡ്രോൺ പരിശോധനയും ആരംഭിച്ചു. ഗംഗാവലി പുഴയിലേക്ക് കൂടുതൽ യന്ത്രങ്ങൾ എത്തിക്കാനുള്ള റാംപ് നിർമാണം ആരംഭിച്ചിട്ടുണ്ട്. റാംപ് നിർമിച്ച് വാഹനങ്ങളിൽ യന്ത്രങ്ങൾ എത്തിക്കാനാണ് നീക്കം.
[ad_2]