Novel

സീതാ രാവണൻ🔥: ഭാഗം 19

[ad_1]

രചന: കുഞ്ചു

 ” ജി.. ജീവൻ അല്ലേ ഇത്..??? !!! ” ശിവാനിയുടെ തലക്കകത്തു ഇടിവെട്ടിയപോലെ അവൾ അവിടെ തറഞ്ഞു നിന്ന് പോയി.. ” വാ.. ” സൂര്യ അവളെ അകത്തേക്കു വിളിച്ചു. ശിവാനി ഏതോ അത്ഭുതലോകത്ത് ചെന്ന് പെട്ടത് പോലെ പയ്യെ പയ്യെ നടന്നു. ” എന്താടോ ശിവാനി, താൻ ആകെ സർപ്രൈസ്ഡ് ആയല്ലേ.. നിങ്ങൾ വരുന്നുണ്ടെന്ന് സൂര്യ വിളിച്ചു പറഞ്ഞിരുന്നു.. കയറി വാടോ.. വന്നിരിക്ക്.. ” ജീവൻ അവർക്ക് ഇരിക്കാൻ ഇരിപ്പിടം കാണിച്ചു കൊടുത്ത്..

ശിവാനിക്ക് ഇപ്പോഴും ഒന്നും ക്ലിയർ ആയിട്ടില്ല.. അപ്പോഴാണ് ഞങ്ങളുടെ അടുത്തേക് ഒരു പെൺകുട്ടി വന്നത്. ” ആ ശിവാനി.. ഇതെന്റെ വൈഫ് പ്രിയ, രണ്ട് മാസമായി കല്യാണം കഴിഞ്ഞിട്ട്.. തന്നെ വിളിക്കണം എന്നുണ്ടായിരുന്നു.. സോറി ശിവാനി.. ” അത് കേട്ട് ശിവാനി സ്വബോധം വീണ്ടെടുത്തു. ” ഓഹ്, കൺഗ്രാറ്റ്സ്.. ” ശിവാനി ഒന്ന് ചിരിച്ചു.. ” വാടോ നമുക്ക് അകത്തേക്കു ഇരിക്കാം.. ” പ്രിയ ശിവാനിയെയും കൊണ്ട് അവരുടെ മുറിയിലേക്ക് പോയി.. ഓരോന്ന് സംസാരിക്കവേ പ്രിയ ശിവാനിക്ക് അവളുടെ വെഡിങ് ആൽബം കാണിച്ചു കൊടുത്ത്.. ആൽബം കണ്ട് കഴിഞ്ഞു പ്രിയ അതെടുത്തു വെക്കാൻ തുനിയവേ ശിവാനി നല്ല പരിചയമുള്ളോരു പുറംചട്ട കണ്ടത്..

അവൾ പ്രിയയോട് അതൊന്ന് എടുക്കാൻ ആവിശ്യപ്പെട്ടു.. ” ജീവന്റെ കോളേജ് മാഗസിൻ ആണത്.. ഞാൻ വായിച്ചു നോക്കിയിട്ടുണ്ട്.. നല്ല രസമുണ്ട് അതിലെ ഓരോന്നും വായിച്ചിരിക്കാൻ.. ” പ്രിയ അവൾക്ക് അത് എടുത്തു നൽകി.. ശിവാനി അത് മറിച്ചു നോക്കി. കോളേജ് ലൈബ്രറിയിൽ വെച്ച് കാണാതെ പോയ തന്റെ മാഗസിൻ.. !!!! ജീവൻ ആയിരുന്നോ അതെടുത്തത്..?? ശിവാനിക്ക് എന്തൊക്കെയോ സംശയം തോന്നി. ” പ്രിയാ, കോളേജ് മാഗസിൻ എന്താ ജീവൻ വീട്ടിൽ സൂക്ഷിച്ചു വച്ചിരിക്കുന്നത്..?? ” ” ഇത് പഴയ മാഗസിൻ ആണത്രേ.. ഇതിനേക്കാൾ നല്ലത് അവർ ഉണ്ടാക്കി കോളേജിൽ വെച്ചിട്ടുണ്ട് എന്നാ പറഞ്ഞത്.. ” പ്രിയ പറഞ്ഞു.

അപ്പോഴാണ് ജീവൻ അവിടേക്കു വന്നത്.. ” പ്രിയാ തന്നെ അമ്മ വിളിക്കുന്നുണ്ട്.. താഴേക്കു ചെല്ല്.. ” ” ഓക്കേ.. ശിവാനീ.. ഇപ്പൊ വരാട്ടോ..” പ്രിയ താഴേക്ക് പോയി. ശിവാനി മാഗസിൻ എടുത്തു ജീവന്റെ അടുത്തേക് ചെന്നു. ” എന്താ ഇതിന്റെയൊക്കെ അർത്ഥം ജീവൻ..?? ” ” പറയാം.. അതിനു വേണ്ടി തന്നെയാണ് തന്നെയും സൂര്യയെയും ഞാൻ വിളിച്ചു വരുത്തിയത്.. നമുക്ക് അങ്ങോട്ട് നിന്ന് സംസാരിക്കാം ശിവാനി.. ” ജീവൻ ബാൽക്കണിയിലേക്ക് നടന്നു പിറകെ ശിവാനിയും.. “

ലൈബ്രറിയിൽ വെച്ച് തന്റെ മാഗസിൻ മോഷ്ടിച്ചത് ഞാൻ തന്നെയാ.. അത് നിന്നെ തോല്പിക്കാൻ വേണ്ടിയല്ല, ആ മാഗസിന്റെ പേരിൽ നീയും സൂര്യയും വഴക്കടിക്കാൻ വേണ്ടിയായിരുന്നു.. എനിക്ക് തന്നോട് ചെറിയൊരു ഇഷ്ട്ടം ഉണ്ടായിരുന്നു ശിവാനി. സൂര്യ അത് എങ്ങനെയോ അറിഞ്ഞു. അതിന്റെ ദേഷ്യത്തിലാണ് നിന്റെ മുന്നിൽ വെച്ച് അവൻ എന്നെ തല്ലിയത്.. അതെനിക്ക് മറക്കാൻ കഴിയില്ലായിരുന്നു.. പ്രതികാരം ചെയ്യാൻ ഒരവസരം തേടി നടക്കുകയായിരുന്നു ഞാൻ, അപ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ മാഗസിൻ ഫെസ്റ്റ് വരുന്നത്.

മാഗസിൻ കറക്ഷന് വേണ്ടി നീ ലൈബ്രറിയിലേക്ക് വരുന്നത് കണ്ട് ഞാൻ ആദ്യമേ അതിനകത്തു കയറി ഒളിച്ചിരുന്നു, മാഗസിൻ എടുക്കാൻ ഒരവസരം കാത്ത് നിന്നപ്പോഴാണ് ഗൗതം അങ്ങോട്ട് വരുന്നതും നീ പുറത്ത് പോകുന്നതും. ആ സമയം മാഗസിൻ എടുത്തു ഞാൻ ലൈബ്രറിയുടെ ഒരു കോർണറിൽ ഒളിച്ചിരുന്നു.. നീ അതിനകത്തു മുഴുവൻ തിരഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും നിനക്കെന്നെ കണ്ട് പിടിക്കാൻ കഴിഞ്ഞേനെ..

എന്റെ ഭാഗ്യം കൊണ്ട് നീ അതിനു മുതിർന്നില്ല.. കാരണം മറ്റാരും അതിനകത്തു കയറിയിട്ടില്ല എന്ന് നീ തീർച്ചപ്പെടുത്തി.. മാഗസിൻ മോഷണം പോയാൽ നീ ആദ്യം തന്നെ സംശയിക്കുന്നത് സൂര്യയെ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.. പക്ഷേ ഞാൻ വിചാരിച്ചപോലെ പൊട്ടിത്തെറികൾ ഒന്നും നടന്നില്ല.. എനിക്കെല്ലാം വെറും ഫൺ ആയിരുന്നു. എന്നാൽ ലാസ്റ്റ് ഡേ, നീ പോകുന്നതിനു മുൻപ് വേസ്റ്റ് ബാസ്ക്കറ്റിലേക്ക് വലിച്ചെറിഞ്ഞ കടലാസുകൾ കണ്ടപ്പോൾ എനിക്ക് മനസ്സിലായി നീ എത്രമാത്രം സൂര്യയെ സ്നേഹിച്ചിരുന്നുവെന്ന്.. അത് തന്നെയാണ് എന്റെയും മനസ്സ് മാറ്റിയത്.. എത്ര ഭംഗിയായിട്ടാ നീ അതിൽ അവനെ വരച്ചിരുന്നത്.. !!!!

നിന്നോട് ക്ഷമ ചോദിക്കണമെന്നുണ്ടായിരുന്നു എന്റെ മനസ്സിൽ.. പക്ഷേ നിന്നെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ച് വലിയ റിസ്ക് തന്നെയായിരുന്നു.. എന്നാൽ “വർമ്മ ” കമ്പനി ഡയറക്ടർ സൂര്യ നാരായണ വർമ്മയെ കണ്ട് പിടിക്കുക എന്നത് എനിക്ക് എളുപ്പമായിരുന്നു. അവനോട് എല്ലാം തുറന്ന് പറഞ്ഞ് നീ വരച്ച അവന്റെ ചിത്രങ്ങളും അവനെ ഏല്പിച്ച്, നീ അവനെ ഒത്തിരി സ്നേഹിച്ചിരുന്നുവെന്നും ഒരിക്കലും നിന്നെ വിട്ടു കളയരുതെന്നും പറഞ്ഞു ഞാൻ. അവന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം പ്രതീക്ഷിച്ച് കൊണ്ടാണ് ഞാൻ പോയതെങ്കിലും എന്നോട് സമാധാനപരമായാണ് അവൻ പെരുമാറിയത്..

അതുവരെ എല്ലാം മറക്കാൻ ശ്രമിച്ച അവൻ പിന്നെ നിന്നെ കണ്ടുപിടിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു.. നീയില്ലാതെ പറ്റില്ല എന്ന അവന്റെ അവസ്ഥ കണ്ട് അജ്മലും ദേവാനന്ദും നിന്നെ തിരക്കി നടക്കാത്ത ഇടങ്ങളില്ല.. അങ്ങനെ ഇരിക്കുമ്പോഴാണ് സൂര്യയുടെ സിസ്റ്റർ പ്രണയിച്ചത് നിന്റെ ബ്രദറിനെ ആയിരുന്നുവെന്ന് അറിഞ്ഞത്.. സന്തോഷവും സങ്കടവും കലർന്ന അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ. സൂര്യ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നു അറിയാം..

ഒന്നും നിന്നോടുള്ള സ്നേഹക്കുറവ് ആയിരുന്നില്ല.. ശ്രേയയോടുള്ള ദേഷ്യമായിരുന്നു.. ഇപ്പോൾ എല്ലാം സോൾവ് ആയില്ലേ.. തനിക്ക് എന്നോടിപ്പോൾ ദേഷ്യം തോന്നുന്നുണ്ടാകുമല്ലേ.. തന്റെ ദേഷ്യം അടങ്ങുന്നത് വരെ എന്നെ തല്ലിക്കൊ, അല്ലെങ്കിൽ ചീത്ത വിളിച്ചോളു.. ഞാൻ അതിനു അർഹനാണ്.. !! ” ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു ശിവാനി.. തന്നെ ഉറ്റു നോക്കി നിൽക്കുന്ന ജീവനെ നോക്കി അവളൊന്നു പുഞ്ചിരിച്ചു. ” താൻ എന്നോടൊരു തെറ്റ് ചെയ്തു എന്നത് തന്റെ തോന്നൽ മാത്രമായിരുന്നു ജീവൻ..

സത്യത്തിൽ താനെനിക്ക് സഹായം മാത്രമാണ് ചെയ്തിട്ടുള്ളത്.. എല്ലാം ഒരു നിയോഗം ആയിരുന്നു ജീവൻ.. താൻ അന്ന് ആ മാഗസിൻ മാറ്റിയത് കൊണ്ട് എനിക്ക് നേട്ടങ്ങളെ ഉണ്ടായിട്ടുള്ളൂ.. സത്യം പറഞ്ഞാൽ രണ്ടാമത് മാഗസിൻ ഉണ്ടാക്കുമ്പോൾ എനിക്ക് ഒരു പ്രത്യേക വാശിയും ആത്മവിശ്വാസവും ഉണ്ടായിരുന്നു.. ജയിക്കണമെന്ന നിശ്ചയം ഉണ്ടായിരുന്നു.. ഇതിനെല്ലാം തന്നോട് നന്ദി പറയുകയല്ലേ ചെയ്യേണ്ടത്.. !!! എല്ലാത്തിനും ഒരുപാട് ഒരുപാട് നന്ദി… !!!😊” പെട്ടെന്ന് വാതിലിന് പുറകിലായി നിൽക്കുന്ന പ്രിയയെ കണ്ടു ശിവാനി.. ” പ്രിയക്ക് എല്ലാം അറിയാം.. തന്നോട് എല്ലാം പറയണമെന്ന് പ്രിയക്കായിരുന്നു നിർബന്ധം.. “

ശിവാനിയുടെ മനസ്സ് വായിച്ചപോലെ ജീവൻ മറുപടി നൽകി. ശിവാനി പ്രിയയെ സ്നേഹപൂർവ്വം ആലിംഗനം ചെയ്തു.. ” ഭക്ഷണം തയ്യാർ ആയിട്ടുണ്ട്.. കഴികാം നമുക്ക്.. ” പ്രിയയും ജീവനും ശിവാനിയും താഴേക്കു ചെന്നു. ജീവന്റെ അച്ഛനും സൂര്യയും നേരത്തേ തന്നെ ടേബിളിന് മുന്നിൽ ഇടം പിടിച്ചിരുന്നു.. പ്രിയ സൂര്യയുടെ അടുത്തായി ശിവാനിയെ ഇരുത്തി.. അടുത്ത് ഇങ്ങനെ ഒരാൾ ഇരിപ്പുണ്ട് എന്ന് പോലും നോക്കാതെ സൂര്യ ബാക്കി എല്ലാവരോടും തിരക്കിട്ട സംസാരത്തിൽ ആയിരുന്നു..

ശിവാനിയെ അവൻ മനഃപൂർവം അവോയ്ഡ് ചെയ്യുകയാണെന്ന് അവൾക്ക് മനസ്സിലായി.. ഭക്ഷണം കഴിച്ചു അല്പ നേരം സംസാരിച്ചിരുന്ന ശേഷം ഇരുവരും പോകാൻ ഇറങ്ങി. കാറിൽ ഇരിക്കുമ്പോഴും സൂര്യ മൗനിയായിരുന്നു.. ശിവാനി അവനെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു.. കാർ വീണ്ടും പരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ഇപ്രാവശ്യം തങ്ങളെ കാത്തു നിന്ന ആളെ കണ്ട് ശിവാനിക്ക് കരയണോ ചിരിക്കണോ എന്നറിയാൻ പാടില്ലാത്ത അവസ്ഥ ആയിരുന്നു.. “

എന്റെ കൊച്ച് സ്വർഗത്തിലേക്ക് സ്വാഗതം ശിവാനി..,” കൈകൾ വിടർത്തി പിടിച്ചു കൊണ്ട് നബീൽ അവളെ സ്വാഗതം ചെയ്തു. ” ടാ മരങ്ങോടാ.. നീയിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലേ.. ” നബീലിന്റെ മുതുകിനിട്ട് ഒരു കുത്ത് കൊടുത്ത് കൊണ്ട് ശിവാനി ചോദിച്ചു. ” ഹേയ് കുടുംബടക്കാം ആത്മഹത്യ ചെയ്യേണ്ടതായിരുന്നു ഈ ചേട്ടൻ ഉണ്ടായത് കൊണ്ട് ഇപ്പോഴും ജീവിച്ചു പോകുന്നു.. ” നബീൽ ചിരിയോടെയാണ് അത് പറഞ്ഞതെങ്കിലും ശിവാനിയുടെ മുഖം ആകെ വല്ലാതായി.. ” ഹാ പുറത്ത് നിക്കാതെ അകത്തോട്ടു കയറി വാ പെങ്ങളെ, കേറി വാ അളിയാ ” നബീൽ സൂര്യയുടെ തോളിൽ കയ്യിട്ട് കൊണ്ട് അവനെ അകത്തേക്കു വിളിച്ചു. ” ങേ.. 😨.. !!”

ഇതെല്ലാം കണ്ട് ശിവാനി കിളി പോയ പോലെ നിന്നു. ” ജീവന്റെ വീട്ടിൽ പോയിട്ടേ വരു എന്ന് ചേട്ടൻ വിളിച്ചു പറഞ്ഞിരുന്നു.. നിങ്ങൾ ചെല്ലുമെന്നറിഞ്ഞു ജീവൻ ഫുഡ് ഒക്കെ അവിടെ ഏർപ്പാട് ചെയ്തിട്ടുണ്ടാകുമെന്ന് അറിയുന്നോണ്ട് ഇവിടെ ഉമ്മച്ചി കുറച്ച് ഈവെനിംഗ് സ്നാക്ക്സ് മാത്രമേ ഉണ്ടാക്കിയിട്ടുള്ളുട്ടൊ.. ” ” അതിനു ഞങ്ങൾ തീറ്റ മത്സരത്തിനു വന്നതല്ലല്ലോ .. 😏” ശിവാനി നബീലിന് ഇട്ടൊരു താങ്ങു കൊടുത്ത്.. ” ഞാൻ എന്റെ അളിയന്റെ കാര്യമാണ് പറഞ്ഞത്, കേട്ടോടി കുശുമ്പി പെങ്ങളെ.. 😝”

” തല്ല് കൂടിയത് മതി, ഇയ്യ് വന്ന് കയിക്ക് മോളെ.. ” നബീലിന്റെ ഉമ്മച്ചി ശിവാനിയെയും സൂര്യയെയും കഴിക്കാൻ ഇരുത്തി. ” എന്റെ ഈശ്വരാ, ഇതാണോ ഉമ്മച്ചി കുറച്ചേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് പറഞ്ഞത്. ഇത് ഞങ്ങൾക്ക് ഒരാഴ്ച കഴിക്കാൻ ഉള്ള ഫുഡ് ഉണ്ടല്ലോ ഉമ്മച്ചി.. ” ” ഇതൊക്കെയെന്ത്‌… !! നീ കഴിക്ക് പെങ്ങളെ.. 😎” നബീൽ അവൾക്ക് ആവിശ്യത്തിലധികം വിളമ്പി കൊടുത്തു. ” ഇതെക്കെ എന്താ സാധനം..?? ” ശിവാനി നബീലിനെ നോക്കി. ” അയ്യേ ഇതൊന്നും അറിയില്ലേ.. ഇതാണ് മലബാർ സ്പെഷ്യൽ കല്ലുമ്മക്കായ, പിന്നെ ഇത് ഇറച്ചി പത്തിരി, ഇത് മീൻ കായ, ഇത് ചട്ടി പത്തിരി, ഇത് കട്ട്‌ലേറ്റ്.. !! നിനക്ക് സ്പൈസി ഫുഡ് അല്ലേ കൂടുതൽ ഇഷ്ട്ടം അത്കൊണ്ട് മധുരപലഹാരം ഒന്നും ഉണ്ടാക്കിയില്ല.. “

” എന്റെ ഈശ്വരാ.. ഇങ്ങനെയൊരു ആങ്ങളയെ വേറാർക്കും കൊടുക്കല്ലേ.. !!🙊” അന്നേരം അവിടെയൊരു കൂട്ടച്ചിരിയായിരുന്നു.. എല്ലാം ആവിശ്യത്തിന് എടുത്ത് കഴിച്ചു ശിവാനിയും സൂര്യയും.. വീടെല്ലാം ചുറ്റി കാണുകയാണ് ശിവാനി.. ” എങ്ങനെയുണ്ട് ശിവാ.. കൊള്ളാമോ വീടൊക്കെ.. ” ” ചോദിക്കാനുണ്ടോ.. !! സൂപ്പർ ആയിട്ടുണ്ട് മോനെ.. ” ” എങ്കിൽ ക്രെഡിറ്റ്‌ മുഴുവൻ നിന്റെ ഹസ്ബൻടിന് കൊടുത്തേക്.. അങ്ങേരാ ഈ വീടിന്റെ ആർക്കിടെക്ച്ചർ.. !!” ” ഹേ..?? എന്ത്.. !! “

” അതേ ശിവാ.. സൂര്യ ഞാൻ കരുതിയ പോലെ ദുഷ്ടൻ ഒന്നുമല്ല.. കോളേജ് കഴിഞ്ഞു പോയതിന് ശേഷം സൂര്യ എന്നെ തേടി വന്നിരുന്നു.. ഇടിഞ്ഞു വീഴാറായാ ഒറ്റമുറി കുടിലിൽ ഉമ്മനെയും പ്രായമായ രണ്ട് പെങ്ങൾമാരെയും ചേർത്ത് പിടിച്ച് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ട്ടപ്പെടുന്ന എന്നെ ഒരു അനുവാദവും കൂടാതെ സഹായിച്ചു അവൻ.. സൂര്യ ഞങ്ങൾക്ക് വേണ്ടി ഇങ്ങനെയൊരു വീട് പണിതത് പോലും ഞങ്ങളെ ഇവിടേക്ക് കൂട്ടി കൊണ്ട് വരുമ്പോൾ ആണ് ഞങ്ങൾ അറിഞ്ഞത്.. ചെറിയ രീതിയിൽ അവൻ തന്നെ വീട്ടുകൂടൽ കഴിച്ചു.. നമ്മുടെ ഫ്രണ്ട്സൊക്കെ വന്നിരുന്നു.. നീ വരാത്തതിൽ ഞാൻ സൂര്യയോട് സങ്കടം പറഞ്ഞിരുന്നു..

നിന്നെയും കൂട്ടി ഒരിക്കൽ ഇങ്ങു വരാമെന്ന് ചേട്ടൻ പറഞ്ഞിരുന്നു.. ഇന്ന് നിങ്ങൾ വരുമെന്ന് അറിഞ്ഞപ്പോൾ തൊട്ട് എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു.. സൂര്യ നല്ലവൻ ആണെടോ.. നിന്നെ അവൻ നന്നായി നോക്കുന്നുണ്ടെന്നു എനിക്കറിയാം.. അവനെ ഒരിക്കലും വേദനിപ്പിക്കരുത് നീ.. !! ” ” ഇതെല്ലാം പറയണമെന്ന് സൂര്യ പറഞ്ഞ് ഏല്പിച്ചതാണോ നിന്നെ..?? ” ശിവാനി ചോദിച്ചു. ” ഇതൊന്നും ഒരിക്കലും നിന്നെ അറിയിക്കരുത് എന്നവൻ പറഞ്ഞിരുന്നു.. പക്ഷേ ഇടക്ക് സൂര്യയും അജ്മലും ഗൗതമും ജീവനും ഞങ്ങൾ എല്ലാവരും ഇവിടെ ഒത്തു കൂടും.. ഈ അടുത്ത് ഒത്തു കൂടിയപ്പോൾ അജ്മൽ ആണ് നിന്റെയും സൂര്യയുടെയും ഇടയിലുള്ള പ്രശ്നങ്ങൾ എന്നോട് പറഞ്ഞത്..

അപ്പോഴേ നിന്നെ കാണണമെന്ന് ഞാൻ തീരുമാനിച്ചതാ.. ഞാൻ നിർബന്ധിച്ചിട്ടാണ് നിന്നെയും കൊണ്ട് അവൻ ഇന്ന് വന്നത്.. ” ” നബീൽ..?? ” ” സത്യമാണ് ശിവാനി ഞാൻ പറഞ്ഞത്.. എന്നെ വിശ്വാസമില്ലേ നിനക്ക്..?? ” ശിവാനി ആകെ ധർമ്മസങ്കടത്തിലായി.. ” നബീലെ നീയെവിടെ.. ഇതാ ഗൗതം വന്നിട്ടുണ്ട്.. ” സൂര്യ വിളിച്ചു പറയുന്നത് കേട്ട് നബീൽ ശിവാനിയെയും കൂട്ടി ഹാളിലേക്ക് ചെന്നു. അവിടെ ഗൗതമും അജ്മലും ദേവാനന്ദും സൂര്യയോട് സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു.. ശിവാനിയെ കണ്ടതും എല്ലാവരും അവളോട് വിശേഷമൊക്കെ ചോദിച്ചു.. ഗൗതം അവളുടെ അടുത്തേക് ചെന്നു..

” എന്താടി ശിവാ.. സുഖല്ലേ നിനക്ക്.. ” ” പിന്നേ, എന്റെ സുഖവിവരങ്ങൾ എല്ലാം എന്നേക്കാൾ നന്നായി നിങ്ങൾക്കൊക്കെയല്ലേ അറിയുന്നത്.. 😏” ” അമ്പടി… നീയിങ്‌ വന്നേ.. ” ഗൗതം അവളെ മാറ്റി നിർത്തി.. ” കാര്യങ്ങൾ എല്ലാം സൂര്യ പറഞ്ഞു. നിനക്ക് അവനെ വേണ്ടെങ്കിൽ വേണ്ടെന്ന് വെച്ചേക്ക്.. പക്ഷേ പണ്ട് ഞാൻ പറഞ്ഞത് പോലെ ഇനിയൊരു തുറന്ന് പറച്ചിലും കൂട്ടിചേർക്കാൻ കഴിയാത്ത വിധം അകലത്തിൽ ആയി പോകും നിങ്ങൾ.. നന്നായി ആലോചിച്ചു വേണം ഓരോ തീരുമാനവും എടുക്കാൻ..

എന്താണെങ്കിലും ഞാൻ ഉണ്ടാകും നിന്റെ ഒപ്പം.. ” അത്രയും പറഞ്ഞു കൊണ്ട് ഗൗതംസൂര്യയുടെ അടുത്തേക് ചെന്നു. അവരെല്ലാം കളിയും ചിരിയുമായി ഉമ്മച്ചിയുടെ ഫുഡ് ആസ്വദിച്ചു കഴിക്കുകയാണ്.. ” ഈശ്വരാ, കയ്യിലുള്ള മാണിക്യത്തെയാണോ ഞാൻ കളയാൻ ഉദ്ദേശിക്കുന്നത്..?? എങ്കിലും സൂര്യക്ക് എന്റെ വീടിന്റെ ലോണുമായി എന്താ ബന്ധമുള്ളത് എന്ന് കണ്ട് പിടിക്കണം.. അതിനു ശേഷം ഒരു തീരുമാനം എടുത്താൽ മതി.. !! ” ശിവാനി സ്വയം തീരുമാനിച്ചു……തുടരും…… ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Source link

Related Articles

Back to top button