രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട്
കാണുന്ന ഭംഗി പോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തില്‍ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മിതമായ അളവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പ്രമേഹ രോഗികള്‍ക്കും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് മെഡിക്കല്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ പ്രി ഡയബറ്റിക്കായ വ്യക്തികള്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് പ്രമേഹത്തെ തടയാന്‍ കഴിഞ്ഞേക്കാം. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇവ കഴിക്കാം.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അതിനാല്‍ തന്നെ ഇവ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ഇവ കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.