National

രാഹുൽ ഗാന്ധിയുടെ ഹിന്ദു പരമാർശം: ഇടപെട്ട് നരേന്ദ്രമോദി, സഭയിൽ ബഹളം

[ad_1]

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തിന്റെ പേരിൽ സഭയിൽ ഭരണപക്ഷ-പ്രതിപക്ഷ ബഹളം. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു. നിങ്ങൾ ഹന്ദുവല്ല, ഹിന്ദുവിന്റെ പേരിൽ ആക്രമണം നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരമാർശത്തിലാണ് ഭരണപക്ഷം ബഹളം വെച്ചത്

പ്രസംഗത്തിനിടെ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമാണെന്ന് പറഞ്ഞു. എന്നാൽ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപി അല്ലെന്നും രാഹുൽ തിരിച്ചടിച്ചു. 

ഇതോടെ രാഹുൽ ഗാന്ധി സഭാ നിയമം ലംഘിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. രാഹുൽ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർളയും പ്രതികരിച്ചു.
 



[ad_2]

Related Articles

Back to top button