National
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ദിവസം അർജുന്റെ ട്രക്ക് കടന്നുപോയ റോഡുകളിലെ ദൃശ്യങ്ങൾ പുറത്ത്

[ad_1]
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ദിവസം പുലർച്ചെ അർജുന്റെ ട്രക്ക് കടന്നുപോയ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടം ഉണ്ടാകുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കന്യാകുമാരി-പനവേൽ ദേശീയപാതയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്നുള്ള ദൃശ്യങ്ങളടക്കമാണിത്
ഷിരൂരിന് ഏറ്റവും അടുത്തുള്ള പമ്പുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ അർജുന്റെ ട്രക്ക് കടന്നുപോകുന്നത് കാണുന്നുണ്ട്. ബെലഗാവിയിൽ നിന്ന് വന്ന ട്രക്ക് ജൂലൈ 16ന് പുലർച്ചെ 1.42നും 2.46നും കടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം തെരച്ചിലിനായി ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തുമെന്നാണ് സൂചന. ഉപകരണങ്ങൾ ഡൽഹിയിൽ നിന്നെത്തിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണ്.
[ad_2]