Kerala

മാണി സി കാപ്പന് തിരിച്ചടി; വിചാരണ നിർത്തിവെക്കണമെന്ന ഹർജി തള്ളി

[ad_1]

സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി സി കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്

കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതി നടപടിയെന്നാണ് മാണി സി കാപ്പൻ പറഞ്ഞിരുന്നത്. എന്നാൽ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നതിന് കാരണങ്ങൾ ചൂണ്ടിക്കാട്ടേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് 3.25 കോടി തട്ടിയെടുത്തെന്ന് ആരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി
 



[ad_2]

Related Articles

Back to top button
error: Content is protected !!