National

സുരക്ഷാ ഭീഷണിയുള്ള പ്രധാന വ്യക്തികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണം; നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ

[ad_1]

ന്യൂഡൽഹി: ഉയര്‍ന്ന സുരക്ഷാ ഭീഷണിയുള്ള പ്രധാന വ്യക്തികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ കൈമാറി. തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോ തുടങ്ങിയ പൊതുപരിപാടികളില്‍ സുരക്ഷയും ജാഗ്രതയും വര്‍ദ്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍ മൂന്ന് പ്രധാന മേഖലകളില്‍ സുരക്ഷ മെച്ചപ്പെടുത്തണമെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശാരീരിക സുരക്ഷാ നടപടികള്‍, സാങ്കേതിക നിരീക്ഷണം, വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തില്‍ സൈനിക ഡ്രില്ലുകള്‍ എന്നിവയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ ജൂലൈ 13നായിരുന്നു വെടിവെപ്പ്. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെടിവെപ്പുണ്ടായത്.പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെയ്പ്പില്‍ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. അടുത്ത കാലത്തായി ലോകത്ത് പലയിടത്തും പ്രമുഖരായ നേതാക്കള്‍ക്ക് നേരെ പൊതുപരിപാടികള്‍ക്കിടെ ആക്രമണമുണ്ടായിരുന്നു.



[ad_2]

Related Articles

Back to top button