Kerala

നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർഥികൾക്ക് പരുക്കേറ്റു

[ad_1]

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർഥികൾക്ക് പരുക്കേറ്റു. നെയ്യാറ്റിൻകര കാരോട് കിഡ്‌സ് വാലി സ്‌കൂളിലെ ബസാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇടുങ്ങിയ വഴിയിലൂടെ പോയ സ്‌കൂൾ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ മറിയുകയായിരുന്നു. 

സ്‌കൂൾ ബസിലുണ്ടായിരുന്ന കുട്ടികളെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ തലയ്ക്കാണ് പരുക്കേറ്റത്. ഈ കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
 



[ad_2]

Related Articles

Back to top button