നിനക്കായ്: ഭാഗം 15
[ad_1]
രചന: നിലാവ്
ശിവാനിയെ അന്വേഷിച്ചു മുറിയിൽ ചെന്നതാണ് ലക്ഷ്… വാതിൽക്കൽ എത്തിയതും സോഫയിൽ ഇരുന്നു സിനിമ കാണുന്ന ശിവാനിയെയാണ് അവൻ കാണുന്നത് ..
ഓഹോ ഇവിടെ ഒറ്റയ്ക്ക് ഇരുന്നു മൂവി കാണുകയാണല്ലേ കൊച്ചുഗള്ളി എന്നും മനസ്സിൽ പറഞ്ഞൂ ഡോർ ലോക്ക് ചെയ്ത് മൂളിപ്പാട്ടും പാടി അവളുടെ അരികിൽ ചെന്നു….
ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി
ഉറക്കി മെല്ലെ
മണി പളുങ്കു കവിൾതടങ്ങൾ
നുള്ളി നുകരും ശലഭമായ് ഞാൻ.
ഇതും പാടി അവളുടെ ഇരുകവിളും പിടിച്ചു കൊഞ്ചിച്ചു …..
സൂര്യകാന്തികൾ മഞ്ഞു
മഴയിൽ കുതിര്ന്നു നില്ക്കും
നിഴൽ ചെരുവിലൊഴുകി വന്ന
കുളിരരുവി അലകളായി ഞാൻ
എന്നിട്ട് സോഫയിൽ ഇരുന്നു അവളുടെ മടിയിൽ തലവെച്ചു കിടന്നു..ബാക്കി വരികൾ പാടി
വെണ്ണിലാ ചിറകുള്ള രാത്രിയിൽ
വെള്ളിനി കടലല കൈകളാൽ
നീന്തിവാ തെളിനീർ തെന്നലേ
നനയുമീ പനീർ മാരിയിൽ ഓ ഹോ..
ആട്ടു തൊട്ടിലിൽ എന്നും പാടികൊണ്ട് അവളുടെ
മടിയിൽ കിടന്നുകൊണ്ട് തന്നെ അവളുടെ മൂക്ക് പിടിച്ചു
കൊഞ്ചിച്ചു… ലക്ഷ് റൊമാൻസിന്റെ കാര്യത്തിൽ വേറെ ലെവലാണുട്ടോ…
ഒന്നുകൂടെ പാട്ടിന്റെ വരികൾ മൂളികൊണ്ട് അവളുടെ കയ്യെടുത്തു ചുണ്ടോടു ചേർത്തു… ശിവാനി അവന്റെ കൈ കുടഞ്ഞെറിഞ്ഞു..
എഴുന്നേറ്റെ.. എഴുന്നേറ്റെ… ആരോട് ചോദിച്ചിട്ടാ എന്റെ മടിയിൽ കയറികിടക്കുന്നത്…ശിവാനി ദേഷ്യത്തിൽ ആണെന്ന് തോന്നിയതും അവൻ എഴുന്നേറ്റിരുന്നു…
അല്ല നീയെന്താ ഇവിടെ ഒറ്റക്കിരിക്കുന്നത് അവരൊക്കെ അവിടെ ജോളിയടിക്കുകയാണല്ലോ..അങ്ങോട്ട് ചെല്ല് ശിവാനി..
എനിക്ക് മൂഡില്ല… ശിവാനി താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..
ശരി എന്നാൽ നമുക്ക് ഒരുമിച്ചു മൂവി കണ്ടു അങ്ങ് മൂടാക്കി എടുത്താലോ.. അത് കേട്ടതും ശിവാനി അവനെ ദഹിപ്പിച്ചു നോക്കി..
ഐ മീൻ നിന്റെ മൂഡ് ഓഫ് മാറ്റിയെടുക്കാം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. അല്ല ഇതേതാ മൂവി.. ടിവിയിലേക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് ലക്ഷ് ചോദിച്ചു..
22 ഫീമെയിൽ കോട്ടയം.. ശിവാനി കടുപ്പിച്ചു പറഞ്ഞു… ഫിലിമിന്റെ പേരുകേട്ട ലക്ഷ് ഒന്ന് ഞെട്ടി…എന്നിട്ട് അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..
അല്ല ശിവാനി എന്തിനാ ഇതുപോലത്തെ മൂവിസ് കാണുന്നത്.. നമുക്ക് നല്ല റൊമാന്റിക് മൂവി കാണാന്നേ എന്നും പറഞ്ഞു അവളുടെ കയ്യിൽ നിന്നും റിമോട് വാങ്ങിക്കാൻ നേരം അവളത് കൊടുക്കാതെ എഴുന്നേറ്റുപോയി തൊട്ടടുത്ത ടേബിളിൽ വെച്ചിരുന്ന ആപ്പിളും കത്തിയും എടുത്തോണ്ട് വന്നു സോഫയിൽ വീണ്ടും ഇരുന്നു … അപ്പിൾ കട്ടു ചെയ്യുന്ന ശിവാനിയുടെ ക്രൂരമായ മുഖഭാവം കണ്ടതും ലക്ഷ്
നോക്കി നിന്നുപോയി… കട്ട് ചെയ്ത ആപ്പിളിന്റെ കഷ്ണം അവനു നേരെ നീട്ടികൊണ്ട് ചോദിച്ചു വേണോ..
മ്ച്ചും.. വേണ്ട.. ശിവാനി കഴിച്ചോ.. ആപ്പിളും മൂവിയും നല്ല കോമ്പിനേഷൻ ആണ്…യൂ ക്യാരി ഓൺ ശിവാനി.. ഞാനെ ന്നാൽ അങ്ങോട്ട് ചെല്ലട്ടെ.. അവന്മാർ എന്നെ കാത്തിരിക്കുന്നുണ്ടാവും ഞാനക്കാര്യം മറന്നു എന്നും പറഞ്ഞു മെല്ലെ എഴുന്നേറ്റ് നടന്നു… വാതിൽക്കൽ എത്തിയതും അവനൊന്നു തിരിഞ്ഞു നോക്കി അപ്പോൾ കത്തി ഉയർത്തി പിടിച്ചു ശിവാനി എന്തോ ആലോചനയിൽ ആയിരുന്നു…
ദൈവമേ ഇവളിതെന്തു ഭാവിച്ചാ..ഇനി മനസ്സമാധാനമായി ഉറങ്ങാൻ പറ്റുമോ..
എപ്പഴാ റീമ കല്ലിങ്കൽ അവുക എന്നാർക്കറിയാം…അവൾ എന്നെ പേടിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്യുന്നതാണെന്ന് അറിയാം. എന്നാലും
ഇനി ഞാനിത്തിരി കരുതി ഇരിക്കണം… എന്നും പറഞ്ഞു അവൻ മുറി വിട്ടിറങ്ങി..
പിറ്റേന്ന് രാവിലെ…
നടുമുറ്റത്തു ഇരുന്നു ശിവാനിയുടെ മുടി ചീകി ഒതുക്കി കൊടുക്കുവാണ് വനജ.. രണ്ടുപേരും തമ്മിൽ കാര്യമായി എന്തൊക്കെയോ പറഞ്ഞു സംസാരിക്കുന്നുണ്ട് ചിരിക്കുന്നുണ്ട്..ഇതൊക്കെ കുറച്ചപ്പുറം നിന്നുകൊണ്ട് ലക്ഷ് ശ്രദ്ധിക്കുന്നുണ്ട്..അവൻ ലാപ്പിൽ കാര്യമായി എന്തോ വർക്ക് ചെയ്യുകയാണ്.. അതിനിടയിൽ വായിനോട്ടം കൂടി നടക്കുന്നുണ്ട്..ഇപ്പൊ അങ്ങനെയാണ് അമ്മയ്ക്ക് തന്നെക്കാൾ പ്രിയം മരുമോളെയാണ്…അതിലവന് സന്തോഷമേ ഉണ്ടായിരുന്നുള്ളു…അവളുടെ ആ മുടിയുടെ ഭംഗി കണ്ടതും അവനു കണ്ണെടുക്കാൻ തോന്നിയില്ല… അവന്റെ ആ നോട്ടം ശിവാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു……
ഏതു നേരവും വായിനോക്കി നിന്നോളും ശിവാനി അതും മനസ്സിൽ പറഞ്ഞു മുഖം തിരിച്ചു….
അപ്പോഴാണ് ലക്ഷ്നരികിലേക്ക് നമ്മുടെ യങ് ജനറേഷൻ പിള്ളേരൊക്കെ വരുന്നത്..
അച്ചുവേട്ട….മിഥുന്റെ വിളികേട്ട് ലക്ഷ് ഒന്ന് മൂളി
മ്മ്…
അതെ നമുക്ക് ഉത്സവത്തിന് ഒരു നാടകം അവതരിപ്പിച്ചാലോ…മിഥുൻ
നിങ്ങൾക്കൊന്നും വേറെ പണിയൊന്നും ഇല്ലേ.. പോയി രണ്ടക്ഷരം പഠിക്കാൻ നോക്ക്..ലാപ്പിൽ നിന്നും മുഖമുയർത്താതേയുള്ള ലക്ഷ്ന്റെ മറുപടി കേട്ട് എല്ലാരുടെയും മുഖം മങ്ങി..
അച്ചുവേട്ടാ ചേട്ടൻ ഹീറോ ഏട്ടത്തി ഹീറോയിൻ… ഞങ്ങൾക്കൊക്കെ എന്തെങ്കിലും സൈഡ് റോൾ തന്നാൽ മതീന്ന്….
അതുകേട്ടതും ലക്ഷ് മെല്ലെ അവരെ നോക്കികൊണ്ട് ചോദിച്ചു അല്ല നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത്….
അത് അച്ചുവേട്ട നമ്മൾ പുരാണത്തിലെ ഏതെങ്കിലും കഥയെടുത്തു നാടകരൂപത്തിൽ അവതരിപ്പിക്കുന്നു.. മിഥുൻ പറഞ്ഞത് കേട്ടതും ആകാശ് ചാടിക്കയറി പറഞ്ഞു..
എന്നാൽ നമുക്ക് ബാഹുബലി 2 ചെയ്യാം.. അച്ചുവേട്ടൻ അമരേന്ദ്ര ബാഹുബലി ശിവാനി ഏട്ടത്തി ദേവസേന.. ഞാൻ കട്ടപ്പ ആയിക്കോളാം…
എന്നാൽ ഞാൻ ബല്ലാലദേവ… അരുൺ ഇടയിൽ കയറി പറഞ്ഞു…
എന്നാൽ ഞാൻ ശിവകാമി ദേവി ആവും. മിത്രയും വിട്ടുകൊടുത്തില്ല
നീ.. അതും ശിവകാമി ദേവി… ഒന്ന് പോയെടി ആകാശ് അവളെ പുച്ഛിച്ചു തള്ളി..
ശിവകാമി ദേവിയായി വനജാന്റി മതി..
അവന്തികേ നീ അവന്തിക തന്നെ ആയിക്കോ.. മിക്കവാറും മഹേന്ദ്ര ബാഹുബലിയും അച്ചുവേട്ടൻ തന്നെ ആയിരിക്കും… ദേവസനയോ അവന്തികയോ ആരാ ബെസ്റ്റ് പെയർ എന്ന് നോക്കാല്ലോ..അരുൺ പറഞ്ഞു…
ഇതൊക്കെ കേട്ട് കിളിപോയി നിൽകുവാണ് ലക്ഷ്….
ഒന്ന് നിർത്തുന്നുണ്ടോ… ഒരു ബാഹുബലി 2.
അമ്പലത്തിൽ ഇതുപോലുള്ള നാടകം ആണോടാ നടത്തുക..മിഥുൻ അവരെ ശകാരിച്ചു..
എന്നാൽ നമുക്ക് കെ ജി എഫ് ചാപ്റ്റർ 2
ചെയ്താലോ…. ആകാശ് പറഞ്ഞത് കേട്ടതും മിഥുൻ അവനെ ദഹിപ്പിച്ചു നോക്കി… എല്ലാരും ഒന്ന് പോയെ തല ഇരിക്കുമ്പോൾ വാലാടണ്ട.. ഇവിടേ തീരുമാനം എടുക്കാൻ മുതിർന്ന ആൾക്കാരുണ്ട്.. നിങ്ങൾക്ക് പറ്റിയ റോൾ ഉണ്ടെങ്കിൽ അറിയിക്കും ഇപ്പൊ ചെല്ല് എന്നും പറഞ്ഞു അവനരെ പറഞ്ഞയച്ചു
ലക്ഷ്നെ നോക്കിയപ്പോൾ ലക്ഷ് അവനോടായ് ചോദിച്ചു..
അല്ല ഈ മുതിർന്ന ആള് എന്ന് പറയുന്ന കേട്ടല്ലോ നീയാണോ ആ ആൾ…
ഹേയ് ഞാനല്ല അച്ചുവേട്ടൻ… പിന്നെ അവരെക്കാളും മുതിർന്ന ആളാണല്ലോ ഞാൻ അങ്ങനെ പറഞ്ഞെന്നെ ഉള്ളു… അല്ല ചേട്ടൻ ഒന്നും പറഞ്ഞില്ല….
എടാ ഇക്കാര്യത്തിൽ എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല…ദേ അവിടെ പോയി സോപ്പിട്ടു നോക്ക്.. എന്നാൽ ഞാനും ഓക്കേ…ലക്ഷ് അതും പറഞ്ഞു തന്റെ ജോലി തുടർന്നു..
മിഥുൻ ശിവാനിയുടെ അരികിൽ ചെന്നു കയ്യും കാലും പിടിക്കുന്നത് കണ്ടതും ലക്ഷിനു ചിരി വന്നുപോയി….
രാത്രി ഉറങ്ങുന്നതിനു മുൻപ് അച്ഛനോടും ശ്രാവണിനോടും ഫോണിൽ സംസാരിച്ചിട്ടേ ശിവാനി ഉറങ്ങാറുള്ളു..
അങ്ങനെ പതിവ്പോലെ ഫോണിൽ സംസാരിക്കാൻ ബാൽക്കണിയിലേക്ക് ചെന്ന ശിവാനിയെ കാണാഞ്ഞിട്ടാണ് ലക്ഷ് അങ്ങോട്ട് ചെല്ലുന്നത്….
അപ്പോഴാണ് ഫോൺ കയ്യിൽ പിടിച്ചു വിഷമിച്ചിരിക്കുന്ന ശിവാനിയെ അവൻ കാണുന്നത്… അവളുടെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്… അതുകണ്ടപ്പോൾ അവനു മനസിലായി കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്…അവളുടെ അരികിൽ വന്നിരുന്നു…. അവൻ വന്നതൊന്നും അവൾ അറിഞ്ഞതേയില്ല..
അവൻ അവളുടെ കയ്യിൽ പതിയെ തൊട്ട്കൊണ്ട് വിളിച്ചു..
ശിവാനി…..അവന്റെ സ്വരം അന്നേരം ആർദ്രമായിരുന്നു….
മ്മ്… അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി…
നീ ഇവിടെ എന്തെടുക്കുകയാ….
ഒന്നുല്ല… അതും പറഞ്ഞു അവൾ ഒഴിഞ്ഞു മാറി…
നീ കരഞ്ഞായിരുന്നോ…..
ശിവാനി ഒന്നും മിണ്ടിയില്ല…അവൾ മുഖം തിരിച്ചിരുന്നു..
പറ ശിവാനി എന്നും പറഞ്ഞു അവൻ അവളുടെ മുഖം തനിക്ക് അഭിമുഖമായി തിരിച്ചതും അവൾ ഒരു പൊട്ടികരച്ചിലിലൂടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….. ലക്ഷ് ശിവാനിയെ ചേർത്തു പിടിച്ചു….അവളുടെ കരച്ചിൽ ഒന്നടങ്ങുന്നത് വരെ അവൻ ഒന്നും മിണ്ടിയതേയില്ല..കുറച്ചുനേരം അങ്ങനെ നിന്നു പെട്ടെന്ന് എന്തോ ഒന്നോർമ്മ വന്ന ശിവാനി അവനിൽ നിന്നു അകന്നു മാറി കുറച്ചു നീങ്ങിയിരുന്നു…
അത് ഞാൻ..അറിയാതെ… ശിവാനി അവന്റെ മുഖത്ത് നോക്കാതെ തപ്പിത്തടഞ്ഞു….
അറിയാതെ ആയാലും അറിഞ്ഞുകൊണ്ട് ആയാലും ഞാൻ ഹാപ്പിയാ… അതൊക്കെ പോട്ടെ എന്തിനാ ഇയാൾ കരഞ്ഞത്…..
അതു പിന്നെ… അച്ഛൻ…. ശിവാനി വീണ്ടും വാക്കുകൾ പെറുക്കിയെടുക്കാൻ തുടങ്ങി..
പറയെന്റെ ശിവാനികുട്ടിയെ… എന്നും പറഞ്ഞു അവളുടെ താടിപിടിച്ചു കൊഞ്ചിച്ചതും അവളവനെ ഒന്ന് നോക്കി….പക്ഷെ എപ്പഴത്തെയും പോലെയുള്ള തുറിച്ചു നോട്ടം അല്ലായിരുന്നു അത് കുറച്ചു മയത്തോടെയുള്ള ഒരു നോട്ടായിരുന്നു അത്..
ഓക്കേ.. ഓക്കെ.. ഇനി എന്നെ നോക്കിപേടിപ്പിക്കാനൊന്നും നിൽക്കണ്ട.. നമുക്ക് കുട്ടിവേണ്ടെന്ന് വെക്കാം..
ങേ… അത് കേട്ട ശിവാനി മുഖം ചുളിച്ചു..
എന്റെ പൊന്നെ.. ഞാൻ പറഞ്ഞത് ശിവാനികുട്ടി എന്ന് വിളിച്ചത് ഇഷ്ടമായില്ലെങ്കിൽ വെറും ശിവാനി എന്ന് വിളിച്ചോളാന്ന്… അല്ലാതെ മറ്റേ കുട്ടി വേണ്ടെന്ന് വെക്കില്ലാട്ടോ ഞാൻ…
അതു കേട്ടതും അവൾ എഴുന്നേറ്റ് പോവാനൊരുങ്ങി… അവളുടെ കയ്യിൽപിടിച്ചു നിർത്തി തന്റെ മടിയിലിരുത്തിയതും അവളവനെ ഒന്നു നോക്കിപോയി… അന്നേരം അവന്റെ കണ്ണുകളിൽ വിരിയുന്ന ഭാവം എന്താണെന്നറിയാതെ ശിവാനി മിഴികൾ താഴ്ത്തി….
ദേ.. ഇതാണ് എന്റെ ശിവാനി…. അല്ലാതെ ഇങ്ങനെ കരഞ്ഞും മൂക്കും പിഴിഞ്ഞ്.. അയ്യേ നിനക്ക് ഒട്ടും ചേരുന്നില്ല… എന്റെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കണ്ടേ… ഹ്മ്മ്.. അവളുടെ കാതോരം ലക്ഷ് പതിയെ പറഞ്ഞു…
ശിവാനി അവനെ അന്നേരം നോക്കിയതും ഇരുവരുടെയും മിഴികൾ തമ്മിൽ ഒരുനിമിഷം കൊരുത്തു…ഒരുതരം പിടച്ചിലോടെ ശിവാനി നോട്ടം മാറ്റിയതും ലക്ഷിന്റെ ചുണ്ടിൽ ശിവാനിക്കായ് പ്രണയത്തിൽ ചാലിച്ചൊരു ചിരി വിരിഞ്ഞു..
ഇനി പറ.. എന്താ പറ്റിയത്…
വീട്ടിൽ അച്ഛന് നല്ല സുഖം ഇല്ലെന്ന്… രണ്ടു ദിവസായെത്രെ എന്തോ ഒരു അസ്വസ്ഥത.. ഉറങ്ങാൻപോലും പറ്റണില്ല എന്നാ ശ്രാവൺ പറഞ്ഞത്….
അച്ഛനെ കാണണൊ… ലക്ഷിന്റെ ആ ചോദ്യം കേട്ടതും ശിവാനി വിശ്വാസം വരാതെ അവനെ നോക്കി..
പറ ശിവാനി.. വീട്ടിൽ പോയി അച്ഛനെയും ശ്രാവണിനെയും കാണണം എന്ന് തോന്നുന്നുണ്ടോ..
മ്മ്… അവൾ പതിയെ മൂളി..
എന്നാൽ നാളെ രാവിലെ തന്നെ പോയേക്കാം അല്ലെ ….
അതുകേട്ട ശിവാനി വീണ്ടും അവനെ ഒന്ന് നോക്കി..
സത്യം.. നമുക്ക് നാളെ വെളുപ്പിന് ഇവിടുന്ന് ഇറങ്ങാം… ഇവരോടൊക്കെ ഞാൻ എന്തേലും പറഞ്ഞോളാം..എന്നിട്ട് അച്ഛനെ ഹോസ്പിറ്റലിലൊക്കെ കാണിച്ചു നമുക്ക് അന്ന് തന്നെ തിരികെ മടങ്ങണം കേട്ടോ..കാരണം ഉത്സവതിന് ഇനി ദിവസങ്ങളെ ഉള്ളു… അതിനിടയിൽ മാറിനിന്നാൽ മുത്തശ്ശിക്ക് ഇഷ്ടായെന്ന് വരില്ല..പിന്നെ വീട്ടിലേക്കാണെന്ന് പറഞ്ഞാൽ ചിലപ്പോൾ ഇവിടുന്ന് പലരും വരാൻ ചാൻസുണ്ട് അത് ശരിയാവില്ല.. ഗൗതമിനോട് മാത്രം പറയാം അല്ലേ…എന്നാൽ ശിവാനി പെട്ടെന്ന് പോയി കിടന്നോളു രാവിലെ എഴുന്നേൽക്കാനുള്ളതല്ലേ എന്നും പറഞ്ഞു ലക്ഷ് അവളുടെ കവിളിൽ തട്ടി അവിടുന്ന് പോയതും ശിവാനി കുറച്ചു നേരം വിശ്വാസം വരാതെ അവിടെ ഇരുന്നു പോയ്…എന്നിട്ട് സ്വയം കയ്യിൽ ഒന്ന് നുള്ളി ഇത് സ്വപ്നമല്ല എന്നുറപ്പ് വരുത്തി..
ഈ മനുഷ്യനെ എനിക്ക് മനസ്സിലാവുന്നില്ലല്ലോ എന്റെ കൃഷ്ണാ.. ചിലപ്പോൾ ദേ ഇതുപോലെ ഓരോന്ന് ചെയ്ത് മനുഷ്യന്റെ മനസ്സ് തന്നെ മാറ്റിക്കളയും.. ചിലപ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും…ഓരോ നേരത്ത് ഓരോ സ്വഭാവം…ആഞ്ഞൊരു ശ്വാസം വലിച്ചു അവൾ കിടക്കാനായി മുറിയിലെത്തി… എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാനേ പറ്റിയില്ല..നേരത്തെ ലക്ഷ്ന്റെ കണ്ണൂകളിൽ അവൾക്ക് കാണാൻ പറ്റിയിരുന്നു അവളോടുള്ള പ്രണയത്തിന്റെ ആഴം… ആ കണ്ണുകൾ ഇന്ന് അവളുടെ ഉറക്കം നഷ്ടപ്പെടുത്തി.. കൂടെ നാളെ വീട്ടിലേക്ക് പോവുന്നതിന്റെ ത്രില്ലും.. എങ്ങനെയോ അവൾ നേരം വെളുപ്പിച്ചു.. അങ്ങനെ വെളുപ്പിന് അഞ്ചു മണിക്ക് ഇരുവരും അവിടുന്നു ഇറങ്ങി….
വണ്ടിയിൽ ഇരിക്കുമ്പോൾ ലക്ഷിന്റെ നോട്ടം മുഴുവനും തന്നിൽ ആണെന്ന് തിരിച്ചറിഞ്ഞ ശിവാനി അവനെ ശ്രദ്ധിക്കാതെ നോട്ടം മാറ്റിക്കളഞ്ഞു…വണ്ടി മുന്നോട്ട് കുതിച്ചു പൊയ്ക്കൊണ്ടിരുന്നു.. അതിനനുസരിച്ചു സ്റ്റീരിയോയിലൂടെ പ്രണയഗാനങ്ങൾ ഉയരുന്നുമുണ്ട്…വഴിയോരത്തെ തട്ടുകടയ്ക്ക് മുന്നിൽ നിർത്തി ലക്ഷ് ചൂട് ചായ
അവൾക്ക് നേരെ നീട്ടുമ്പോൾ അവളൊരു പുഞ്ചിരിയോടെ അത് വാങ്ങി ആസ്വദിച്ചു കുടിക്കാൻ തുടങ്ങി.. ഇടയ്ക്കിടെ നോട്ടം ചായക്കടക്കാരനോട്
എന്തൊക്കെയോ മിണ്ടിയും പറഞ്ഞു കോഫീ കുടിക്കുന്ന ലക്ഷ്ലേക്കും എത്തുന്നുണ്ട്….വീണ്ടും വണ്ടി മുന്നോട്ട് പോയ്കൊണ്ടിരുന്നു….
പത്തുമണിയാവുമ്പോഴേക്കും ഇരുവരും ശിവാനിയുടെ വീട്ടിൽ എത്തിച്ചേർന്നു…. വണ്ടിയും നിന്നും ഇറങ്ങാൻ നേരം ലക്ഷ് അവളുടെ കയ്യിൽ പിടിച്ചതും അവൾ തിരിഞ്ഞു നോക്കി….
ആ താലി അകത്തിട്……
മ്മ്…അതു കേട്ടതും ഒന്ന് മൂളിക്കൊണ്ട് ശിവാനി പെട്ടെന്ന് താലിമാല ഡ്രെസ്സിനുള്ളിലായി ഒളിപ്പിച്ചു വെച്ചു..
വണ്ടിയുടെ ശബ്ദം കേട്ടതും ശ്രാവൺ മുറ്റത്തേക്കിറങ്ങി വന്നു.വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ശിവാനിയെ കണ്ടതും ശ്രാവൺ ഓടിച്ചെന്നു കെട്ടിപിടിച്ചു… ശ്രാവണിനെ കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു.. അവന്റെ
മൂർദ്ധാവിൽ സ്നേഹ ചുംബനം ചാർത്തി.. ഇരുവരുടെയും സ്നേഹപ്രകടനം ലക്ഷ് നോക്കി നിന്നുപോയി..തന്റെ അരികിലേക്ക് വരുന്ന ലക്ഷ്നെ കണ്ടതും ശ്രാവൺ സംശയത്തോടെ നോക്കി…
സാർ… സാർ ഇവിടെ…
അത് ഞാൻ കുറച്ചു നാൾ ശിവാനി വർക്ക് ചെയ്യുന്ന ഓഫീസിൽ ആയിരുന്നു.. ഇന്നലെയാണ് ശിവാനി അച്ഛനു നല്ല സുഖം ഇല്ല ലെവടുത്തു പൊയ്ക്കോട്ടേ എന്ന് ചോദിക്കുന്നത്..ഞാനാണെങ്കിൽ ഇന്ന് ഇങ്ങോട്ട് മടങ്ങാൻ ഇരുന്നതുമാണ്. അപ്പോ ഞാനാ ശിവാനിയോട് പറഞ്ഞത് ഒരുമിച്ചു പോവാമെന്ന്..ലക്ഷ് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.. ഇതേ കാര്യം തന്നെയാണ് അച്ഛനോടും പറഞ്ഞത്..അവളുടെ അച്ഛന് തന്റെ മകളോടും ലക്ഷ്നോടും ഉള്ള വിശ്വാസമാവാം ആ അച്ഛന്റെ മുഖം കറുത്തോ മറുത്തൊരു ചോദ്യമോ ഉയർന്നില്ല… ശിവാനിയെ കണ്ടതും അച്ഛന്റെ പകുതി അസുഖം ബേധമായത് പോലെ ആയിരുന്നു …അത്രയ്ക്കും സന്തോഷം അച്ഛന്റെയും മകളുടെയും മുഖത്ത് നിന്നു കാണാൻ പറ്റുമായിരുന്നു…..
ലക്ഷ്ന്റെ കൂടെ തന്നെയാണ് അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്.. ഡോക്ടറെ കാണിച്ചു വേണ്ട ടെസ്റ്റ് ഒക്കെയും ചെയ്ത് എല്ലാ കാര്യത്തിനും ഓടി നടക്കുന്ന ലക്ഷ്നെ കണ്ട് ശിവാനിയും ശിവാനിയുടെ അച്ഛനും നോക്കി നിന്നുപോയ്….തന്റെ സ്റ്റാറ്റസും പദവിയും ഒന്നും നോക്കാതെ ഒരു സാധാരണക്കാരനെ പോലെ ഒരു മകന്റെ ഉത്തരവാദിത്യത്തോടെ അവൻ എല്ലാം കാര്യങ്ങളും ചെയ്തു…. ലക്ഷ്ന്റെ വണ്ടി ടൗണിലൂടെ ചുറ്റിക്കറങ്ങുന്നത് ലക്ഷ്ന്റെ അച്ഛൻ മഹാദേവൻ കണ്ടിരുന്നു…. അതിനകത്തിരിക്കുന്ന ആൾക്കാരെ കണ്ടതും മഹാദേവന്റെ മുഖം വലിഞ്ഞു മുറുകി…
തിരികെ വരുമ്പോൾ ഭക്ഷണവും കഴിച്ചു അഛന് ആവശ്യമുള്ള എല്ലാ സാധനവും വാങ്ങിച്ചു വണ്ടിയിൽ ഇരിക്കുമ്പോൾ അച്ഛനോട് വാതോരാതെ സംസാരിക്കുന്ന ലക്ഷ് ശിവാനിക്ക് ഒരത്ഭുതമായി മാറി…അപ്പോഴും തനിക്ക് നേരെ പാറി വീഴുന്ന അവന്റെ നോട്ടം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും മനഃപൂർവം അത് കണ്ടില്ലെന്ന് നടിച്ചു …. ഇടയ്ക്കിടെ മിററിൽ കൂടി പിറകിലിരിക്കുന്ന ആളെ ശ്രദ്ധിക്കുന്ന ലക്ഷ്നെ കണ്ടതും ആ അച്ഛന്റെ മനസ്സിൽ ഒരേ സമയം സന്തോഷവും ആധിയും നിറഞ്ഞു…
അങ്ങനെ എല്ലാം കഴിഞ്ഞു മടങ്ങുമ്പോൾ സന്ധ്യ ആവാറായിരുന്നു…
അന്ന് തന്നെ മടങ്ങണം എന്നോർത്തപ്പോൾ ശിവാനിയുടെ മുഖം വാടി.. അതുകണ്ട ലക്ഷ് നാളെ രാവിലെ പോയാൽ മതി എന്ന് പറഞ്ഞപ്പോൾ
ശിവാനിയുടെ മുഖം വിടർന്നു…എന്നാൽ താൻ പോയിട്ട് നാളെ രാവിലെ വരാം എന്നും ശിവനിയോട് പറഞ്ഞതും അവൾ തലയനക്കി..അവനാണേൽ അവളെ വിട്ടു പോവാൻ മനസ്സ് വരുന്നുണ്ടായിരുന്നില്ല.. പക്ഷെ അതല്ലാതെ പറ്റില്ലല്ലോ.. എന്തു പറഞ്ഞു താനിവിടെ താമസിക്കും ഇപ്പൊ തന്നെ അവരുടെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നിരിക്കാമെന്ന് ലക്ഷിന് അറിയായിരുന്നു.
അച്ഛനോട് യാത്ര പറഞ്ഞു പോവാമെന്ന് കരുതി ലക്ഷ് അച്ഛന്റെ മുറിയിൽ എത്തി….യാത്ര പറഞ്ഞു പോവാൻ നേരം അച്ഛൻ പറഞ്ഞു…
ചോദിക്കുന്നത് കൊണ്ട് മോൻ ഒന്നും കരുതരുത്… ചെയ്ത് തന്ന സഹായങ്ങൾ അറിയാഞ്ഞിട്ടുമല്ല.. എന്നാലും ഒരച്ഛന്റെ ആദികൊണ്ട് ചോദിക്കുവാണ്.. എന്റെ മോളോട് ശരിക്കും ഇഷ്ടം തോന്നിയിട്ട് തന്നെയാണോ ഇങ്ങനെയൊക്കെ…
അത് കേട്ട ലക്ഷ് ഒന്ന് ഞെട്ടി..
അവനാ മനുഷ്യന്റെ കരം കവർന്നുകൊണ്ട് പറഞ്ഞു… എനിക്ക് തന്നേക്കുമോ ഞാൻ പൊന്നുപോലെ നോക്കിക്കോളാം ഒരു കുറവും അറിയിക്കില്ല.. ഒരിക്കലും വിഷമിപ്പിക്കാതെ നോക്കിക്കോളാം… അവൾക്കറിയാം എന്റെ സ്നേഹം.. പക്ഷെ അവൾ എന്റെ സ്നേഹം നിഷേധിക്കുകയാണ് ചെയ്യുന്നത്…. അതിന് അവളുടെ മുന്നിൽ എന്തൊക്കെയോ കാരണങ്ങളും..അത്രയ്ക്കും ഇഷ്ടം ഉള്ളത്കൊണ്ട് തന്നെയാ എല്ലാം അല്ലാതെ ഞാൻ അവളെ ഒരിക്കലും ചതിക്കില്ല….ഇതെന്റെ വാക്കാണ്…കൂടെ എനിക്ക് ഈ അച്ഛനെയും അനിയനെയും കിട്ടുമല്ലോ.. മനസ്സറിഞ് പറയുന്നതാ..
അതുകേട്ട അച്ഛൻ അവനെ ഇറുകെ പുണർന്നു… എടുത്തോ..നീ എടുത്തോ അവളെ…അവൾക്ക് ഇതിനേക്കാൾ നല്ലൊരുത്തനെ ഞാൻ എവിടുന്ന് കൊണ്ട് വരാനാ…..എന്റെ ഈ അസുഖം ഒന്ന് കുറഞ്ഞോട്ടെ.. എന്റെ മോളുടെ കല്യാണം നാടറിഞ്ഞു നടത്തണം എന്നത് എന്റെ സ്വപ്നമാണ്.. അതിനു വേണ്ടി ഞാൻ ചിലത് കരുതി വെച്ചിട്ടുണ്ട്… അതുവരെ മോൻ ഒന്ന് ക്ഷമിക്ക് എന്ന് പറഞ്ഞതും ലക്ഷ് ചിരിയോടെ തലയനക്കി..അങ്ങനെ അച്ഛനോട് സംസാരിച്ചു മുറിക്ക് പുറത്തിറങ്ങുമ്പോഴാണ് ശിവാനി കണ്ണുനിറച്ചു അവിടെ നില്കുന്നത് ലക്ഷ് കാണുന്നത്… കണ്ണ് നിറച്ചു അപ്പുറത്തെ മുറിയിലേക്ക് ഓടിപ്പോവുന്നവളുടെ പിറകെ അവനും പോയി….
ശിവാനി…. മുഖം തിരിഞ്ഞു നില്കുന്നവളുടെ തോളിൽ പിടിച്ചു വിളിച്ചതും നിറഞ്ഞ മിഴികളോടെ അവൾ അവനെ നോക്കി…
എന്തിനാ.. എന്തിനാ അച്ഛന് വേണ്ടാത്ത പ്രതീക്ഷകളും മോഹങ്ങളൊക്കെ കൊടുക്കുന്നത്..
വേണ്ടാത്ത മോഹങ്ങളോ… ആരുപറഞ്ഞു നമ്മുടെ കല്യാണം വേണ്ടാത്ത മോഹമാണെന്ന്… ഞാൻ അച്ഛന് വാക്കുകൊടുത്തിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും…
അത് സാർ മാത്രം തീരുമാനിച്ചാൽ മതിയോ…
തത്കാലം മതി… ഇനിയെനിക്ക് ഒന്നും നോക്കാനില്ല.. നിന്റെ അച്ഛന്റെ സമ്മതം കിട്ടി അതുമതിയെനിക്ക്..
അപ്പോ എനിക്ക് സമ്മതമാവണ്ടേ.. എനിക്ക് സാറിനെ കല്യാണം കഴിക്കാൻ സമ്മതമല്ല…. എത്രയോ പ്രാവശ്യം ഞാനത് പറഞ്ഞതുമാണ്…എനിക്ക് സാറിനെ ഇഷ്ടമല്ല.. എനിക്ക് സാറിനെ സ്നേഹിക്കാൻ പറ്റില്ല… എനിക്ക് സാറിനോട് വെറുപ്പാണ്…..ശിവാനി കടുപ്പിച്ചു പറഞ്ഞു..
ശിവാനി.. അത്രയ്ക്കും വെറുക്കാൻ ഞാനെന്ത് തെറ്റാ ശിവാനിയോട് ചെയ്തത്…ഞാൻ അത്രയ്ക്കും കൊള്ളരുതാത്തവൻ ആണോ ശിവാനി…
പറ..ഞാൻ ഒരു പെണ്ണിനോടു മാത്രമേ മോശമായി പെരുമായിട്ടുള്ളു.. ഒരു പെണ്ണിനെ മാത്രമേ ഞാൻ കരയിപ്പിച്ചിട്ടുള്ളു,ഒരു പെണ്ണിനെ മാത്രമേ തൊട്ടിട്ടുള്ളു..ഒരു പെണ്ണിനെ മാത്രമേ ഞാൻ സ്നേഹിച്ചുട്ടുള്ളു അത് നീയാണ് ശിവാനി.. നീ മാത്രം… ആദ്യം എനിക്ക് നിന്നോട് വാശി ആയിരുന്നെങ്കിൽ ഇപ്പൊ എനിക്ക് നീയില്ലാതെ പറ്റില്ല…ഇപ്പൊ തന്നെ എന്തുമാത്രം വേദനയോടെയാ ഞാൻ ഇവിടുന്ന് പോവുന്നത്…നീയല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവത്തിൽ ഉണ്ടാവില്ല ശിവാനി…..അതുറപ്പാണ്..
സാർ.. പ്ലീസ് എന്നെ ഒന്ന് മനസിലാക്ക്.. എന്നെ സ്നേഹിച്ചാൽ സാറിന് പലതും നഷ്ടപ്പെടും അതെന്താ ചിന്തിക്കാത്തത്..
ഇനഫ് ശിവാനി ഇനഫ്.. ഇതെനിക്ക് കേട്ട് കേട്ട് മടുത്തു….
കേൾക്കണം സാർ… സാർ കേട്ടെ പറ്റു.. എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതം എങ്ങനെയായിരുന്നുവെന്ന് സാറിന് അറിയോ…. ഒറ്റപെട്ടു ജീവിക്കുന്നതിന്റെ വേദന കണ്ടു വളർന്നവളാ ഞാൻ.. എന്റെ അച്ഛൻ അമ്മയെ സ്നേഹിച്ചു എന്ന ഒറ്റകാരണത്താൽ ഇന്നും അച്ഛൻ
അമ്മയും കൂടപ്പിറപ്പും കുടുംബവും ഒന്നും ഇല്ലാതെ ജീവിക്കുകയാണ്… എന്റെ അമ്മ മരിച്ച സമയത്ത്പോലും എന്റെ അമ്മയുടെ വീട്ടുകാര് തിരിഞ്ഞുനോക്കിയില്ല…ശ്രാവണിന്റെ ജനനത്തോടെയാ അമ്മ മരിച്ചത്… ചോരകുഞ്ഞിനേയും കൊണ്ട് എന്റെ അച്ഛൻ അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ എന്റെ അച്ഛന്റെ അവസ്ഥ ഞങ്ങൾ മക്കൾക്ക് ഒരിക്കലും ഉണ്ടാവാൻ പാടില്ല എന്ന്.. എന്റെ അച്ഛൻ വീണിടത്തു നിന്നു കൈപിടിച്ച് നിർത്താൻ വരെ ഒരു മനുഷ്യകുഞ്ഞു പോലും ഉണ്ടായില്ല…സ്കൂളിൽ കോളേജിലും പഠിക്കുമ്പോൾ വെക്കേഷൻ സമയത്ത് കൂട്ടുകാരികൾ ബന്ധുക്കളുടെ വീട്ടിലും അച്ഛന്റെ വീട്ടിലും അമ്മയുടെ വീട്ടിലും പോയതിന്റെ കഥയൊക്കെ പറയുമ്പോൾ ഞാനും ആഗ്രഹിച്ചിട്ടുണ്ട് എനിക്കും ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നെങ്കിലെന്ന്.. എനിക്ക് എന്റെ അച്ഛനെപോലെ നിങ്ങളെയും ആ ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാൻ ആഗ്രഹം ഇല്ല… അതുകൊണ്ടാ ഞാൻ… ഞാൻ ഇപ്പഴും പറയുന്നു…വേണ്ട ഒന്നും…കണ്ണ് നിറച്ചു ശിവാനി പറയുന്നതൊക്കെ കേട്ട ലക്ഷിന്റെ ഉള്ളിൽ നിന്നും കണ്ണീരിൽ കുതിർന്ന ഒരു ചിരി വന്നു…
ഇതാണോ നിന്റെ പ്രശ്നം ഞാൻ ശരിക്കും പേടിച്ചുട്ടോ .. എടീ നമ്മുടെ കൂടെ നിന്റെ അച്ഛനില്ലേ എന്റെ അമ്മയില്ലേ അമ്മയുടെ വീട്ടുകാർ മുഴുവനും ഇല്ലേ
പിന്നെ എന്റെ അച്ഛൻ.. അച്ഛനെ മെരുക്കിയെടുക്കേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം…ബാക്കി ഉള്ളോരേ വിട്.. അവരെ നമുക്ക് ആവശ്യം ഇല്ല… നിന്റെ അച്ഛന്റെ അവസ്ഥയോ നിങങ്ങൾ മക്കളുടെ അവസ്ഥയോ എനിക്കോ എന്റെ കുഞ്ഞുങ്ങൾക്കൊ ഉണ്ടാവില്ല… ഐ ആം ഷുവർ….ഇനി അതോർത്തു എന്റെ ശിവാനികുട്ടി മനസ്സ് വേദനിപ്പിക്കണ്ട… മനസ്സിൽ നിന്നു വേണ്ടാത്ത ചിന്തകൾ ഒക്കെയും ഒഴിവാക്കി നിന്റെ കണ്ണേട്ടനെ മാത്രം സ്വപ്നം കണ്ടു ഉറങ്ങിക്കോളൂ.. ഞാൻ നാളെ രാവിലെ വരാം… എന്റെ ഹൃദയം ഞാൻ ഇവിടെ വെച്ചിട്ട് പോവുകയാണ്…സൂക്ഷിച്ചു വെച്ചേക്കണേ.. നാളെ രാവിലെ തന്നാൽ മതി..
സാർ.. ഞാൻ…. പറയുന്നത്..ശിവാനി എന്തോ പറയാൻ വന്നതും അവൻ അവളുടെ
ചുണ്ടിനു കുറുകെ വിരൽ വെച്ചുകൊണ്ട് പറഞ്ഞൂ… ശ്.. ശ്..ഒന്നും പറയണ്ട…..അവളുടെ ചുണ്ടിൽ ഒന്നു തഴുകി എന്നിട്ട് ആ വിര ലെടുത്തു അവന്റെ ചുണ്ടോടു ചേർത്തു… ഞാൻ തല്കാലത്തേക്ക് കുറച്ചു ഡീസന്റ് ആവാം എന്ന് കരുതി… ഇനി ഞാൻ തൊട്ടെന്ന് കരുതി നീ കയറുപൊട്ടിക്കാൻ നിൽക്കണ്ട…..എന്നാൽ ഞാൻ പോട്ടെ…
നാളെ കാണാം ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്
എന്നും പറഞ്ഞു മുറിവിട്ടിറങ്ങുന്നവനെ
ശിവാനി ഇമ ചിമ്മാതെ നോക്കി…അവളുടെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിരിഞ്ഞതും അവളുടെ ഫോണിലേക്ക് വന്ന ഫോൺ കാൾ അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു… ഡിസ്പ്ലെയിൽ തെളിഞ്ഞ മഹാദേവൻ സാർ എന്ന പേര് കണ്ടതും ആ പുഞ്ചിരി പൊടുന്നനെ മാഞ്ഞുപോയിരുന്നു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]