Kerala

ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ; ശുപാർശക്ക് അംഗീകാരം

[ad_1]

കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്

2014 ജനുവരി 23 മുതൽ 2023 സെപ്റ്റംബർ നാല് വരെ കേരളാ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. ബ്രിട്ടൻ, ലണ്ടൻ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് നിയമ പരിശീലനം നേടിയ ന്യായാധിപനാണ് അദ്ദേഹം.
 



[ad_2]

Related Articles

Back to top button