Kerala

പരമ്പരാഗത ഇടത് വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നു: സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

[ad_1]

മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള കേഡർമാരുടെ ധാർഷ്ട്യം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. തെറ്റായ പ്രവണതകളും അഹന്തയും ഇല്ലാതാക്കാനുള്ള തിരുത്തൽ വേണമെന്നും ഇക്കാര്യത്തിൽ ആസൂത്രിതമായ പരിപാടികൾ വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു

ഇടത് പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്ക് പോയത് ആശങ്കാജനകമാണ്. ആറ്റിങ്ങലിലും ആലപ്പുഴയിലും പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ബിജെപിയിലേക്ക് പോയി. ആലപ്പുഴയിൽ ബിജെപി ഇടത് വോട്ടിന് തൊട്ടടുത്ത് എത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഹിന്ദു വികാരവും ജാതി സ്വാധീനവും പല മണ്ഡലങ്ങളിലും ഒരുപരിധി വരെ ഇടത് വോട്ട് അടിത്തറയെ ബാധിച്ചു. 

മുസ്ലിം പ്രീണനമെന്ന തെറ്റായ ആരോപണത്തിന് തിരിച്ചടി നൽകണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എസ്എൻഡിപി യോഗം ഏറിയും കുറഞ്ഞും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. ക്രൈസ്തവ സഭകളിലെ ഒരു വിഭാഗവും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ച പിന്തുണ ഇതിന്റെ പ്രകടനമാണ്.

കേരളത്തിലെ തിരഞ്ഞെടുപ്പ് കണക്ക് ആകെ തെറ്റിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വോട്ടെടുപ്പിന് മുൻപും പിൻപും ലഭിച്ച കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ജനവികാരം തിരിച്ചറിയുന്നതിൽ പാർട്ടി യൂണിറ്റുകൾക്ക് കഴിഞ്ഞില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുമായുള്ള ജൈവ ബന്ധത്തിലെ ദൗർബല്യങ്ങൾ തിരുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.



[ad_2]

Related Articles

Back to top button