" "
Kerala

രക്ഷാകരങ്ങൾ കാത്ത് മറുകരയിൽ നൂറോളം പേർ; മുണ്ടക്കൈയിൽ സൈന്യം രക്ഷാദൗത്യം തുടരുന്നു

[ad_1]

വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിൽ നൂറോളം പേരെ കണ്ടെത്തി സൈന്യം. ഇവരെ സുരക്ഷിതമായി നദിയുടെ കരയിൽ സൈന്യം എത്തിച്ചു. ഇവിടെ നിന്ന് വടം കെട്ടി മറുകരയിലേക്ക് ഇവരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിൽ പരുക്കേറ്റ മുഴുവനാളുകളെയും മറുകരയിൽ എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

ഇനിയും നൂറോളം പേരാണ് രക്ഷയുടെ കരങ്ങൾ കാത്ത് മറുകരയിൽ കാത്തുനിൽക്കുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളും വയസ്സായവരുമുണ്ട്. ഇരുട്ടാകും മുമ്പ് പരമാവധി പേരെ മറുകരയിൽ എത്തിക്കാനാണ് ശ്രമം. അതേസമയം കനത്ത മൂടൽ മഞ്ഞ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. 

ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിതീവ്ര മഴയാണ് ഉണ്ടായിരിക്കുന്നത്. ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ഇല്ലാതാകുകായണുണ്ടായത്. 93 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

പരുക്കേറ്റ് വിവിധ ആശുപത്രികളായി 128 പേർ ചികിത്സയിലുണ്ട്. ഒട്ടേറെ പേർ ഒഴുകിപ്പോയിട്ടുണ്ട്. മലപ്പുറം പോത്തുകൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിന് പുറമെ ശരീര ഭാഗങ്ങളും ചാലിയാറിൽ നിന്ന് കണ്ടെത്തി. 34 മൃതദേഹങ്ങളാണ് ഇതിനോടകം തിരിച്ചറിഞ്ഞത്. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും അദ്ദേഹം അറിയിച്ചു.
 



[ad_2]

Related Articles

Back to top button
"
"