" "
Kerala

മുണ്ടക്കൈയിൽ 100 പേരെ സൈന്യം കണ്ടെത്തി, രക്ഷാപ്രവർത്തനത്തിന് തടസ്സമായി മൂടൽ മഞ്ഞ്

[ad_1]

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 90 ആയി. വയനാട്ടിൽ നിന്ന് 70 മൃതദേഹങ്ങളും നിലമ്പൂരിൽ നിന്ന് 20ഓളം മൃതദേഹങ്ങളും  കണ്ടെത്തി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി ആശുപത്രികളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

അതേസമയം ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈ മേഖലയിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് എത്തി. ഇവിടെ നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായി സൈന്യം കണ്ടെത്തി. ഇവരെ രക്ഷപ്പെടുത്തി പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വടം കെട്ടി ഒരു സൈഡിൽ നിന്ന് മറ്റേ തലയ്ക്കലേക്ക് ആളെ എത്തിക്കാനാണ് ശ്രമം. അതേസമയം പ്രദേശത്ത് കനത്ത മൂടൽ മഞ്ഞ് മൂടിയത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്

നദിയിൽ ഡങ്കി ബോട്ട് ഇറക്കാനും ശ്രമം നടക്കുന്നുണ്ട്. ദുരന്തം നടന്ന് 13 മണിക്കൂറുകൾക്ക് ശേഷമാണ് എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘത്തിന് മുണ്ടക്കൈയിൽ എത്താൻ സാധിച്ചത്. ചൂരൽമലയിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. ആളുകളെ പുഴക്കരയിലേക്ക് ജീപ്പ് മാർഗം എത്തിക്കുകയും ഇവിടെ നിന്ന് വടത്തിലൂടെ പുഴ കടത്തി ആശുപത്രികളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുകയാണ്



[ad_2]

Related Articles

Back to top button
"
"