Kerala

നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് ഇന്ന് തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

[ad_1]

സംസ്ഥാനത്തെ സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും

ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷ കോഴ്‌സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്‌സ് തുടർന്ന് ഓണേഴ്‌സ് ബിരുദം നേടാം. ഗവേഷണത്തിന് താത്പര്യമുള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദധാരികളാകാം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്‌സ് രൂപകൽപ്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.
 



[ad_2]

Related Articles

Back to top button
error: Content is protected !!