" "
Kerala

ഹാരിസൺ പ്ലാന്റിൽ 700 പേർ കുടുങ്ങിക്കിടക്കുന്നു; ചുരൽമല കൺട്രോൾ റൂം ആരംഭിച്ചു, നമ്പറുകൾ

[ad_1]

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഹാരിസൺ പ്ലാന്റേഷന്റെ ബംഗ്ലാവിൽ 700 പേർ കുടുങ്ങിക്കിടക്കുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് ബംഗ്ലാവിൽ അഭയം തേടിയവരാണ് കുടുങ്ങിക്കിടക്കുന്നത്. രാത്രി ആദ്യത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ എസ്‌റ്റേറ്റ് ബംഗ്ലാവിലേക്ക് മാറിയവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്

ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചിരുന്ന മുണ്ടക്കൈയിലെ വെള്ളരിമല സ്‌കൂളും ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു. നാല് കുടുംബങ്ങളിൽ നിന്നായി 15 പേരാണ് ഈ ക്യാമ്പിലുണ്ടായിരുന്നത്. ഉരുൾപൊട്ടലിന് മുമ്പ് ഇവരെ ഇവിടെ നിന്ന് മാറ്റിയിരുന്നു എന്നാണ് വിവരം. 

അതേസമയം ചൂരൽമലയിൽ താലൂക്ക് ഐആർഎസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ജില്ലാ തലത്തിൽ ആരംഭിച്ച കൺട്രോൾ റൂമിന് പുറകെയാണ് ചൂരൽമല കേന്ദ്രീകിരച്ചും കൺട്രോൾ റൂം ആരംഭിച്ചത്. 

ചൂരൽ മലയിലെ കൺട്രോൾ റൂം നമ്പറുകൾ

ഡെപ്യൂട്ടി കലക്ടർ-8547616601
കൽപ്പറ്റ ജോയിന്റ് ബിഡിഒ-9961289892
അസി. മോട്ടോർ വാഹന ഇൻസ്‌പെക്ടർ-9383405093
ഫയർഫോഴ്‌സ് അസി. സ്‌റ്റേഷൻ ഓഫീസർ-9497920271
വൈത്തിരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ-9447350688
 



[ad_2]

Related Articles

Back to top button
"
"