Kerala

മലപ്പുറത്ത് വിദ്യാർഥികൾക്ക് ഷിഗല്ല; രോഗം സ്ഥിരീകരിച്ചത് നാല് കുട്ടികൾക്ക്

[ad_1]

മലപ്പുറം വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ഭക്ഷ്യവിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. ഇതിൽ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്

മറ്റ് കുട്ടികളും രോഗലക്ഷണങ്ങൾ കാണിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് ഷിഗല്ല രോഗം പടരുന്നത്. നിലവിൽ ആരും ചികിത്സയിൽ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ആർക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
 

[ad_2]

Related Articles

Back to top button
error: Content is protected !!