Novel

ബോഡിഗാർഡ് : ഭാഗം 10

[ad_1]

രചന: നിലാവ്

മണിക്കൂറുകൾക്ക്‌ ശേഷം യാത്രക്കാർക്കും ബസ്സിലെ ജീവനക്കാർക്കും ചായ കുടിക്കാൻ വേണ്ടി വഴിയോരത്തെ തട്ട് കടയ്ക്ക് മുന്നിൽ വണ്ടി നിർത്തിയതും ബസിന്റെ ഡ്രൈവറും കണ്ടക്ടറും കിളിയും ഇറങ്ങി…
പിന്നാലെ ചില യാത്രക്കാരും…

ഹേയ്.. ശ്രീ… ശ്രീ എഴുന്നേൽക്ക്…

അമ്മേ… കുറച്ചു കൂടി ഉറങ്ങട്ടെ… പ്ലീസ് എന്നും പറഞ്ഞു അവളവന്റെ കൈ ഇറുകെ പുണർന്നു ഒന്നുകൂടി അവനോട് ചേർന്നു കിടന്നു..

അവളുടെ ആ പ്രവർത്തിയിൽ അവന്റെ ചുണ്ടിൽ മനോഹരമായ ചിരി വിരിഞ്ഞു…

ശ്രീ… ശ്രീ.. ഇത് തന്റെ വീടും അല്ല ഞാൻ തന്റെ അമ്മയും അല്ല…. എഴുന്നേറ്റെ..എന്നും പറഞ്ഞു അവളെ തട്ടി വിളിച്ചതും അവൾ ഉറക്കച്ചടവോടെ അവനെ ഒന്ന് നോക്കി..

ആരാ…???

അവളുടെ ചോദ്യം കേട്ട് അവന്റെ കണ്ണ് മിഴിഞ്ഞു വന്നു 

കാലൻ…

കാളനോ..

അല്ല സാമ്പാർ… ആ കണ്ണ് ശരിക്കും തിരുമ്മി നോക്ക് പെണ്ണെ… ചായ വേണമെങ്കിൽ വാ എന്നും പറഞ്ഞു അവൻ വണ്ടിയിൽ നിന്നും ഇറങ്ങിയതും പിന്നാലെ അവളും ഇറങ്ങി…

ഇരുവരും ഒരിടത്തു ഇരുന്നു ചായയും ലൈറ്റായിട്ട് ഫുഡും കഴിച്ചു…. അഗ്നി പെട്ടെന്ന് കഴിച്ചു എഴുന്നേറ്റു കൈ കഴുകാൻ പോവാൻ നേരമാണ് കുറച്ചു ബൈക്കുകളിലായി വന്ന ഒരു കൂട്ടം ചെറുപ്പക്കാർ ശ്രീയെ ശ്രദ്ധിക്കുന്നത്…

ഡാ.. ഇത് അവളല്ലേ എന്നും പറഞു അവളുടെ അരികിലേക്ക് വന്നതും ശ്രീയൂടെ കണ്ണുകൾ അഗ്നിക്ക്‌ വേണ്ടി അലഞ്ഞു…

തോമസുകുട്ടി വിട്ടോടാ എന്നും പറഞ്ഞു പിന്നീട് അഗ്നിയുടെ കയ്യും പിടിച്ചു അവൾ എങ്ങോട്ടെന്നില്ലാതെ ഒരൊറ്റ ഓട്ടമായിരുന്നു… പിന്നാലെ അവന്മാരുടെ
ഓടി…

ആരാ അവന്മാർ…അഗ്നി ഓടുന്നതിനിടയിൽ ചോദിച്ചു..

അതൊരു വലിയ സ്റ്റോറിയാ… ജീവനോടെ ഉണ്ടെങ്കിൽ ഞാൻ തനിക്ക് പറഞ് തരാം… തത്കാലം നമുക്ക് ഇവിടെ എവിടേലും ഒളിക്കാം എന്നും പറഞ്ഞു അവനെയും കൊണ്ടു അവൾ അവര് കാണാതെ മറഞ്ഞു നിന്നു… അന്നേരം അവന്മാർ അവിടെ എത്തി അവളെ അവിടെ മുഴുവനും തിരഞ്ഞു എങ്കിലും അവളെ കണാത്തത് കൊണ്ട്  കുറച്ചു കഴിഞ്ഞതും അവന്മാർ തിരിഞ്ഞു നടന്നു അവരുടെ ബൈക്കും എടുത്ത് പോവുന്നത് കണ്ടതും രണ്ടു പേരും പുറത്തേക്ക് വന്നു
ആ തട്ട് കടയുടെ സമീപം എത്തിയതും
അന്നേരം ബസിന്റെ പൊടിപോലും അവിടെ ഇല്ല എന്ന് കണ്ട അഗ്നിയ്ക്ക് ദേഷ്യം വന്നു…

അവളെ ദഹിപ്പിച്ഛ് നോക്കികൊണ്ട് പറഞ്ഞു..

സമാധാനം ആയല്ലോ… ദേ ബസ്സ് പോയി… ഏത് നശിച്ച നേരത്താണാവോ ഇതിനെയും കൂടെ കൂട്ടാൻ തോന്നിയത്…എന്നും പറഞ്ഞു നിലത്തു കണ്ട സോഫ്റ്റ്‌ ഡ്രിങ്ക് ടിന്നിനെ ചവിട്ടി തെറിപ്പിച്ചു….കണ്ണിൽ കണ്ടവന്മാരോടൊക്കെ അടിയുണ്ടാക്കി വന്നതൊക്കെ പോട്ടെ.. അതിൽ എന്നെയും കൂടി വലിച്ചിടണോ.. എനിക്ക് നാളെ രാവിലെ ട്രിവാൻഡ്രം എത്തിയില്ലേൽ എന്റെ ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം ആവും..അഗ്നി അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു..

സോറി….

ഒരു സോറി… കൊണ്ടുപോയി കിണറ്റിലിട്. ഹും..

നമുക്ക് ഇവിടുന്ന് ഒരു ടാക്സി പിടിച്ചു പോയാലോ…

നമുക്കോ… ഇനി തന്നെ കൂടെ കൂട്ടുന്ന പ്രശ്നം ഇല്ല.. തനിക്ക് തന്റെ വഴി എനിക്ക് എന്റെ വഴി.. ഗുഡ് ബൈ എന്നും പറഞ്ഞു അഗ്നി അവളെ ശ്രദ്ധിക്കാതെ
മുന്നോട്ട് നടന്നു….

ദേ.. ഒന്ന്. നിക്കുന്നെ.. എനിക്ക് ഇവിടെ ഒറ്റയ്ക്ക് പേടിയാ…

ഒറ്റയ്ക്ക് അല്ലല്ലോ കൂട്ടിനു പേടിയും കൂടി ഇല്ലേ അപ്പോ രണ്ടാളായില്ലേ…

നല്ല തമാശ ഇനിയും ഉണ്ടോ ഇതുപോലുള്ള നിലവാരം ഇല്ലാത്ത തമാശ..

മ്മ്.. പിന്നെ ഉണ്ടല്ലോ നിലവാരം ഇല്ലാത്ത 101തമാശകൾ ഞാൻ പുസ്തക രൂപത്തിൽ ഇറക്കിയിട്ടുണ്ട്… വായിക്കാൻ തരട്ടെ..

ഇപ്പൊ വേണ്ട…

എന്റെ പൊന്ന് കൊച്ചേ ദയവ് ചെയ്ത് എന്നെ പോവാൻ സമ്മതിക്ക്..തന്നെ കൂടെ കൂട്ടിയാൽ നാളെ രാവിലെ ഞാൻ പലതിനും സാക്ഷി ആവേണ്ടി വരും..

അത് ചിലപ്പോൾ വേണ്ടി വരും അവൾ പതുക്കെ പറഞ്ഞു..

ദേ.. ഇനിയെങ്ങാനും എന്റെ പിറകെ വന്നാലുണ്ടല്ലോ എന്റെ സ്വഭാവം മാറും.. ശല്യം..എന്നവൻ പറഞ്ഞതും
അവൾ അവന്റെ കൂടെയുള്ള നടത്തം അവസാനിപ്പിച്ചു അവിടെ നിന്നു..അഗ്നി അവളെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു കുറച്ചു ദൂരം പിന്നിട്ടതും അവളുടെ അവൾ തന്റെ കൂടെ ഇല്ല എന്ന് മനസിലാക്കിയ അവൻ തിരിഞ്ഞു നോക്കി..അങ്ങനെയൊക്കെ പറഞ്ഞു എങ്കിലും അവൾ കൂടെ വരില്ല എന്നവൻ കരുതിയിരുന്നില്ല….

കുറച്ചകലെയായി റോഡരികിലുള്ള സിമെന്റ് ബെഞ്ചിൽ ഇരിക്കുന്ന അവളെ അവൻ ശ്രദ്ധിച്ചു . അത് കണ്ടപ്പോൾ അവനു ഒരു കുറ്റബോധം തോന്നി തിരിഞ്ഞു അവളുടെ അരികിലേക്ക് നടക്കാനൊരുങ്ങി.. അപ്പോഴാണ് അവളുടെ അരികിലേക്ക് നേരത്തെ കണ്ട ഒരു കൂട്ടം ചെറുപ്പക്കാർ വരുന്നത് അവൻ കാണുന്നത്… അവന്മാർ ബൈക്ക് നിർത്തി അവളുടെ അരികിൽ ചെന്നു അവരെ കണ്ടതും അവൾ മുന്നോട്ട് ഓടി നേരെ ചെന്നു നിന്നത്  അഗ്നിയുടെ മുന്നിലും …… പിന്നെ അവിടെ നടന്നത് ഒരു ഒന്നൊന്നര ഫൈറ്റും.. ഇവിടെയാണ് അഗ്നിയിടെ ഹീറോയിസം ശരിക്കും വർക്ക്‌ ഔട്ട്‌ ആയത്… അവന്മാന്റെയൊക്കെ ഇടിച്ചു വീഴ്ത്തി അവന്മാരിൽ ഒരുത്തന്റെ ബൈക്കിൽ കയറി ഇരുന്നു വായും പൊളിച്ചു നിൽക്കുന്ന ശ്രീയെ വിളിച്ചു പിന്നിലിരുത്തി അവൻ ബൈക്ക് പറപ്പിച്ചു വിട്ടു….അവന്മാരുടെ ബൈക്ക് എടുത്ത് രക്ഷപ്പെടുന്ന ശ്രീയെയും അഗ്നിനെയും കണ്ടതും അവന്മാരും പിന്നാലെ ബാക്കിയുള്ള ബൈക്കുകളിൽ കയറി അവരെ പിന്തുടർന്നു..

ദേ അവന്മാർ പിന്നാലെ ഉണ്ട്ട്ടോ…അവൾ പേടിയോടെ പറഞ്ഞു..

താൻ മുറുകെ പിടിച്ചോ ഞാൻ വണ്ടിയുടെ സ്പീഡ് ഒന്നുകൂടെ കൂട്ടാൻ പോവുകയാണ് എന്ന് പറഞ്ഞതും അവൾ അവന്റെ വയറിലൂടെ കയ്യിട്ട് മുറുകെ പിടിച്ചു ..തൊട്ടടുത്ത നിമിഷം അഗ്നി അവളുമായി ബൈക്കിൽ എങ്ങോട്ടെന്നില്ലാതെ ചീറിപ്പാഞ്ഞു..അവരന്മാരിൽ നിന്നും രക്ഷപെടാനും അവരെ വഴി തിരിച്ചു വിടാൻ വേണ്ടിയും അഗ്നി കണ്ണിൽ കണ്ട റോഡിൽ കൂടിയൊക്കെയും ആ ബൈക്കുമായി എങ്ങോട്ടെന്നില്ലാതെ അലഞ്ഞു ഒടുവിൽ അവന്മാർ തങ്ങളുടെ പിറകെ ഇല്ല എന്നുറപ്പ് വരുത്തിയ അഗ്നി
തിരിച്ചറിഞ്ഞു തങ്ങളിപ്പോഴുള്ളത് ഒരു കൊടും വനത്തിൽ ആണെന്ന്..

അവന്മാർ പിന്നാലെ ഇല്ലെന്ന് കണ്ട ശ്രീ ദീർഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു..

താങ്ക് ഗോഡ്…

ദൈവത്തിന് മാത്രമേ നന്ദി ഉള്ളു…

പിന്നല്ലാതെ ഇയാളുടെ കൂടെ ബൈക്കിന്റെ പിറകെ ഇരുന്നതെ എനിക്ക് ഓർമ്മയുള്ളൂ പിന്നെ ഒന്നും ഓർമയില്ലായിരിന്നു…ഇയാൾ അഡ്വഞ്ചർ ബൈക്ക് റൈഡർ ആണല്ലേ…ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം…ഇതെന്റെ പുനർജന്മമാണ്.. ഹാപ്പി ബർത്ഡേ ടു മി…

അത് കേട്ടതും അവൻ അറിയാതെ ചിരിച്ചു പോയി..

അനിവേ താങ്ക്സ്… ആ സ്റ്റണ്ട് പൊളിച്ചു… എനിക്ക് ഇഷ്ടായി.

എന്ത്‌… എന്നെയോ സ്റ്റണ്ടോ..

രണ്ടും…

അത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

ഇനി വണ്ടിയുടെ സ്പീഡ് ഇത്തിരി കുറക്കാമോ…

മ്മ്…അവനൊന്നു മൂളി വണ്ടിയുടെ സ്പീഡ് കുറച്ചു വണ്ടി തിരിച്ചു വിട്ടേക്കാം എന്ന് കരുതി അപ്പോഴാണ് അവൻ ആ ഒരു സത്യം മനസ്സിലാക്കുന്നത്…

വണ്ടിയുടെ ബ്രേക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നു…

ശ്രീ….

മ്മ്…

ഞാനൊരു കാര്യം പറയട്ടെ..

മ്മ്..

ഞാൻ പറയാൻ പോവുന്ന കാര്യം കേട്ടാൽ താൻ ഞെട്ടും..

ഇല്ലെന്ന് പറഞ്ഞോളൂ…. അവൾ കരുതി വേറെന്തോ കാര്യം ആണെന്ന്..

ഈ വണ്ടിയുടെ ബ്രേക്ക്‌ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു..

ങേ…. ഒരു ഞെട്ടലോടെ അവളിൽ നിന്നും ആ ശബ്ദം ഉയർന്നു വന്നു…

അയ്യോ അച്ഛാ അമ്മേ… എനിക്ക് വീട്ടിൽ പോണം എനിക്ക് എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കാണണം…. എനിക്ക് വീട്ടിൽ പോണം 

പോവാം പോവാം ഇപ്പോ പോവാം വീട്ടിലേക്കല്ല പരലോകത്തേക്ക്..

ഇയാൾ എന്നെ പേടിപ്പിക്കുകയാണോ…

പിന്നെ ഞാൻ എന്ത്‌ വേണം 

എനിക്ക് മരിക്കാൻ പേടിയാ അതുകൊണ്ടാ..എനിക്ക് മരിക്കണ്ട…എനിക്ക് പേടിയാ.. അവൾ കരയാൻ തുടങ്ങി..

താൻ ഇങ്ങനെ കരയല്ലേ ഞാൻ എന്തെങ്കിലും വഴി ഉണ്ടോന്ന് നോക്കട്ടെ..

എന്ത്‌ വഴി ഇനി ഒരു വഴിയും ഇല്ല… ആകെ ഉള്ള ആശ്വാസം എന്റെ കൂടെ ഇയാളും മരിക്കുമല്ലോ എന്നാണ്… ഇനിയിപ്പോ കാലൻ എന്നെ തേക്കുമോ… എന്നെ മാത്രം കൊണ്ട്പോയി തന്നെ സേഫ് ആക്കുമോ … അത് പറ്റില്ല.. ഇയാളും എന്റെ കൂടെ വരണം…. ഞാൻ വിടില്ല ഇയാളെ.. എനിക്ക് ഒറ്റയ്ക്ക് മരിക്കാൻ പേടിയാ…ഞാനിയാളെ കെട്ടിപിടിച്ചോട്ടെ നമുക്ക് ഒന്നിച്ചു മരിക്കാം എന്നും പറഞ്ഞു അവൾ അവനെ ഇറുകെ പുണർന്നു അവന്റെ പുറം ഭാഗത്തു തല വെച്ച് കിടന്നു..

അത് കണ്ടപ്പോൾ അവനു ചിരിയും സങ്കടവും ഒരുമിച്ചു വന്നു …വണ്ടി ഇരുവരുമായി എങ്ങോട്ടെന്നില്ലാതെ ചീറിപ്പായുകയാണ്..

ശ്രീ… ഞാനൊരു കാര്യം പറയട്ടെ…

മ്മ്.. അവൾ അതുപോലെ കിടന്നു കൊണ്ട് മൂളി..

ഞാൻ വണ്ടി എവിടെയെങ്കിലും ഇടിച്ചു നിർത്താൻ പോവുകയാ.. അതിന് ഒരു നിമിഷം  മുൻപ് നമ്മൾ രണ്ടുപേരും വണ്ടിയിൽ നിന്നു എടുത്ത് ചാടണം റെഡിയാണോ..

അയ്യോ എനിക്ക് പേടിയാ..

ഇങ്ങനെ എല്ലാത്തിനും പേടി ആണെന്ന് പറഞ്ഞാൽ എങ്ങനെയാ.. എടുത്ത് ചാടിയാൽ ചിലപ്പോൾ നമുക്ക് രക്ഷപെടാൻ പറ്റും അല്ലെങ്കിൽ വണ്ടി വല്ല കൊക്കയിലും ചെന്നു വീഴും… ഏത് വേണം എന്ന് താൻ തീരുമാനിക്ക്..

നമുക്ക് ചാടാം അവൾ ഒടുവിൽ സമ്മതിച്ചു

അങ്ങനെ അഗ്നി വണ്ടി ഒരു വലിയ മരത്തിലേക്ക് ചെന്ന് ഇടിച്ചു അതേ നിമിഷം അവര് വണ്ടിയിൽ എടുത്ത് ചാടിയതും രണ്ടുപേരും എങ്ങോട്ടെന്നില്ലാതെ ഉരുണ്ട് ഉരുണ്ട് പോവുന്നുണ്ട്… അവസാനം ഇരുവരും ചെന്നു വീണത് ഒരു കാട്ടരുവിയുടെ അരികിലേക്കും 
ഒടുവിൽ എങ്ങനെയൊക്കെയോ ഇരുവരും എങ്ങനെയോ തപ്പിത്തടഞ്ഞു എഴുന്നേറ്റ് ബാഗിൽ നിന്നും ശ്രീയുടെ ഫോൺ എടുത്ത് മുന്നിൽ കണ്ട അരുവിയിൽ നിന്നും രണ്ടുപേരും മുഖം കഴുകി തളർച്ചയോടെ അവിടെയുള്ള പാറപ്പുറത്തു കയറി ഇരുന്നു.അഗ്നിയുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ് അവളുടെ ഫോണിൽ നോക്കിയപ്പോൾ സമയം ഒരുമണി….

ശ്രീ ചുറ്റും കണ്ണോടിച്ചു…..ഇരുട്ടിൽ ഒന്നും വ്യക്തമാവുന്നില്ല… നിലാവിന്റെ വെളിച്ചം ഉണ്ടെങ്കിലും ഒന്നും വ്യക്തമാവുന്നില്ല.. രാത്രിയുടെ നിശബ്ദതയും ഒപ്പം പേടിപെടുത്തുന്ന പലതരം ശബ്ദങ്ങളും.. അവൾ അഗ്നിയോട് ഒട്ടിച്ചേർന്നു ഇരുന്നു..
അവളുടെ പേടി മനസിലാക്കിയ അഗ്നി അവളെ തടഞ്ഞില്ല….

പെട്ടെന്ന് എവിടെ നിന്നോ  ഒരു കുഞ്ഞി തവള  അവരുടെ അരികിലേക്ക് എടുത്ത് ചാടിയതും അവൾ പേടിയോടെ അവനെ ഇറുകെ പുണർന്നു…

അവൻ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി അതൊരു തവള കുഞ്ഞാണെന്ന് മനസിലാക്കി..അവളിപ്പോഴും അവന്റെ നെഞ്ചിലാണുള്ളത്…. അവന്റെ നെഞ്ചിന്റെ ചൂടേറ്റതും അവൾക്ക് വല്ലാത്തൊരു സുരക്ഷിതത്വം തോന്നി… 

ശ്രീ…അവന്റെ സ്വരം അന്നേരം ആർദ്രമായിരുന്നു…

അവൾ മിണ്ടുന്നേയില്ല..

ശ്രീ….താനെന്താ മിണ്ടാത്തത്…

എന്റെ പേര് ശ്രീ എന്നല്ലാത്തതു കൊണ്ട്..

അപ്പോ പേരും കള്ളമാണോ…

മ്മ്….

പിന്നെ ഇപ്പോഴെന്തിനാ സത്യം പറയുന്നത്..

എനിക്ക് ഇയാളോട് കള്ളം പറയാൻ പറ്റാത്തത്കൊണ്ട്..

അതെന്താ അങ്ങനെ…

അറിയില്ല..

ശ്രീ….അവൻ വീണ്ടും വിളിച്ചു 

എന്റെ പേര്…അവൾ പേര് പറയാൻ ഒരുങ്ങിയതും അവൻ അവളുടെ വായയ്ക്ക് കുറുകെ അവന്റെ വിരലുകൾ വെച്ചു…

വേണ്ട… ഞാൻ അങ്ങനെയേ വിളിക്കുള്ളു…

അത് കേട്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കി..

നിലാ വെളിച്ചത്തിൽ ഇരുവരുടെയും കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…അന്നേരം ഇരുവരുടെയും നോട്ടങ്ങൾ തമ്മിൽ പരസ്പരം ഹൃദത്തിന്റെ ആഴങ്ങളിൽ ചെന്നു പതിച്ചു..

ഇപ്പോ പേടിപോയോ…

മ്മ്… അവളൊന്നു മൂളി..

അപ്പോ എന്നെ പേടി ഇല്ലേ…

ഇല്ലെന്ന് അവൾ തലയനക്കി..

എന്തെ..

അറിയില്ല..

അത് കേട്ടതും അവൻ ചെറുതായി പുഞ്ചിരിച്ചു..

ഇപ്പോ വീട്ടിലേക്ക് പോവണം എന്ന് പറഞ്ഞിട്ട്..പോവുന്നില്ലേ..

ഇല്ല…

അതെന്താ…

അറിയില്ല…

മ്മ്..അവനൊന്നു മൂളി..

ഇയാൾക്കല്ലേ നാളെ രാവിലെ ട്രിവാൻഡ്രം എത്തേണ്ടത്..എന്തെ പോണില്ലെ…

അത് കേട്ടതും അവനൊന്നു ചിരിച്ചു..

അപ്പോ ജോലി..

നോക്കാം. എന്നും പറഞ്ഞു അവളിൽ നിന്നും അകന്നു മാറി പാറയ്ക്ക് മേലെ മലർന്നു കിടന്നു…. അതുകണ്ട അവളും അവനോട്‌ ചേർന്ന് കിടന്നു…

എന്താ ഉദ്ദേശം…. അവൻ തല ചെരിച്ചു കൊണ്ട് ചോദിച്ചു..

മ്ച്ചും… അവൾ ചുമൽ കൂച്ചി…

തനിക്ക്‌ പതിനെട്ടു വയസ്സ് ആയതാണോ..

മ്മ്… അതൊക്കെ കഴിഞ്ഞ മാസമേ കഴിഞ്ഞു… എന്തിനാ ഇപ്പോ അതൊക്കെ ചോദിക്കുന്നത് എന്നെ കല്യാണം കഴിക്കാനാ..

അയ്യടാ… കല്യാണം.. പോലിസ് പൊക്കിയാൽ പറയണമല്ലോ എന്ന് കരുതിയ…

അത് കേട്ടതും അവൾ ഒന്നിളിച്ചു കാണിച്ചു..

എനിക്ക് ജോലിയും കൂലിയും ഒക്കെ ആവുന്നതേ ഉള്ളു…ഞാനിപ്പോ പഠിച്ചു ഇറങ്ങിയതേ ഉള്ളു…അതും അല്ല ഞാനിപ്പോ കെട്ടാൻ പറ്റിയ സാഹചര്യത്തിൽ അല്ല ഉള്ളത്… ആദ്യം തല്കാലത്തേക്ക് ഒരു ജോലി അതിന്റെ കൂടെ സിവിൽ സർവീസ് എക്സാം കൂടി ഇത്തവണ എഴുതണം… അതാണ് എന്റെ ലക്ഷ്യം… അത് കഴിഞ്ഞിട്ട് വേണം കല്യാണം..തനിക്ക് പിന്നെ വല്യ പ്രായമൊന്നും ഇല്ലല്ലോ… അതുകൊണ്ട് കുഴപ്പം ഇല്ല..തനിക്ക് അതുവരെ കാത്തിരിക്കാൻ പറ്റുമെങ്കിൽ നമുക്ക് അപ്പോ നോക്കാം.. അതിനിടയിൽ അവൻ നൈസായിട്ട് പ്രൊപ്പോസ് ചെയ്തു….

പോലീസിന്റെ കൂടെ എന്നെപോലെ ഒരാൾക്ക് ജീവിക്കാൻ പാടായിരിക്കുമല്ലോ .. കുഴപ്പം ഇല്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം…എന്നും പറഞ്ഞു അവൾ അവനോട് ചേർന്ന് കിടന്നു…

താൻ രണ്ടും കല്പിചാണല്ലോ….

പിന്നല്ലാതെ ഇക്കാലത്തു ഇതുപോലൊരു ആളെ കിട്ടാൻ പാടാണ്…കാണാനും കൊള്ളാം…ഇയാളുടെ വീട്ടുകാർക്ക് എന്നെ ഇഷ്ടമാവുമോ ആവോ..

എനിക്ക്‌ അമ്മ മാത്രമേ ഉള്ളു…അമ്മയ്ക്ക് കുഴപ്പം ഉണ്ടാവില്ല.
അത്  പോട്ടെ തന്റെ വീട്ടിൽ സമ്മതിക്കുമോ….

അതാണ് എന്റെ പേടി….

തന്റെ അച്ഛനെന്താ ജോലി…

അതൊക്കെ ഇയാൾ വഴി അറിഞ്ഞോളും ആദ്യം നമുക്ക് എങ്ങനെയെങ്കിലും ഇവിടുന്ന് കരകയറാൻ നോക്കാം…

ഇനി നേരം വെളുക്കാതെ ഒന്നും പറ്റില്ല എന്നവൻ പറഞ്ഞതും അവൾ അവനെ ഇറുകെ പുണർന്നു കണ്ണടച്ച് കിടന്നു..

കാലിൽ അസഹനീയമായ വേദന തോന്നിയിട്ടാണ് അവൾ കണ്ണു തുറക്കുന്നത്… കാലിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയ അവൾ തൊട്ട് നോക്കിയപ്പോഴാണ് എന്തോ വലിയ സാധനം കയ്യിൽ തടയുന്നത്..

ഒരു നിലവിളിയോടെ അഗ്നിയെ ഇറുകെ പുണർന്നതും അവൻ എഴുന്നേറ്റ് കാര്യം അന്വേഷിച്ചു… അപ്പോഴാണ് അവളുടെ അരികിലൂടെ ഒരു പാമ്പ് ഇഴഞ്ഞു പോവുന്നത് മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ്ന്റെ വെളിച്ചത്തിൽ അവൻ കാണുന്നത്… അവളുടെ കാലിലേക്ക് നോക്കിയതും കാലിന്റെ ഭാഗത്തു പാമ്പ് കടിച്ച പാട് കണ്ടതും അവന്റെ മുഖത്ത് ഭയം നിഴലിച്ചു………….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button