Novel

യെസ് യുവർ ഓണർ: ഭാഗം 29

[ad_1]

രചന: മുകിലിൻ തൂലിക

 ” മോനേ… മോൾ എന്തേ.. അവിടേ ഇല്ലേ” ” അവൾ താഴെയുണ്ട് എന്താ അമ്മേ കാര്യം.. അമ്മ പേടിച്ചത് പോലെയുണ്ടല്ലോ.. ആ മേനോൻ എന്തെങ്കിലും..” ” അത് മോനേ..” സായന്ത് അവരുടെ വാക്കുകൾക്കായി നെറ്റി ചുളിച്ച് കാത് കൂർപ്പിച്ചു നിന്നു.. ” ഇന്നലെ രാത്രിയിൽ ഇവിടെ ചിലർ വന്നിരുന്നു” “ആര്…” ” ഈ വീട്ടിൽ ആരെങ്കിലും വന്നാൽ എനിക്ക് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ അനുവാദം ഇല്ലാത്തതിനാൽ വന്നവർ ആരാണെന്ന് ഞാൻ കണ്ടില്ല മോനേ..

വന്നവർ കുറച്ചധികം നേരം അയാളോട് സംസാരിച്ചിട്ടാണ് പോയത്” ” അവരെന്താ സംസാരിച്ചതെന്ന് അമ്മ കേട്ടോ” ” തെലുങ്ക് കലർന്ന മലയാള ചുവയോടെയാ അവർ സംസാരിച്ചത്.. എനിക്ക് അത് കൊണ്ട് ശരിക്കും വ്യക്തമായില്ല.. പക്ഷേ മേനോൻ മോളേയും കുട്ടികളെയും അവർക്ക് കൊടുക്കാമെന്ന് വാക്ക് പറയുന്നത് ഞാൻ കേട്ടു.. ” അത് കേട്ടതോടെ സയാന്തിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി ഓഹ് അവരപ്പോൾ കച്ചവടവും ഉറപ്പിച്ചു.

” എനിക്ക് പേടിയാകുന്നുണ്ട് മോനേ.. അവർ എന്റെ മോളേയും ആ കുഞ്ഞിങ്ങളെയും എന്തെങ്കിലും ചെയ്യോന്ന്.. ഇത് കേട്ട നിമിഷം മുതൽ മോനെ വിളിക്കുന്നതാണ് ഞാൻ.. ” ” അമ്മ പേടിക്കണ്ട എന്റെ ചങ്കിൽ ജീവൻ ഉള്ളിടത്തോളം അവർക്കൊരു പോറൽ പോലും ഏൽക്കില്ല.. അമ്മ ധൈര്യമായി ഇരിക്ക്..” എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെയാണ് സായന്തിന്റെ മുഖഭാവം.. ” അയ്യോ മോനേ.. അയാൾ വരുന്നുണ്ട്.. അമ്മ ഫോൺ വെയ്ക്കാണ് സൂക്ഷിച്ചോളൂ മോനേ” മറുതലയ്ക്കൽ കോൾ കട്ട് ചെയ്തു..

സായന്ത് കുറച്ച് നേരം കൂടി ഫോണിലേക്ക് നോക്കി നിന്ന് താഴേക്ക് ചെന്നു.. ” ഹാപ്പി ബർത്ത്ഡേ ഏട്ടാ ” സായു ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.. ഇന്ന് തന്റെ ബർത്ത്ഡേ ആണെന്നുള്ള കാര്യം അപ്പോഴാണ് അവന് ഓർമ്മ വന്നത്.. ” താങ്ക്യൂ മോളേ ” സായന്ത് വാൽസല്യം നിറഞ്ഞ ചിരിയോടെ അവളുടെ കവിളിൽ തലോടി ശേഷം അവൻ കല്ല്യാണിയ്ക്കായി കണ്ണുകൾ കൊണ്ട് ചുറ്റും തിരഞ്ഞു.. അവളെ അവിടെയൊന്നും കാണാനില്ലാന്ന് ഉള്ളത് അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി..

” നിന്റെ ഏട്ടത്തിയമ്മ എന്തേ.. രാവിലെ ചായയുമായി കണ്ടില്ലല്ലോ” സായു തീൻമേശയിൽ ഇരുന്ന ജെഗിൽ നിന്ന് കപ്പലിലേക്ക് ചായ പകർന്ന് സായന്തിന് കൊടുത്ത് കൊണ്ട് ” ഏട്ടന്റെ പിറന്നാൾ അല്ലേ.. ചേച്ചി അമ്പലത്തിൽ പോയിരിക്കുകയാണ്.. കൂടെ കുട്ടികളുമുണ്ട്.. ” അത് കേട്ടതും സായന്ത് ചുണ്ടോടു അടുപ്പിച്ച ചായക്കപ്പ് മേശയിലേക്ക് വെച്ച് ചാടി എണീറ്റു.. ” അവളോട് ആരാ പറഞ്ഞേ ഞാനില്ലാതെ പുറത്തേക്ക് പോകാൻ” സായന്തിന്റെ ഭാവം കണ്ട് സായു ഞെട്ടി

” ഏട്ടാ അവര് ആൽത്തറ കാവിലേക്കാ പോയിരിക്കുന്നേ.. ഇവിടെ അടുത്തല്ലേ ഇപ്പോൾ വരും” അവൾ പറഞ്ഞത് മുഴുവൻ കേൾക്കാൻ കൂടി നിൽക്കാതെ സായന്ത് പുറത്തേക്ക് പാഞ്ഞിരുന്നു.. ഞൊടിയിടയിൽ അവന്റെ കാർ കൊടുങ്കാറ്റ് കണക്കേ ഗേറ്റ് കടന്ന് പോയി.. കാര്യം എന്തെന്ന് മനസ്സിലാകാതെ സായു പകച്ച് നിൽക്കുകയാണ്.. എന്തോ ഓർത്തത് പോൽ സായു ഔട്ട് ഹൗസ് ലക്ഷ്യമാക്കി ഓടി.. ” കുമാരേട്ടാ.. കുമാരേട്ടാ ” കിതപ്പടക്കാൻ ശ്രമിച്ച് കൊണ്ട് സായു അലറി വിളിക്കുന്നത് കേട്ട് കുമാരൻ വെപ്രാളത്തോടെ പുറത്തേക്ക് ഇറങ്ങി വന്നു.. ” എന്താ മോളേ.. എന്ത് പറ്റി “

” കല്ലു ചേച്ചി അമ്പലത്തിൽ പോയിരിക്കാണെന്ന് പറഞ്ഞതും ചേട്ടൻ വെപ്രാളപ്പെട്ട് വണ്ടിയെടുത്ത് പുറത്തേക്ക് പോയി.. എന്തോ പ്രശ്നം ഉണ്ട്.. ചേട്ടൻ വല്ലാതെ ടെൻഷനിലാ പോയിരിക്കുന്നേ.. കുമാരേട്ടൻ ഒന്ന് പോയി നോക്കോ.. എനിക്കെന്തോ പേടിയാകുന്നു ” ” അവര് ഏത് അമ്പലത്തിലേക്കാ പോയിരിക്കുന്നേ..” കയ്യിൽ കിട്ടിയ ഷർട്ട് എടുത്തിട്ട് നടക്കുന്നതിനിടയിൽ കുമാരൻ ചോദിച്ചു.. നമ്മുടെ ആൽത്തറകാവിലേക്കാ പോയിരിക്കുന്നേ കുമാരൻ സായുവിനെ സമാധാനിച്ച് വണ്ടിയുമായി അമ്പലം ലക്ഷ്യമാക്കി പാഞ്ഞിരുന്നു.. ഇതേസമയം സായന്ത് അമ്പലത്തിലേക്ക് എത്തിയിരുന്നു..

കാർ നിർത്തി അവൻ അമ്പലത്തിലേക്ക് പായുകയായിരുന്നു.. അമ്പലത്തിന്റെ നാലുപാടും സായന്ത് പരിഭ്രാന്തനായി അവരെ തിരഞ്ഞ് ഓടി നടന്നു.. അവരെ അവിടെയൊന്നും കാണാനില്ല.. സായന്ത് നിരാശയോടെ തലമുടി ഒന്ന് വലിച്ച് പിന്നെയും എല്ലായിടവും ഓടി നടന്ന് അന്വേഷണം നടത്തി.. ചുറ്റമ്പലത്തിൽ എവിടെയും കല്ല്യാണിയേയും കുട്ടികളെയും കാണാനില്ലെന്ന് മനസ്സിലായതും സായന്തിന്റെ ഹൃദയമിടിപ്പ് വർധിച്ചു.. കണ്ണുകൾ നിറഞ്ഞ് അവൻ പുറത്തേക്ക് പാഞ്ഞു.. തിരികെ വണ്ടിയിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് കിട്ടുവിനെ കല്ലു ചേച്ചിയെന്നുള്ള വിളിയും അവരുടെ ചിരിച്ച് കൊണ്ടുള്ള സംസാരവും കേൾക്കുന്നത്..

അവന്റെ ഉള്ളിൽ അണഞ്ഞു തുടങ്ങിയ പ്രത്യാശയുടെ തിരിനാളം പിന്നെയും ആളി കത്താൻ തുടങ്ങി.. സായന്ത് നിറഞ്ഞ് തുടങ്ങിയ കണ്ണുകൾ അമർത്തി തുടച്ച് ശബ്ദം കേട്ടിടത്തേക്ക് ഓടുകയായിരുന്നു.. അമ്പലക്കുളത്തിന് സമീപത്തേക്ക് ഓടിയ സായന്തിന്റെ കാലുകൾ കുളത്തിൽ ഇറങ്ങി നിന്ന് ആമ്പൽ പൂക്കൾ പറിക്കുന്ന കല്ല്യാണിയെ കണ്ടതും നിശ്ചലമായി.. അവളെ കണ്ട സന്തോഷത്തിൽ അവൻ ഉറക്കെ ” ഡീ എരുമേ… ” അവന്റെ വിളി കേട്ടതും കുളത്തിലേക്ക് ഇറങ്ങി നിന്നിരുന്ന കല്ല്യാണി ഒരു ഞെട്ടലോടെ കരയിലേക്ക് ചാടി കയറി തിരിഞ്ഞു നിന്ന് അവനെ നോക്കി ഇളിച്ചുക്കാട്ടി ” അല്ലാ ഏട്ടനോ. എന്താ ഏട്ടാ ഇവിടെ.. “

” നിന്റെ ആ രണ്ടാനച്ഛൻ മേനോന് പെണ്ണിനെ നോക്കി വന്നത്.. പിള്ളേരേയും കൊണ്ട് ഇങ്ങോട്ട് കേറി വാടി എരുമേ… നിനക്ക് തരാം ഞാൻ ” അവന്റെ നിൽപ്പും ഭാവവും കണ്ടത്തോടെ കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലായത്തോടെ അവൾ പിള്ളേരേയും വിളിച്ച് അവനെ നോക്കി ഇളിച്ച്ക്കാട്ടി അവൾ സായന്തിന്റെ അടുത്തെത്തി.. അവളുടെ ചെവിയിൽ പിടിച്ച് തിരിച്ചവൻ ” എന്നോട് പറയാതെ പിള്ളേരേം കൂട്ടി ഇവിടെ വന്നതും പോരാതെ പിള്ളേരേയും കൂട്ടി കുളത്തിൽ ഇറങ്ങി നിന്ന് പൂവ് പറിക്കെ.. പൂ പറിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല് തെറ്റി വീണ് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോടി എരുമേ..”

” ഏട്ടാ.. വേദനിക്കുന്നു വിട് വിട്.. ചെവി വേദനിക്കുന്നു.. ദേ നമ്മുടെ വാവയ്ക്കും വേദനിക്കും..” കല്ല്യാണി വേദനയോടെ ചെവിയിലുള്ള അവന്റെ കയ്യുടെ പിടി അഴിക്കാനായി ശ്രമിച്ചു… അത് കേട്ടതോടെ സായന്ത് തന്റെ പിടി അൽപ്പമൊന്ന് അയച്ച് “ഈ വക കുറുമ്പുകൾ കാണിക്കാൻ നേരം നീ അത് വല്ലതും ആലോചിച്ചോടി എരുമേ.. ഇങ്ങനെയുണ്ടോ ഒരു ബോധക്കേട് പൊന്നേ” സായന്ത് തലയിൽ കൈ വച്ചു.. കുട്ടികൾ ഇതെല്ലാം കണ്ട് വായപ്പൊത്തി നിന്ന് ചിരിക്കുകയാണ്.. കല്ല്യാണി അവൻ പിടിച്ച് പൊന്നാക്കിയ ചെവി തിരുമി കുട്ടികളെ നോക്കി കണ്ണുരുട്ടി സായന്തിനെ പരിഭവത്തോടെ നോക്കി.. ” എല്ലാം ഒപ്പിച്ച് വച്ചിട്ട് മൊട്ടകണ്ണ് തുറുപ്പിക്കേ..

നിന്നെ കാണാതെ പേടിച്ച് ചങ്കിടിപ്പോടെ ഓടി പിടഞ്ഞ് വന്നപ്പോൾ അവൾ കുളത്തിലേക്ക് ഇറങ്ങി നിന്ന് പൂവ് പറിക്കുന്നു.. എന്റെ സ്വഭാവത്തിന് കാലേൽ വാരി നിലത്ത് അടിക്കേണ്ടതാണ്.. പിന്നെ വാവയേ ഓർത്തീട്ടാണ്.. നടക്ക് ഇങ്ങോട്ട്..” ശേഷം കുട്ടികളെ ദേഷ്യത്തോടെ നോക്കി കൊണ്ടവൻ ” നിങ്ങൾക്കുള്ളത് വീട് എത്തട്ടെ തരാം ഞാൻ ” അത്രയും നേരം കല്ല്യാണിയെ നോക്കി കളിയാക്കി ചിരിച്ച കുട്ടികളുടെ ചിരി സ്വിച്ച് ഇട്ടോണം നിന്നു..

അത് കണ്ടതോടെ കല്ല്യാണിയും പതിയെ ചിരിക്കാൻ തുടങ്ങി.. സായന്ത് അവരെ മാറി മാറി നോക്കി എളിയിൽ കൈകുത്തി നിന്ന് ” വല്ല്യ എരുമേം കൊള്ളാം കുഞ്ഞി എരുമകളും കൊള്ളാം.. നടക്ക് അങ്ങോട്ട് കുരുത്തം കെട്ട എരുമ കൂട്ടങ്ങൾ” അത് പറയുമ്പോൾ സായന്തിന്റെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു.. എല്ലാവരും കാറിനരികിൽ എത്തി ഡോർ തുറന്ന് അകത്തേക്ക് കയറാൻ ഒരുങ്ങന്നതിനിടയ്ക്ക് സായന്തിനെ ആരോ പുറകിൽ നിന്നും ചവിട്ടി..

അവൻ വേച്ച് നിലത്തേക്ക് വീണു.. കല്ല്യാണിയും കുട്ടികളും ഉറക്കെ കരഞ്ഞ് അവനരികിലേക്ക് ഓടിയടുക്കും മുൻപേ അവരെ കുറച്ച് പേർ ബലമായി പിടിച്ച് വണ്ടിയിലേക്ക് കയറ്റി.. സായന്ത് ആ കാഴ്ച കണ്ട് വീണ് കിടന്നിടത്ത് നിന്ന് ചാടി എണീക്കാൻ ശ്രമിക്കും മുൻപേ മറ്റൊരാളും കൂടി അവനെ ചവിട്ടി.. ആ ചവിട്ടിൽ സായന്ത് നിലത്ത് കൂടെ ഉരുണ്ട് അവന്റെ തല അടുത്ത് കിടന്ന കല്ലിൽ ശക്തമായി ഇടിച്ചു.. തല പൊളിയുന്ന വേദനയോടെ സായന്ത് അലറിയതും കല്ല്യാണിയേയും കുട്ടികളേയും കൊണ്ട് ആ വണ്ടി അമ്പല മൈതാനം കടന്ന് പുറത്തേക്ക് പാഞ്ഞിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button