" "
Kerala

മരണസംഖ്യ 151 ആയി; പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരം

[ad_1]

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 151 ആയി. ചാലിയാറിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കണ്ടെത്തിയതിൽ 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ചൂരൽമലയിൽ സൈന്യം രാവിലെ ആറ് മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. 

അഗ്നിശമന സേനയുടെ തെരച്ചിൽ ഏഴ് മണിയോടെ ആരംഭിക്കും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. സൈന്യത്തിന് പിന്തുണയുമായി സന്നദ്ധ പ്രവർത്തകരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്

ഇരുന്നൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്.
 



[ad_2]

Related Articles

Back to top button
"
"