Novel

നിനക്കായ്: ഭാഗം 32

[ad_1]

രചന: നിലാവ്

രാത്രി ഒരുമണി….

ആദർശിനെയും ജനറേറ്റർ റൂമിലെ പയ്യനെയും അടിച്ചു പരുവം ആക്കി ഒരിടത്തു കെട്ടിയിട്ടിരിക്കുകയാണ് നമ്മുടെ ലക്‌ഷും ഗൗതവും.. ഇടി താങ്ങാൻ വയ്യാതെ ആ പയ്യൻ തന്റെ കുറ്റം സമ്മതിച്ചു.. അന്ന് സ്റ്റോർ റൂമിൽ കയറിയത് ആദർശ് തന്നെ ആണെന്നും അന്ന് സഹായിച്ചത് താനും വേദികയും കൂടി ആണെന്നും അവൻ സമ്മതിച്ചു..അതിനേക്കാൾ കൂടുതൽ ഒന്നും തനിക്ക് അറിയില്ല എന്നും വേദികയും ആദർഷും പല സ്ഥലങ്ങളിലും ഒരു മിച്ചു മീറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അവൻ സമ്മതിച്ചു.. പക്ഷെ ഇതുവരെ ആയിട്ടും ആദർശ് വായ തുറന്നിട്ടില്ല എന്നത് ലക്ഷ്നെ ദേഷ്യം പിടിപ്പിച്ചു.. ഇത്രയും നേരം ലക്ഷ് കൈവെച്ചില്ലായിരുന്നു… സഹികെട്ടു ലക്ഷ് മുഷ്ടി ചുരുട്ടി പിടിച്ചു അവന്റെ മോന്തക്കിട്ട് പൊട്ടിച്ചതും തത്ത പറയുന്നത് പോലെ അങ്ങ് ഉള്ളത് പറഞ്ഞു…

മേഘയാണ്‌ ഇരുവരെയും ഇങ്ങോട്ടേക്ക് അയച്ചത് എന്നറിഞ്ഞതും ഇനിയും മേഘയെ വെറുതെ വിട്ടാൽ ശരിയാവില്ല എന്നു തോന്നി…അവൾക്കുള്ള പണി എങ്ങനെയാണു കൊടുക്കേണ്ടത് എന്നത് ലക്ഷിന് നല്ലബോധം ഉണ്ടായിരുന്നു… കാര്യമായ ഇടിയും താക്കീതും നൽകി ഇരുവരെയും പറഞ്ഞു വിട്ടു….

ശിവാനി പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്നത് തന്നെ ചുറ്റിപിടിച്ചിരിക്കുന്ന ലക്ഷ്‌ന്റെ കൈകളാണ്…. അവനെ കണ്ട സന്തോഷത്തിൽ അവൾ ഇറുകെ പുണർന്നു…അവന്റെ മുഖത്തു നോക്കാന്നേരമാണ് അവൻ കണ്ണ് തുറന്നു അവളെ പ്രണയത്തോടെ നോക്കുന്നത്…

ശിവാനി….

മ്മ്….

എന്നെ ഒരുപാട് മിസ്സ്‌ ചെയ്തോ….  അവളുടെ കണ്ണിലേക്കു നോക്കിയായിരുന്നു ആ ചോദ്യം..

മ്മ്..

എത്രത്തോളം..

ഒരുപാട്….

ഒരുപാടെന്ന് പറഞ്ഞാൽ..

ഒരുപാടെന്ന് പറഞ്ഞാൽ ഒരുപാട്….

മ്ച്ചും.. പറയെന്റെ ശിവാനികുട്ടിയെ..നിന്റെ വായിൽ നിന്നും കേൾക്കുന്ന ഫീൽ വേറെ തന്നെയാ..

മ്മ്…. പറയട്ടെ…വെറുത്തു വെറുത്തു വെറുപ്പിനവസാനം ഞാൻ ഈ കള്ളക്കണ്ണനെ സ്നേഹിച്ചില്ലേ.. അതുപോലെ ഇപ്പൊ ഇയാളെ ഒരു നിമിഷംപോലും എനിക്ക് പിരിഞ്ഞിരിക്കാൻ പറ്റില്ല എന്നായിരിക്കുവാ….

ആണോ…??

മ്മ്…

അത്രയ്ക്ക് ഇഷ്ടാ എന്നെ….

മ്മ്… എന്റെ പ്രാണനെക്കാൾ ഏറെ..എന്നെ ഇനി ഒറ്റയ്ക്കാക്കി പോവല്ലേ എന്നും പറഞ്ഞു അവന്റെ നെഞ്ചിൽ ചുണ്ടമർത്തി…

ഇല്ല.. പോവില്ല… പിന്നെ എന്റെ വാവ എന്ത് പറയുന്നു…..ആള് സേഫ് ആയിരിക്കുന്നോ…എന്നും പറഞ്ഞു അവളുടെ വയറിൽ ഒന്ന് തൊട്ടുനോക്കി..

ഒന്ന് പോയെ കണ്ണേട്ടാ..കുറുമ്പ് കൂടുന്നുണ്ട്ട്ടോ… എനിക്കറിയില്ല്യാട്ടോ ഇനി എന്തൊക്കെയാ നടക്കുക എന്ന്… ഇത് കള്ളം ആണെന്ന് അറിഞ്ഞാൽ അച്ഛനെക്കെ എന്നെയാ അവസാനം കുറ്റപ്പെടുത്തുക ..

ശിവാനി ഇങ്ങനെ നെഗറ്റീവ് അടിക്കാതെ.. നിന്റെ വയറ്റിൽ നമ്മുടെ വാവ ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം..എന്തോ ഇന്നലെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടപ്പോൾ അങ്ങനെ തോന്നിപോയി…. എന്റെ ആഗ്രഹം പോലെതന്നെ ഒരു സുന്ദരിവാവ ദേ ഇവിടെ വരാൻ ഒരുങ്ങി നിൽക്കുവാ…എന്നും പറഞ് അവളെ ഒന്നുകൂടി ഇറുകെ പുണർന്നു….അന്നേരം ശിവാനിയും പ്രാർത്ഥിക്കുവായിരുന്നു ഒരു കുഞ്ഞിനെ എത്രയും പെട്ടെന്ന് തരണേയെന്ന്…

നിശ്ചയത്തിനുള്ള ഒരുക്കമൊക്കെയും തുടങ്ങി കഴിഞ്ഞു….എല്ലാവരും ഭയങ്കര സന്തോഷത്തിലാണ്… മാളുവിന്‌ ഒരു കുറവും വരരുത് എന്ന് എല്ലാവർക്കും നിർബന്ധമായിരിന്നു… അതിനാൽ എല്ലാവരും കൂടി അവളെ ശരിക്കും ഹാപ്പി ആക്കാൻ ശ്രദ്ധിച്ചിരുന്നു…

ബ്യൂട്ടിപാർലറിലൊന്നും പോയി ഓരോന്ന് കാട്ടികൂട്ടാതെ പ്രകൃതിദത്തമായി സൗന്ദര്യം വർധിപ്പിച്ചാൽ മതിയെന്ന് മുത്തശ്ശിയുടെ ഓർഡർ വന്നു എങ്കിലും മാളുവും അവന്തികയും അച്ചുവും കൂടി ലക്ഷ്നെ സോപ്പിടുകയാണ്… ടൗണിൽ നല്ലൊരു ബ്യൂട്ടിപാർലൽ ചെന്ന് ഫേഷ്യൽ ബ്ലീച്ചിങ് മാനിക്യൂർ പെടിക്യൂർ ഹെയർ സ്പാ ട്രീറ്റ്മെന്റ് ഇതൊക്കെ ചെയ്ത് ഒന്ന് സുന്ദരിയായി വരാൻ ആയിരുന്നു എല്ലാത്തിന്റെയും ആഗ്രഹം…. കേട്ട ഉടനെ ലക്ഷ് നോ പറഞ്ഞതും അവസാനം കാര്യം സാധിക്കാൻ എല്ലാരും കൂടി ശിവാനിയെ ഉന്തിതള്ളി വിട്ടിരിക്കുവാണ്… ഒന്ന് രണ്ടു ഉമ്മയൊക്കെ അങ്ങ് കൊടുത്തോ എന്റെ ഏട്ടത്തി.. അതിൽ അച്ചുവേട്ടൻ ഉറപ്പായും വീഴും..അവന്തിക ടിപ്സ് ഒ ക്കെയും പറഞ്ഞുകൊണ്ടുത്തു വിട്ടതാണ്..

മുറിയിൽ ചെന്ന ശിവാനി ലക്ഷ്നെ പിന്നിലൂടെ ചെന്നു ഇറുകെ പുണർന്നു…കണ്ണേട്ടാ… ഐ ലവ് യൂ…എന്നും പറഞ്ഞൂ അവന്റെ പുറം മേനിയിൽ ചുണ്ടമർത്തി…ശേഷം അവന്റെ കാലിനു മുകളിൽ കയറി നിന്നു കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു കണ്ണിലേക്കു നോക്കി.. മൂക്കിൽ മൂക്കുകൊണ്ടുരസി…

ഇതൊക്കെ കണ്ടു ലക്ഷ് ആകെ ഞെട്ടി പണ്ടാരം അടങ്ങിയിരിക്കുവാണ്..
 ലക്ഷ് വിചാരിക്കുവാണ്…. ഇതെന്താ ഈ നേരം ഇല്ലാത്ത നേരത്ത് ഒരു ഐ ലവ് യൂവും റൊമാൻസും ഒക്കെയും …ഇങ്ങനെയൊന്ന് പതിവില്ലല്ലോ…പെണ്ണാണ് വർഗം.. സൂക്ഷിക്കണം..കാര്യം സാധിക്കാൻ എന്ത്‌ വേണേലും ചെയ്യും.. മമ്മൂക്ക പറഞ്ഞത് പോലെ ആരും കാണാത്തത് കാണും ശപിച്ചുകൊണ്ട് കൊഞ്ചും ചിരിച്ചുകൊണ്ട് കരയും മോഹിച്ചുകൊണ്ട് വെറുക്കും.. ഇതിപ്പോ റൊമാൻസിച്ചുകൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്… ലക്ഷ് വിചാരിക്കുവാണ്..

കണ്ണേട്ടാ… ഇങ്ങോട്ട് നോക്ക്.. എന്താ ആലോചിക്കുന്നത്…

ഉം.. ഉം.. അല്ല.. എന്തായിപ്പോ ഒരു കെട്ടിപിടിത്തം ഒക്കെയും.. എന്തേലും കാര്യം സാധിക്കാൻ ഉണ്ടോ….???

അപ്പോ എന്നെ കുറിച്ചു അങ്ങനെയാ കരുതിയത്… ഞാൻ പോണു….ശിവാനി അവനിൽ നിന്നു അകന്നു മാറി.

അയ്യോ പിണങ്ങല്ലേ…എന്നും പറഞ്ഞൂ അവൻ അരയിലൂടെ കയ്യിട്ട് ചേർത്തു നിർത്തി…

ഇല്ലെങ്കിൽ അങ്ങോട്ട് വന്നു ഇരന്നു ചോദിച്ചാൽ പോലും ഒരുമ്മ തരാത്ത നീ വന്നു ഉമ്മയൊക്കെ വെച്ചപ്പോൾ ഞാനാകെ വണ്ടറടിച്ചു പോയി…

അത് പിന്നേ കണ്ണേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്.. പക്ഷെ അതിന് വേണ്ടിയുള്ള സോപ്പിടൽ ഒന്നും അല്ല കേട്ടോ ഇത്… ഇത് ഉള്ളീന്ന് വന്നത് തന്നെയാ..

ആ ബെസ്റ്റ് ഇപ്പോ എങ്ങനെ ഇരിക്കണ് ലക്ഷ് ചിന്തിക്കാതിരുന്നില്ല… നീ കാര്യം പറ..

അത് പിന്നെ കണ്ണേട്ടാ നേരത്തെ മാളു എന്തോ ഒരാഗ്രഹം പറഞ്ഞില്ലേ… മാളൂന്റെ ആഗ്രഹം അല്ലെ.. പാവം സാധിച്ചു കൊടുക്കുന്നെ… ശിവാനി അവന്റെ കയ്യൊക്കെ പിടിച്ചു തലോടികൊണ്ട് പറഞ്ഞൂ..

എന്റെ ശിവാനി അതിന്റെയൊന്നും ആവശ്യം ഇല്ല.. ഇതിപ്പോ കല്യാണം ഒന്നും അല്ലല്ലോ എൻഗേജ്മെന്റ് അല്ലെ അത്രേം ഭംഗിയൊക്കെ മതി.. അല്ലെങ്കിലും ഗൗതം കാണാത്തതൊന്നും അല്ലല്ലോ അവളെ… അവൻ പറഞ്ഞിട്ടുണ്ട് ഉള്ള ഭംഗി മതിയെന്ന്…..പിന്നേ അച്ചുവിനോട് പറഞ്ഞേക്ക് കല്യാണം ആവുമ്പോൾ നോക്കാമെന്ന്…. അവളെ കെട്ടാൻ പോണ പയ്യനും വല്യ ബ്യൂട്ടി കോൺഷിയസ് ഒന്നും അല്ല… പിന്നേ ആരെ കാണിക്കാൻ..പിന്നേ മറ്റേ സാധനം ഉണ്ടല്ലോ അവന്തിക അവളോട് പറഞ്ഞേക്ക് അവളെ എന്റെ കയ്യിൽ കിട്ടിയാൽ ഭിത്തിയിൽ ഒട്ടിക്കും എന്ന്… അവളുടെ നാക്കിന്റെ നീളം ഈ ഇടെയായി ഇത്തിരി കൂടുന്നുണ്ട്…. നിങ്ങൾ 
കൃത്രിമമായി സൗന്ദര്യം കൂട്ടാൻ നിൽക്കാതെ നമ്മുടെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കു കുട്ടി…..അത് കൊണ്ട് നിങ്ങൾ പോയി വല്ല മഞ്ഞളോ രക്തചന്തനമോ വാരിതേക്കാൻ നോക്ക്..മുടിയിൽ നല്ല ചെമ്പരത്തി താളി തേച് കുളിക്കാൻ നോക്ക്.. പിന്നെ പെടിക്യൂർ മാനിക്യൂർ എന്നൊന്നും പറഞ്ഞു നിൽക്കാതെ നല്ല ചകിരി എടുത്ത് അങ്ങ് കയ്യും കാലും തേച്ചുരച്ചു കുളത്തിൽ പോയി വൃത്തിയായി കുളിച്ചാൽ മതി എല്ലാം ശരിയായിക്കോളും…

കണ്ണേട്ടാ… കഷ്ടം ഉണ്ട്ട്ടോ..നിങ്ങളെപ്പഴാ ഈ നാട്ടിൻ പുറത്തുകാരൻ ആയത്..
ഞാനും എന്തൊക്കെയോ ചെയ്യണം എന്നു കരുതിയതാ..ഈ മുടി ഒന്ന് വെട്ടാനും ഉണ്ടായിരുന്നു..ഇത്രേം നീളം ഒന്നും വേണ്ട..

മുടിവെട്ടിയാൽ നിന്റെ കാല് ഞാൻ വെട്ടും പറഞ്ഞില്ലെന്ന് വേണ്ടില്ല…… പിന്നേ നിന്നെ ഞാൻ കാണാത്തതൊന്നും അല്ലല്ലോ….കാണാനായി ഇനിയൊന്നും ബാക്കിയും ഇല്ല…..

പോ അവിടുന്ന്…

ശരിക്കും…ഇനിയും ഭംഗി കൂടിയാൽ എനിക്ക് നിന്റെ അടുത്ത് നിന്നു മാറാൻ തോന്നില്ല… അതോണ്ടാ.. എനിക്ക് ഇത്രേം മതി….പിന്നെ ശിവാനി കുട്ടിക്ക് വല്ല മഞ്ഞളും ഒക്കെയും ദേഹത്ത് പുരട്ടണമെങ്കിൽ പറഞ്ഞാൽ മതി അക്കാര്യം ഞാൻ ഏറ്റു.. അല്ലാതെ വേറൊന്നും നീ എന്നിൽ നിന്നും പ്രതീക്ഷിക്കരുത്… എനിക്ക് വയ്യ ഡ്രൈവ് ചെയ്ത് അവിടം വരെ പോവാൻ..അവൻ അവളുടെ മൂക്കു പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു അവിടുന്ന് പോയി…ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് കരുതി ശിവാനി ആ ശ്രമം ഉപേക്ഷിച്ചു.

പിറ്റേന്ന് രാവിലെ.. അമ്മ വിളിച്ചു പറയുന്നത് കേട്ടിട്ടാണ് ശിവാനി മഹാദേവന് കുടിക്കാനുള്ള വെള്ളവുമായി അങ്ങോട്ട് ചെല്ലുന്നത്…അന്നേരം അയാൾ തന്റെ വെളുത്ത മുടിയൊക്കെ കഷ്ടപ്പെട്ട് കറുപ്പിക്കുകയായിരിന്നു..

കണ്ടോ മോളെ ഇങ്ങേര് വയസാം കാലത്ത് ചുള്ളനാവാനുള്ള പുറപ്പാടാ… ദേ കുറച്ചു കഴിഞ്ഞാൽ അപ്പൂപ്പൻ ആവും കേട്ടോ …അത് മറക്കണ്ട….

അത് കേട്ടതും ശിവാനിക്ക് എന്തോപോലെ തോന്നി എങ്കിലും അവൾ ചിരിക്കാൻ ശ്രമിച്ചു…

അമ്മ അച്ഛനെ കണ്ടാൽ അത്ര പ്രായം തോന്നുകയൊന്നും ഇല്ല… അച്ഛാ ഇങ്ങു തന്നോളൂ ഞാൻ ചെയ്ത് തരാം എന്നും പറഞ്ഞു ശിവാനി അച്ഛന്റെ നരച്ച മുടിയൊക്കെ നന്നായി കറുപ്പിച്ചു കൊടുക്കാൻ തുടങ്ങി….

ഇത് കണ്ട് കൊണ്ടാണ് ലക്ഷ് അങ്ങോട്ട് വരുന്നത്.. അന്നേരം ശിവാനിയും അച്ഛനും കാര്യമായി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നൊക്കെയുണ്ട്…

എന്റെ അമ്മ.. അമ്മയെ ഇവർ ഗെറ്റ് ഔട്ട്‌ അടിച്ചു കളഞ്ഞോ.. ദേ കണ്ടോ ഇവര് ഇപ്പൊ കട്ട ചങ്ക്‌സ് ആണല്ലോ ലക്ഷ് അമ്മയുടെ മടിയിൽ തലവെച്ച് കിടന്നു കൊണ്ട് പറഞ്ഞു…

മ്മ്.. അതയതെ അമ്മായിയപ്പനെ സപ്പോർട്ട് ചെയ്യുന്ന നല്ല ബെസ്റ്റ് മരുമോൾ കണ്ടില്ലേ മുടി ഡൈ ചെയ്യാൻ സഹായിക്കുന്നത്..വനജ ചിരിയോടെ പറഞ്ഞു…

അച്ഛാ.. മതി ഇങ്ങനെപോയാൽ എല്ലാരും എന്നോട് ചോദിക്കും ഇത് ബ്രദർ ആണോന്ന്….

ആണെന്ന് പറയണം… മഹാദേവൻ ഗൗരവം ഒട്ടും കുറക്കാതെ പറഞ്ഞു..

നിങ്ങൾ നോക്കിക്കോ അച്ഛൻ എത്ര വർഷം കഴിഞ്ഞാലും ഇങ്ങനെ തന്നെ ഇരിക്കും… അച്ഛൻ മമൂട്ടിയ.. വേണമെങ്കിൽ അച്ഛനോട് ഇതിന്റെ സീക്രെട്സ് ചോദിച്ചു മനസിലാക്കിക്കോ ശിവാനി പറയുന്നത് കേട്ടതും മഹാദേവൻ ശിവാനിയെ ഒന്ന് നോക്കി..

മോളെ അത്രയ്ക്കും വേണോ…

ഞാൻ കാര്യം പറഞ്ഞതാ അച്ഛാ… അച്ഛനെ കണ്ടാൽ കണ്ണേട്ടന്റെ അച്ഛനാന്നെന്ന് പറയില്ല..

ശരിക്കും.

പിന്നല്ല..

അച്ഛാ… മരുമോൾ പതപിക്കാൻ മിടുക്കിയ വിശ്വസിക്കരുത്..ലക്ഷ് ശിവാനിയെ നോക്കികൊണ്ട് പറഞ്ഞു..

അച്ഛാ ഇത് അസൂയയാ… ഞാൻ ഉള്ളത് പറഞ്ഞതാ… എന്നും പറഞ്ഞു ലക്ഷ്നെ നോക്കി മുഖം കോട്ടി..അന്നേരം ലക്ഷ് അവളെ  നോക്കി സൈറ്റടിച്ചു കാണിച്ചതും ശിവാനിയുടെ കാറ്റഴിച്ച ബലൂൺ പോലെ ആയി..

അന്നേരം മഹാദേവൻ വനജയെ നോക്കി എന്തോ ചോദിക്ക് എന്നപോലെ ആക്ഷൻ കാണിച്ചതും വനജ ഇരുവരും കേൾക്കാൻ പാകത്തിൽ പറഞ്ഞു… ഞങൾ മറ്റന്നാളത്തെ ഫങ്ക്ഷൻ കഴിഞ്ഞു തിരിച്ചു പോവും… നിങ്ങൾ എപ്പഴാ പോവുക..

തീരുമാനിച്ചിട്ടില്ല അമ്മ… ഞാൻ വിചാരിക്കുന്നു ഇനിയിപ്പോ ഒരു മാസത്തിനകം കല്യാണം കാണും.. കൂടെ കൂടെ പോവാനും വരാനും വല്യപാടാ അത്കൊണ്ട് എല്ലാം കഴിഞ്ഞ് പോയാലോന്നു കരുതി….

ഓ.. അത് നല്ലതാ… പിന്നെ അച്ഛൻ പറയുവായിരുന്നു.. ശിവാനി മോൾക്ക് ഇനി ഒറ്റയ്ക്കൊന്നും വയ്യല്ലോ… നീ ഓഫിസിൽ പോയാൽ അവൾ അവിടെ ഒറ്റയ്ക്കാവില്ലേ.. അത്കൊണ്ട് നിങ്ങൾക്ക് അവിടെ വന്നു താമസിച്ചുകൂടെ എന്ന്…

അന്നേരം ലക്ഷ് ഒന്നും മിണ്ടിയില്ല…

അല്ല നിങ്ങൾക്ക് ഞങളുടെ കൂടെ താമസിക്കാൻ ഇഷ്ടം ഇല്ലെങ്കിൽ വേണ്ട….

അച്ഛൻ അത് പറഞ്ഞപ്പോൾ ശിവാനിക്ക് വിഷമം തോന്നി…അവൾ ലക്ഷ്നെ നോക്കി 

അച്ഛാ.. അത്കൊണ്ടല്ല..അവിടെ തൊട്ടടുത്തു തന്നെയാണല്ലോ അപ്പച്ചിയുടെയും വല്യച്ഛന്റെയും ഒക്കെ വീട്..സത്യം പറഞ്ഞാൽ എനിക്ക് പേടിയാ അച്ഛാ അവരുടെ ഇടയിൽ ഇവളെ കൊണ്ടുവന്നു താമസിപ്പിക്കാൻ.. കണ്ണ് തെറ്റിയാൽ അവർ കൊല്ലാൻ പോലും മടിക്കില്ല…അല്ലാതെ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..

എനിക്ക് മനസ്സിലാവും…പക്ഷെ കുഞ് വരാൻ പോവുന്നു എന്നറിഞ്ഞപ്പോൾ തൊട്ട് എന്റെ മനസ്സിൽ നിറയെ നഷ്ടപ്പെട്ടുപോയ ഞങളുടെ കുഞ്ഞ് മാത്രമായിരുന്നു.. സ്നേഹിച്ചു കൊതിതീരാതെ ദൈവം തട്ടിയെടുത്തില്ലേ… ആ കുഞ്ഞിന് കൊടുക്കാൻ പറ്റാതെ പോയ സ്നേഹം മുഴുവനും നിങ്ങളുടെ കുഞ്ഞിന് കൊടുക്കണം എന്ന് തോന്നി….മഹാദേവന്റെ വാക്കുകൾ ഇടറി തുടങ്ങി…

അത് കേട്ടതും ലക്ഷിന്റെ മുഖം മങ്ങി തുടങ്ങി… ഒന്നും പറയാതെ അവൻ അവിടുന്ന് പോയതും ശിവാനി ഒന്നും മനസിലാവാതെ അവിടെ നിന്നുപോയിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button