Kerala

തൃശ്ശൂർ കലക്ടർ കൃഷ്ണ തേജ കേരളം വിടുന്നു; അടുത്ത ചുമതല ആന്ധ്രയിൽ, ഉത്തരവിറക്കി കേന്ദ്രം

[ad_1]

തൃശ്ശൂർ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയെ കേരളാ കേഡറിൽ നിന്ന് ആന്ധ്രാ കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. മൂന്ന് വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. 

കൊവിഡ്, പ്രളയ കാലത്ത് കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ചുമതലയിലേക്ക് കൃഷ്ണതേജയെ പരിഗണിക്കാൻ കാരണം. ആന്ധ്ര ഗുണ്ടൂർ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശ്ശൂർ സബ് കലക്ടർ, ആലപ്പുഴ കലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് തൃശ്ശൂരിൽ കലക്ടറായി എത്തിയത്.

കൊവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം സ്‌പോൺസർമാരെ കണ്ടെത്തി സുരക്ഷിതമാക്കിയ കൃഷ്ണതേജയുടെ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. കൃഷ്ണ തേജയുടെ ആവശ്യത്തോട് സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
 



[ad_2]

Related Articles

Back to top button