Novel

യെസ് യുവർ ഓണർ: ഭാഗം 10

[ad_1]

രചന: മുകിലിൻ തൂലിക

 “എന്റെ സായുന് പത്ത് വയസ്സുള്ളപ്പോൾ ഞങ്ങൾ രണ്ടാളേയും ഒറ്റയ്ക്കാക്കി ഈ ലോകത്ത് നിന്ന് തന്നെ പോയതാ ഞങ്ങളുടെ അച്ഛനും അമ്മയും.. എന്റെ സായു ആദ്യമായി വയസ്സറിയച്ചപ്പോൾ ഒരു പെൺകുട്ടിയിൽ നിന്ന് വളർച്ചയെത്തിയ സ്ത്രീ ആയെന്ന് അറിയിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവളെക്കാളേറെ ആ അവസ്ഥയ്ക്കു മുന്പിൽ പകച്ച് നിന്നത് ഞാനാണ്.. ഒരു ഏട്ടൻ എത്രയൊക്കെ ചെയ്തു കൊടുത്താലും ഒരു അമ്മയോളം വരില്ലല്ലോ..

എങ്കിലും ഞാൻ ആ പ്രതിസന്ധിയും തരണം ചെയ്തു.. എനിക്കറിയാം എല്ലാ മാസവും നിങ്ങൾ പെൺകുട്ടികൾ കടന്ന് പോകുന്ന ഈ അവസ്ഥ.. അതിൻറെ ബുദ്ധിമുട്ടുകൾ.. പിന്നെ സ്വയം ശുദ്ധയാകാനുള്ള കഴിവ് പ്രകൃതി നിങ്ങൾ സ്ത്രീകൾക്ക് മാത്രം തന്നിരിക്കുന്ന വരമാണ്.. അത് കൊണ്ട് ഈ ചമ്മൽ വേണ്ട” അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു കഴിഞ്ഞിരുന്നു..

അവനെ നോക്കിയിരുന്ന കല്ല്യാണിയുടെ കണ്ണുകളിൽ അപ്പോൾ വെറുപ്പിനൊപ്പം ഒരു ആരാധനയും തെളിഞ്ഞിരുന്നു.. സായന്ത് കുളിച്ച് ടവ്വൽ കൊണ്ട് തലയ്ക്ക് പുറകിലെ വെള്ളം തുടച്ച് കൊണ്ട് കല്ല്യാണിയെ നോക്കി കൊണ്ട് കയറി വന്നു.. ബാഗ് തുറന്ന് തന്റെ പ്രിയപ്പെട്ട ബ്രാന്റ് കയ്യിലെടുത്ത് ചുണ്ടോടു ചേർത്തതും കല്ല്യാണി അത് അവന്റെ കയ്യിൽ നിന്ന് പിടിച്ച് വാങ്ങി “മതി കുടിച്ചത്.. കള്ളും വണ്ടി ഇത് കുടിച്ചു വല്ലയിടത്തും സെറ്റായി കിടന്നാൽ എനിക്ക് എന്റെ പിള്ളേരെ കാണാൻ പോകേണ്ടതാണ്..”

“അല്ലേലും ഇവിടുന്ന് പെട്ടെന്നൊന്നും പോകാൻ പറ്റില്ലാടി എരുമേ.. കാർ കേടായി..ആക്സിലേറ്റർ ഒടിഞ്ഞു.. ആരെങ്കിലും വിളിച്ചു അറിയിക്കാമെങ്കിൽ എന്റെ ഫോണും ഓഫായി.. ” സായന്ത് അവളുടേന്ന് കുപ്പി തട്ടിപ്പറിച്ച് കുറച്ച് കൂടി കുടിച്ച് തിരിഞ്ഞു നടന്നു.. “അയ്യോ.. പുറത്ത് എന്ത് വലിയ മുറിവാണ്.” കല്ല്യാണി അവന്റെ പുറത്തെ മുറിവിൽ ആദിയോടെ തൊട്ടു നോക്കി..സായന്ത് വേദനയോടെ പുറമൊന്ന് വെട്ടിച്ച് ” ആ മരത്തിൽ നിന്ന് വീണപ്പോൾ മുറിഞ്ഞതാണ്..

നിന്നെ കണ്ടപ്പോൾ തുടങ്ങിയ പരിക്കുകളാണ്..” അവൻ തല അമർത്തി തുടച്ച് ബാഗിൽ നിന്നൊരു ബനിയൻ എടുത്തിട്ട് ബാഗുമെടുത്ത് നടക്കാൻ ആരംഭിച്ചു.. പുറകിൽ അവളുടെ കാലടി ശബ്ദം ഇല്ലെന്ന് മനസ്സിലായപ്പോൾ തിരിഞ്ഞു നോക്കി “ഡീ എരുമേ ഏത് പോത്തിനെ ഓർത്ത് നിൽക്കാണ്.. ആരെങ്കിലും രക്ഷിക്കാൻ വരുന്നത് വരെ ഇവിടെ കഴിഞ്ഞ് കൂടണം.. എന്നും മരത്തിൽ ഇരിക്കാൻ പറ്റില്ല.. പറ്റിയ സ്ഥലം കണ്ട് പിടിക്കണം” കല്ല്യാണി അവനെ മിഴിച്ച് നോക്കി നിൽക്കാണ്..

“പറഞ്ഞത് കേട്ടില്ലേടി .. ഒന്ന് അനങ്ങി ഇങ്ങോട്ട് വാ തമ്പുരാട്ടി.. താലം പിടിച്ച് ആനയിക്കാൻ ഇവിടെ ആരും ഇരിപ്പില്ല” ഇത് എന്ത് മനുഷ്യനാണ് കള്ളുംവണ്ടി.. ദേവാസുരൻ.. കൊശവൻ.. മരങ്ങോടൻ.. കല്ല്യാണി അവനെ മനസ്സിൽ കുറെ ചീത്തയും വിളിച്ച് അവനോടൊപ്പം നടക്കാൻ തുടങ്ങി.. ############################## കുറേയേറെ നടപ്പിന് ശേഷമാണ് അവർ പറ്റിയൊരിടം കണ്ടെത്തിയത്… ചെറിയൊരു കുടിൽ.. “ഹായ് നല്ല കുഞ്ഞി വീട്..”

കല്ല്യാണി ഓടി അകത്തേക്ക് കയറാൻ ഒരുങ്ങിയതും സായന്ത് അവളെ തടഞ്ഞു.. “നിനക്കെന്താടി എരുമേടെ മോന്തേം അരണേടെ ബുദ്ധിയും ആണോ.. എന്താണ് ഏതാണെന്ന് നോക്കാതെയാണോ ഓടി കയറാൻ പോകുന്നേ” “ഓഹ്.. ഈ കാട്ടിൽ ആര് വരാനാ.. നിങ്ങൾക്ക് വട്ടാണ് കള്ളും വണ്ടി” അവൾ പിന്നെയും അവിടേക്ക് പോകാനൊരുങ്ങിയതും സായന്ത് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് നെഞ്ചിലേക്ക് ചേർത്ത് നിർത്തി അവളുടെ കവിളത്ത് പിടിച്ച് മുഖം കുടിലിന്റെ ഒരു വശത്തേക്ക് തിരിച്ച്

“നിന്റെ മൊട്ടകണ്ണ് തുറന്ന് നോക്കെടി എരുമേ.. ആ നിൽക്കുന്നതൊക്കെ അസൽ കഞ്ചാവ് ചെടിയാണ് അതും വിളഞ്ഞ് നിൽക്കുന്നത്..” കല്ല്യാണി അന്താളിപ്പോടെ നോക്കി നിന്നു.. അവളുടെ മുഖം പിന്നെയും തിരിച്ച് “അത് കണ്ടോ ആ കുടിലിൽ ആളുണ്ട്.. അകത്ത് നിന്ന് പുക ഉയരുന്നത് കണ്ടോ നീ.. ഈ കഞ്ചാവ് തോട്ടം നോക്കി നടത്തുന്നവർ ആകും.. അവരുടെ കണ്ണിൽ പെട്ടാൽ കൊന്ന് കളയും… അവരോട് കൂടി സ്റ്റൺണ്ട് ചെയ്യാനുള്ള ആരോഗ്യമില്ല എനിക്ക്.. അത് കൊണ്ട് എരുമ കൊച്ചൊന്ന് അടങ്ങ്” കല്ല്യാണി അവന്റേ കൈ തട്ടിമാറ്റി മാറി നിന്ന് കവിളുഴിഞ്ഞ് “എന്റെ കവിള് എന്തൊരു പിടുത്തമാ പിടിച്ചേ…”

കല്ല്യാണി നാവ് കൊണ്ട് കവിൾ മുഴപ്പിച്ച് ഒന്ന് ചുഴറ്റി പരിശോധിച്ച് അവനെ ദേഷ്യത്തോടെ നോക്കി.. “ഞാനതൊന്നും നോക്കിയില്ല” “നീ നോക്കില്ല കാരണം നിനക്ക് തലയ്ക്കകത്ത് പിണാക്കാണല്ലോ” “ഓഹ് വലിയ ഷെർലക് ഹോംസ്” കല്ല്യാണി ചുണ്ട് മലർത്തിക്കാട്ടി.. “ഒരു ഹോംസും ആകണ്ട.. അതിന് തലയ്ക്ക് അകത്ത് ആൾ താമസം ഉണ്ടായാൽ മതി… ഇങ്ങനെ ഒരു കുരിശാണല്ലോ എനിക്ക് ചുമക്കാൻ കിട്ടിയേ… അവരുടെ കണ്ണിൽ പെടും മുൻപ് നടക്കങ്ങോട്ട്” അവൻ അവളേയും വലിച്ച് നടക്കാൻ തുടങ്ങി.. ############################## “അയ്യോ.. വയ്യായേ.. ഇനി ഒരടി നടക്കാൻ പറ്റില്ല എനിക്ക്..” കല്ല്യാണി തളർച്ചയോടെ അടുത്ത് കണ്ട പാറയിലേക്കിരുന്നു..

സായന്തും അവളെ നോക്കി കൊണ്ട് കുറച്ച് മാറി ഇരുപ്പ് ഉറപ്പിച്ചു..രണ്ടാളേയും വിശപ്പും ദാഹവും തളർത്തിയിട്ടുണ്ട്.. കല്ല്യാണി അവനെ തന്നെ നോക്കി ഇരിക്കുകയാണ്.. “എന്താടി എന്നെയിപ്പോ നോക്കി നോക്കി കണ്ണിലൂടെ എടുക്കോ” “നിങ്ങൾക്ക് ശരിക്കും എന്നോട് ഇഷ്ടം ഉണ്ടായിരുന്നില്ലേ” അവൾ പോലും അറിയാതെ പെട്ടെന്നായിരുന്നു ആ ചോദ്യം അവളിൽ നിന്നും വന്നത് “എന്ത്.. എന്താ നീ ചോദിച്ചേ” ആ ചോദ്യം അവനും പ്രതീക്ഷിച്ചിരുന്നില്ല.

“എടോ കള്ളും വണ്ടീ നിങ്ങൾക്ക് എന്നോട് ശരിക്കും ഇഷ്ടമുണ്ടായിരുന്നോന്ന്” “നിന്നോട് ഇഷ്ടോ.. അതും ഈ എനിക്ക്.. ഒരിക്കലും ഇല്ലാ” അവന്റെ മനസ്സ് പറയുന്നതല്ലാ അവന്റെ വായിൽ നിന്നും വന്നത്… അവന്റെ കണ്ണുകൾ എന്തോ കള്ളം മറയ്ക്കാൻ ശ്രമിക്കും പോലെ താഴേക്ക് ദൃഷ്ടി പതിപ്പിച്ചു “ഇഷ്ടമില്ലേൽ പിന്നെ അന്ന് രാത്രിയിൽ അടിച്ച് പൂസായി എന്നെ കാണാൻ വന്നതെന്തിനാ.. എന്നെ കെട്ടിപ്പിടിച്ച് എന്റെ മടിയിൽ ഉറങ്ങണമെന്ന് പറഞ്ഞതെന്തിനാ.” അവൾ അവന്റെ ഓരോ ഭാവമാറ്റം കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്ത് കൊണ്ട് ചോദിച്ചു “അതിനു ഉത്തരം നീ ചോദിച്ചതിൽ തന്നെയുണ്ടല്ലോടി എരുമേ.. അടിച്ച് പിമ്പിരിയായ ഞാൻ വന്നേന്..

അപ്പോ ചെയ്ത് ആയിരിക്കും” “ഓഹ് അങ്ങനെയാണോ.. കുടിച്ചു സ്വബോധം നഷ്ടപ്പെടുമ്പോൾ ആണ് ഉള്ളിൽ ഉള്ളതൊക്കെ പുറത്ത് വരാന്നാ ഞാനൊക്കെ കേട്ടിട്ടുള്ളത്” അവൾ അടുത്ത് കിടന്ന കമ്പെടുത്ത് കയ്യിലെടുത്ത് ആട്ടി കൊണ്ട് ചോദിച്ചു.. “എങ്കിലേ നീ അറിഞ്ഞത് സത്യമല്ല.. എനിക്ക് കുടിച്ചാലും അഭിനയിക്കാൻ അറിയാം.. ” സായന്ത് അവളുടെ മുഖത്തേക്ക് നോക്കാതെയാണ് മറുപടി പറഞ്ഞത്.. “അതപ്പോൾ മുഖത്ത് നോക്കി പറഞ്ഞൂടെ” കല്ല്യാണി വിടാൻ ഭാവമില്ല “നീ എന്നെ ക്രോസ് വിസ്താരം നടത്താൻ നിൽക്കാണ്ട് എരുമ തമ്പുരാട്ടി എണീക്കങ്ങോട്ട്… ഇരുട്ടും മുൻപ് ഏതെങ്കിലും സ്ഥലം കണ്ടെത്തണം അതിനിടയ്ക്കാണ് അവളുടെ ഓരോ എരുമ ചോദ്യങ്ങൾ”

സായന്ത് കപട ദേഷ്യത്തോടെ എണീറ്റു നടക്കാൻ തുടങ്ങി.. അവന്റെ ചുണ്ടിലൊരു ചിരി ഉണ്ടായിരുന്നു.. അവൾ പറഞ്ഞത് സത്യമല്ലേ.. ആ രാത്രിയിൽ അവളെ കണ്ടില്ലേൽ ശ്വാസം നിലയ്ക്കുമെന്ന് ഭയന്നിട്ടല്ലേ അവളെ കാണാൻ പോയത്.. ഒരമ്മയുടെ സ്നേഹം അവളിൽ നിന്ന് ആശിച്ചിട്ടല്ലേ ഞാൻ ആ മടിയിൽ കിടക്കാൻ വാശിപിടിച്ചത്… അതിനർത്ഥം എനിക്ക് അവളെ ഇഷ്ടമാണെന്നല്ലേ.. ഏയ്.. അവളെ ഞാൻ ഇഷ്ടപെടേ.. നോ.. നെവർ.. എന്റെ ശത്രുവാ അവൾ…

തന്റെ ഉള്ളിലെ ചിന്തക്കളുടെ അശ്വപാച്ചിലിനെ കടിഞ്ഞാണിടാൻ ശ്രമിച്ച് അവളെ ഇടംകണ്ണിട്ട് നോക്കി നടക്കാൻ തുടങ്ങി.. കല്ല്യാണി എന്തോ ആലോചിച്ച് തലതാഴ്ത്തി നടക്കുകയാണ്.. ഒരു നിരാശ ആ മുഖത്ത് നിഴലിച്ചത് പോലെ.. കാർമേഘം നിറഞ്ഞ് പെയ്യാൻ കാത്ത് നിൽക്കുന്ന മാനം കണക്കെ കല്ല്യാണി തന്റെ ഉള്ളിലെ വിങ്ങൽ അടക്കിപ്പിടിച്ച് നടന്നു.. സായന്തിന് അവളുടെ മൗനവും ആ മുഖവും ഉള്ളിലൊരു വിങ്ങൽ ഉണ്ടാക്കാതെയിരുന്നില്ല.. ############################### “ദാ.. അവിടെ കുറച്ചു വീടുകൾ കാണുന്നുണ്ട്.. നീ ഇവിടെ നിൽക്ക് ഞാൻ പോയി സ്റ്റേ ചെയ്യാൻ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാൻ പറ്റോന്ന് നോക്കട്ടേ..”

കല്ല്യാണിയെ ഒരു മരച്ചുവട്ടിലേക്ക് മാറ്റി നിർത്തി അവൻ വീടുകൾ ലക്ഷ്യമാക്കി നടന്നു.. കല്ല്യാണി അവൻ പോയ വഴിയെ നോക്കി നിർവികാരയായി നിന്നു.. ചെറിയൊരു കുന്നിൻ ചെരുവിലായി ഏതാനും വീടുകൾ.. ആദ്യവാസി കുടിലുകൾ ആണെന്ന് തോന്നുന്നു… സന്ധ്യയായിട്ടൊളൂ എങ്കിലും കാട്ടിൽ പെട്ടെന്ന് ഇരുട്ട് പരന്നു തുടങ്ങിയിരുന്നു.. കുടിലുകളിൽ ചെറിയ ചിമ്മിനി വിളക്കിന്റെ പ്രകാശം മാത്രം കാണുന്നൊള്ളൂ..

ഒറ്റമുണ്ടും കഴുത്തീലൂടെ ഒരു മേൽ മുണ്ടും ചുറ്റി കയ്യിൽ ഒരു വണ്ടിയും പിടിച്ച് നിൽക്കുന്ന ഒരാളുമായി സായന്ത് സംസാരിക്കുന്നുണ്ട്.. ഇരുട്ട് അയാളുടെ മുഖത്തിന്റെ വ്യക്തതയെ മറച്ചിരുന്നു.. സായന്ത് കല്ല്യാണിയെ ചൂണ്ടിക്കാട്ടി അയാളോട് എന്തൊക്കെയോ തലയാട്ടി സമ്മതിച്ചു കൊണ്ട് കല്ല്യാണിയുടെ അരികിലെത്തി.. “വായോ.. ഞാൻ എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്” കല്ല്യാണിയുടെ കയ്യിലെ ബാഗും കൂടി അവനെടുത്തു പിടിച്ചു..

കല്ല്യാണി മറുപടിയൊന്നും പറയാതെ അവനു പിന്നാലെ തലകുനിച്ചു നടക്കുകയാണ്.. അവളുടെ മൗനവും ആ മൗനത്തിന് പിന്നിലെ കാരണവും അവൻ മനസ്സിലാക്കിയിരുന്നു.. “പിന്നെ.. ഒരു കാര്യം” കല്ല്യാണി എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി.. സായന്ത് തിരിഞ്ഞു നിന്ന് ചുറ്റും നിരീക്ഷിച്ച് ശബ്ദം താഴ്ത്തി ” അതെ.. നമ്മൾ ഭാര്യയും ഭർത്താവുമാണെന്നാ അവരോട് പറഞ്ഞിരിക്കുന്നത്..” ” ങേ.. അത് എന്തിനാ അങ്ങനെ പറഞ്ഞേ” കല്ല്യാണിയുടെ മൊട്ടകണ്ണ് വിടർന്നു.. “

അല്ലാതെ പിന്നെ.. അവർക്ക് നമ്മളെ അവിടെ താമസിപ്പിക്കാൻ താൽപര്യം ഇല്ല.. നമ്മൾ നിന്റെ വീട് വരെ പോകായിരുന്നു.. ഇടയ്ക്ക് വണ്ടി കേടായി ഇവിടെ പെട്ടു പോയിന്നാ പറഞ്ഞിരിക്കുന്നേ.. അതിലൊന്നും ആ മൂപ്പൻ വീണില്ല.. അങ്ങേർക്ക് എങ്ങുമില്ലാത്ത സംശയങ്ങൾ.. അവസാനം ഞാൻ രണ്ടും കൽപ്പിച്ചു ഒരു കാര്യമങ്ങ് പറഞ്ഞു” അത് എന്താന്ന് അറിയാൻ കല്ല്യാണി ആകാംഷയോടെ അവനെ നോക്കി “വേറെ ഒന്നും അല്ല.. നീ മൂന്ന് മാസം ഗർഭിണിയാണ്..

ഇത്ര നേരത്തെ അലച്ചിൽ കാരണം തീരെ വയ്യാതെ ഇവിടെ ഇരുത്തിയിരിക്കാണെന്ന് പറഞ്ഞിരിക്കുന്നത്” “എന്ത്…??????…” കല്ല്യാണി ഞെട്ടി ആ മൊട്ടകണ്ണുകൾ വല്ലാതെ തുറിച്ചു “നീയിനി ആ കണ്ണ് തുറുപ്പിച്ച് തള്ളി തള്ളി പുറത്തേക്ക് വീഴ്ത്തണ്ടാടി എരുമേ.. വേറെ വഴിയില്ലായിരുന്നു.. അത് പറഞ്ഞപ്പോഴാണ് അങ്ങേരൊന്ന് സമ്മതിച്ചേ.. അവർ മറ്റുള്ള ആദിവാസി സമൂഹം പോലെ അല്ലാ.. നാട്ടു മനുഷ്യരെ തീരെ താൽപ്പര്യം ഇല്ല..” “എന്നാലും ഗർഭിണി ആണെന്നോക്കെ പറഞ്ഞാൽ.. പോരാതെ നിങ്ങള് കള്ളുംവണ്ടിടെ ഭാര്യയായിട്ട്.. എനിക്ക് പറ്റില്ല” കല്ല്യാണി മുഖം കയറ്റി പിടിച്ചു.. “കുറച്ചു ദിവസത്തെ കാര്യമൊള്ളൂ..

അതിനിടയ്ക്ക് ഇല്ലാത്ത ഗർഭം ഉണ്ടായി വയർ വീർത്ത് നീ പ്രസവിക്കാനൊന്നും പോകുന്നില്ല..” ശേഷം നെറ്റി ചുളിച്ചു സംശയ ഭാവത്തിൽ ” അല്ലാ എന്റെ ഭാര്യ പദവിക്ക് എന്താടി ഒരു കുറവ്” “ഒരു കുറവും ഇല്ലാ പൊന്നേ.. ദേവേന്ദ്രന്റെ പട്ടമഹർഷി സ്ഥാനം അല്ലേ.. അത് കിട്ടിയതിൽ ഞാൻ കൃതാർത്ഥയാണ്.. മാറ് അങ്ങോട്ട് വിശന്നിട്ട് വയ്യ.” കല്ല്യാണി അവനെ തട്ടിമാറ്റി “എടി എരുമേ ഇങ്ങനെ ചവിട്ടി തുള്ളി എവിടേക്കാടി.. ഒരു കള്ള ഗർഭിണിയാണ് ആ ക്ഷീണമൊക്കെ വേണം നടപ്പിൽ” സായന്ത് അവളെ പിടിച്ചു നിർത്തി.. കല്ല്യാണി ദേഷ്യത്തോടെ തിരിഞ്ഞ് നിന്ന് അവനെ നോക്കി നിലത്ത് ആഞ്ഞ് ചവിട്ടി തന്റെ അരിശം തീർത്തു..

“നീ എത്ര ചവിട്ടി കുത്തീട്ടും കാര്യമില്ല.. വേറെ വഴിയില്ല.. അതോണ്ട് എരുമ കടാവ് ഈ കെട്ടിയോന്റെ കൈപിടിച്ച് സാവധാനത്തിൽ നടന്നേ…” സായന്ത് അവളുടെ തോളിലൂടെ കയ്യിട്ട് തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. ആ നിമിഷം ഒരു വിറയൽ കല്ല്യാണിയിലൂടെ പാഞ്ഞ് പോയിരുന്നു.. പിടയ്ക്കുന്ന കണ്ണുകൾ ഉയർത്തി അവനെ നോക്കി “എന്തേടി എരുമേ” ഒന്നുമില്ലെന്ന് അവൾ ചുമലനക്കി കാണിച്ചു… “എങ്കിൽ എന്റെ എരുമ കെട്ടിയോളങ്ങ് നടക്ക്..”

അത് പറയുമ്പോൾ സായന്തിന്റെ മുഖത്തൊരു സന്തോഷം.. ചുണ്ടിന്റെ കോണിലൊരു ചിരി തങ്ങി നിന്നിരുന്നു.. ഭാര്യയെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന സ്നേഹനിധിയായ ഭർത്താവിനെ പോലെ സായന്ത് കല്ല്യാണിയുടെ ഒരു കയ്യിൽ പിടിച്ച് ഒരു കയ്യ് തോളിലൂടെ ചുറ്റി പിടിച്ച് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു നടന്നു.. അവരെ പ്രതീക്ഷിച്ചെന്നോണം മൂപ്പനും മറ്റ് മൂന്ന് പേരും നിന്നിരുന്നു.. രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നു..

സായന്ത് അവർക്ക് നേരെ നല്ലൊരു ചിരി സമ്മാനിച്ച് ” മൂപ്പാ ഇതാ എന്റെ ഭാര്യ.. പേര് കല്ല്യാണി” അവളെ ഒന്നും കൂടി ചേർത്തു പിടിച്ചു.. ആ പിടുത്തതിൽ കല്ല്യാണിയൊന്ന് വിളറി അവനെ പാളി നോക്കി.. അവൻ അതൊന്നു ശ്രദ്ധിക്കാതെ മുഖത്ത് സ്നേഹനിധിയായ ഭർത്താവിന്റെ ഭാവങ്ങൾ വാരി വിതറി നിൽക്കുകയാണ്.. മൂപ്പൻ ഗൗരവം വിടാതെ അവർ ഇരുവരേയും മാറി മാറി നോക്കി… ശേഷം ചിരിച്ച്, “മല്ലി ആരതി ഉഴിഞ്ഞു ഇവരെ കുടിയിലേക്ക് കൂട്ടിക്കോ”

പുറകിൽ നിൽക്കുന്ന കുറച്ചു പ്രായം ചെന്ന സ്ത്രീയോടായി മൂപ്പൻ പറഞ്ഞു.. മൂപ്പന് കല്ല്യാണിയേയും സായന്തിനേയും ബോധിച്ചിരിക്കുന്നു.. മല്ലി ഇരുവരേയും ആരത്തിയുഴഞ്ഞ് കല്ല്യാണിയുടെ സിന്ദൂര രേഖയിൽ കുങ്കുമം തൊട്ടു കൊടുത്തു.. ആ നിമിഷം കല്ല്യാണിയിലൂടെ ഒരു മിന്നൽ കടന്ന് പോയി.. അവൾ ഞെട്ടി സായന്തിനെ നോക്കി.. അവന്റെ മുഖത്തും ഒരു ഞെട്ടൽ പ്രകടമായി..അങ്ങനെ ഒന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല… എങ്കിലും കല്ല്യാണിയെ നോക്കി സാരമില്ലെന്ന മട്ടിൽ കണ്ണടച്ചു കാട്ടി അവളെയും കൂട്ടി മൂപ്പന്റേയും കൂട്ടരുടെയും പിന്നാലെ നടപ്പാരംഭിച്ചു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button