Novel

❤ Fighting Love ❤: ഭാഗം 49

[ad_1]

രചന: Rizvana Richu

തീരെ മനസ്സിൽ ഉൾക്കൊള്ളാത്ത ഒരു ബന്ധം ആയിരുന്നു അത്‌.. ഉപ്പയെ വിഷമിപ്പിക്കണ്ട എന്ന് കരുതി എനിക്ക്‌ അങ്ങനെ ഒരു വേഷം കെട്ടേണ്ടി വന്നു.. ഇപ്പോ സൈബ തിരിച്ചു വന്ന സ്ഥിതിക്ക് ആ വേഷം എനിക്ക് അഴിച്ചു വെക്കണം.. അബിക്കും അതാവും താല്പര്യം എന്ന് കരുതുന്നു.. ദയവ് ചെയ്ത്‌ അബിയും സൈബയും ആയുള്ള വിവാഹം നിങ്ങൾ എല്ലാരും നടത്തണം.. സൈബക്ക്‌ അതിന് സമ്മതം ആണ്… “ 

“സച്ചു… നീ ഇത്‌ എന്തൊക്കെയാണ് മോളെ പറയുന്നത്…” 

നമ്മള് പറഞ്ഞു തീർന്നതും ഉപ്പ ഇരുന്നെടുത്തു നിന്ന് എഴുനേറ്റ് നിന്ന് കൊണ്ട്‌ അലറി.. 
ഉപ്പന്റെ അലർച്ച കേട്ട് ഇരുന്നവർ ഒക്കെ ഒരേപോലെ എഴുനേറ്റ് നിന്നിട്ടുണ്ട്.. എല്ലാ ആൾക്കാരും നമ്മളെ ഇപ്പൊ പിടിച്ചു വിഴുങ്ങും എന്ന രീതിയിൽ നോക്കുകയാണ്… 

“ഇതെന്താ കുട്ടിക്കളി ആണോ സച്ചു.. അല്ലെലും എങ്ങനെ പറയാൻ തോന്നി നിനക്ക്‌ ഇത്‌…” 
ഉപ്പ നമ്മളെ ഇട്ട്‌ പൊരിക്കാൻ തുടങ്ങി.. നമ്മള് ഉമ്മച്ചിയെ നോക്കിയപ്പോൾ പല്ലും കടിച്ചു പിടിച്ചു നമ്മളെ നോക്കുകയാണ്.. സൈബയെ നോക്കിയപ്പോൾ ഒന്നും അറിയാത്ത പോലെ നിൽക്കുന്നു.. 

“എന്താ മോളെ ഇത്രയും ബുദ്ധി ഇല്ലാതെ ആയോ നിനക്ക്.. എത്‌ സാഹചര്യത്തിൽ ആണേലും നീ ഇപ്പോൾ അബിയുടെ ഭാര്യ ആണ്..” 

“ഒരു മഹർചാത്തി എന്ന് കരുതി ഭാര്യ ആവില്ലല്ലോ ഉമ്മാമ.. ഞാനും അബിയും ഇത്‌ വരെ ആ രീതിയിൽ ജീവിച്ചിട്ടില്ല.. ഇനി ജീവിക്കും എന്നും തോന്നുന്നില്ല.. സൈബയും അബിയും ആണ് ഒന്നിച്ചു ജീവിക്കാൻ ആദ്യം തീരുമാനിച്ചത്.. അന്ന് സന ഇടപെട്ടില്ല എങ്കിൽ ഇന്ന് അവർ ആയിരുന്നില്ലേ ജീവിക്കേണ്ടത്.. ഇപ്പോൾ എല്ലാം ഒക്കെ ആയ സ്ഥിതിക്ക് അവർ തന്നെ ആണ് വീണ്ടും ഒന്നിക്കേണ്ടത്… ” 

“മോളെ അന്ന് അങ്ങനെ സംഭവിച്ചു എന്നുള്ളത് ശെരിയാണ് പക്ഷെ ഇപ്പോൾ..”

“വേണ്ട മാമ പ്ലീസ്‌.. നിങ്ങൾ ഓരോന്ന് പരഞ്ഞു ഇനി എന്നെ വേദനിപ്പിക്കരുത് പ്ലീസ്‌..
നിങ്ങൾ എല്ലാരും കൂടി ആലോചിച്ചു ഒരു തീരുമാനം എടുക്ക്.. ഞാൻ മുറിയിൽ ഉണ്ടാവും.. എന്തായാലും തീരുമാനം ഞാനും അബിയും ഒന്നിക്കണം എന്ന് ആവരുത്‌.. ” 

എന്നും പറഞ്ഞു റൂമിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് നമ്മള് അബിയുടെ മുഖത്തേക്ക് നോക്കിയത്.. കൈപ്പത്തി രണ്ടും മടക്കി പിടിച്ചു തലയും താഴ്ത്തി നിൽക്കുകയാണ്.. ദേഷ്യം കൊണ്ട് ആ കവിളുകൾ വിറക്കുന്നത് ശെരിക്കും അറിയാം.. 
“എനിക്ക്‌ അറിയാം അബി.. പക്ഷെ നിനക്ക്‌ ചെർന്നത്‌ സൈബ ആണ്.. കൂടെ ജീവിച്ചു തുടങ്ങിയാൽ ഇപ്പൊ ഞാൻ ഈ ചെയ്തത് നന്നായി എന്ന് നിനക്ക്‌ തോന്നും.. ” 
അവന്റെ മുഖം ഇങ്ങനെ കൂടുതൽ നോക്കിയാൽ എന്റെ മനസ്സ്‌ മാറിപ്പോവും എന്ന് പേടി ഉള്ളത് കൊണ്ട് കൂടുതൽ അവിടെ നിൽക്കാതെ ഞാൻ റൂമിലേക്ക് നടന്നു.. 

” സച്ചു.. ഒന്ന് അവിടെ നിന്നെ..” 
പിറകിൽ നിന്ന് ആരോ എന്നെ വിളിക്കുന്നത് കേട്ടപ്പോൾ ബ്രൈക് ഇട്ടത് പോലെ ഞാൻ അവിടെ നിന്നു.. 
ശബ്ദത്തിന്റെ ഉടമയെ നമ്മക്ക്‌ ശെരിക്കും പിടി കിട്ടിയിന് വേറെ ആരും അല്ലാ അബി.. അത്‌ കൊണ്ട് തന്നെ തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ അവിടെ നിന്നു.. ഒന്റെ കണ്ണിലേക്ക് നൊക്കാൻ ഉള്ള ശക്തി എനിക്ക്‌ ഇല്ലാ.. 

” എല്ലാം നീ തന്നെ പറഞ് അങ്ങ്‌ പോയാലോ.. എനിക്കും ഒരു കാര്യം നിന്നോട് ചോദിക്കാൻ ഉണ്ട്‌.. ഒരു ഒറ്റ ചോദ്യം.. ഒരു മഹർ ഞാൻ കെട്ടിതന്നത്‌ അല്ലാതെ ഇത്രയും മാസങ്ങൾക്കിടയിൽ നീ എന്നെ ഇത്‌ വരെ സ്നേഹിച്ചിട്ടില്ലേ…” 

ഒന്റെ ചോദ്യം കേട്ടതും ശരീരത്തിൽ കൂടി ഒരു ഷോക്ക് കേറിയ പോലെ ആയിരുന്നു നമ്മളെ അവസ്ഥ.. നെഞ്ചിന്റെ ഉള്ളിൽ വല്ലാത്തൊരു പട പടപ്പ്.. ഇത്രയും നേരം മനസ്സിൽ കരുതി വെച്ച ധൈര്യം ഒക്കെ ചോർന്ന് പോവുന്നു.. ശരീരം തളർന്നു പൊവും പോലെ.. കണ്ണുകൾ നിറഞ്ഞു.. കാഴ്ചകൾ മങ്ങി.. അടുത്ത് നിൽക്കുന്ന ലാമിയെ ഞാൻ മെല്ലെ തിരിഞ്ഞ്‌ നോക്കിയപ്പോൾ അവൾ ഇതൊക്കെ എന്തിനായിരുന്നുടി എന്ന ഭാവത്തിൽ എന്നെ നോക്കുന്നുണ്ട്.. 

“ഞാൻ ചോദിച്ചത് താൻ കേട്ടില്ലേ.. ” 

വീണ്ടും അവൻ അത്‌ ചോദിച്ചപ്പോൾ പെട്ടന്ന് നമ്മള് ഒന്ന് ഞെട്ടി.. പിന്നെ ആരും കാണാതെ കണ്ണ് തുടച്ചു ശ്വാസം ഒന്ന് വലിച്ചു പുറത്തു വിട്ട്.. മനസ്സിന് ശക്തി കൊടുത്തു.. 

” ഇല്ലാ.. ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടില്ല…” 
കണ്ണും അടച്ചു പിടിച്ചു അതും പറഞ്ഞു ഞാൻ മുകളിലേക്ക് കയറി പോയി.. 

****************

” ഹ്മ്മ് ഇത്രയും നേരം ദേഷ്യം അടക്കി പിടിച്ചു നിൽക്കുകയായിരുന്നു നമ്മള്.. എങ്ങനെ ആണ് ഇവൾക്ക് ഇതൊക്കെ പറയാൻ പറ്റുന്നത്.. അപ്പൊ ഇത്ര നാളും അവളുടെ കണ്ണിൽ ഞാൻ കണ്ട പ്രണയം വെറും സ്വപ്നം ആയിരുന്നോ.. അതോ കള്ളമോ.. 
എത്ര നിസാരം ആയിട്ട് ആണ്.. അവൾ എന്നെ സ്നേഹിച്ചിട്ടില്ല എന്ന് പരഞ്ഞ്‌ ഒഴുഞ്ഞു മാറിയത്.. പെണ്ണിന് സ്നേഹത്തിന് ഇത്രയേ വില ഉള്ളു എന്ന് മനസ്സിലാക്കേണ്ടത് ഞാൻ ആയിരുന്നു.. അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും വീണ്ടും ഞാൻ ഒരു പെണ്ണിനെ വിശ്വസിച്ചു പോയി.. എന്റെ തെറ്റാണ്.. പക്ഷെ ഈ അബി തോറ്റ് കൊടുക്കില്ല.. ” 

****************

സച്ചു മുകളിൽ പോയ ഉടൻ ഇവിടെ ഇതിനെ കുറിച്ചുള്ള ചർച്ച തുടങ്ങി.. ഓരോ ആൾക്കാർ അവർക്ക്‌ പറയാൻ ഉള്ളത് പറഞ്ഞു.. എല്ലാരും കൂടി അവസാനം ഒരു തീരുമാനവും എടുത്തു.. 

” ലാമി… നീ പോയി സച്ചുനെ വിളിച്ചിട്ട് വാ..” ഉമ്മാമ പറയുന്നത് കേട്ടപ്പോൾ തന്നെ ലാമി മുകളിൽ പൊയി സച്ചുനെ വിളിച്ചു വന്നു.. സച്ചു ലാമിയുടെ മുഖത്തു നോക്കുന്നുണ്ട് എങ്കിലും ലാമി അവളെ മൈന്റ്‌ ആക്കാതെ താഴെക്ക്‌ ഇറങ്ങി വന്നു.. പിന്നാലെ സച്ചുവും.. 

അവൾ ഹാളിൽ എല്ലാരുടെയും അടുത്തു പോയി നിന്നു… 

” ഒരുമിച്ചു ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി നിര്ബന്ധിക്കുന്നതിൽ അർത്ഥം ഇല്ല.. അബി സൈബയെ വിവാഹം ചെയ്യുന്നതിൽ ഞങ്ങൾക്ക് എതിർപ്പ്‌ ഒന്നും ഇല്ലാ.. 

നിങ്ങൾക്ക് എന്തേലും എതിർപ്പ് ഉണ്ടോ.. 
സച്ചുവിന്റെ ഉപ്പയെയും ഉമ്മയെയും നൊക്കി ഉമ്മാമ ചോദിച്ചപ്പോൾ അവരും എതിർപ്പൊന്നും ഇല്ലാ എന്ന് അറിയിച്ചു.. 

” ഇനി അബിയുടെ അഭിപ്രായം ആണ് അറിയേണ്ടത്.. സൈബയെ വിവഹം ചെയ്യാൻ നിനക്ക്‌ സമ്മതം ആണോ.. ” 

ഒരു നിമിഷം എല്ലാരുടെയും നോട്ടം അബിയിലെക്ക്‌  തിരിഞ്ഞു… 

****************

” എനിക്ക്‌ സമ്മതം ആണ്…” 

ഞാൻ ഇത്രയൊക്കെ ചെയ്തത് സൈബക്ക്‌ അബിയെ കിട്ടാൻ വേണ്ടി ആണെങ്കിലും അബി അങ്ങനെ പറഞ്ഞപ്പോൾ സഹിക്കാൻ പറ്റാത്തത്‌ പോലെ തോന്നി.. മനസ്സിന്റെ ഉള്ളിൽ എവിടെയോ.. അവൻ സമ്മതിക്കരുത് എന്ന് ആഗ്രഹിച്ചത് കൊണ്ട്‌ ആവാം.. 

എന്തായാലും വിധി ഇതാവാം.. ഇനി ഒരിക്കലും ഇവർക്ക്‌ ഒരു ശല്യം ആയി ഞാൻ നിൽക്കില്ല.. രണ്ടുപേരും എനിക്ക്‌ പ്രിയപ്പെട്ടവർ ആണ്.. അവർ സന്തോഷത്തോടെ ജീവിക്കട്ടെ.. 

ഞാനും എന്റെ മുമ്പുള്ള ആഗ്രഹങ്ങളിലേക്ക് പോവുകയാ.. ഉപ്പാടെയും ഉമ്മാടേയും കൂടെ അവരെ സ്നേഹിച്ചും അവരെ സ്നേഹം കിട്ടിയും ഇനി അങ്ങ്‌ പോട്ടെ അല്ലെ.. 

@@@@@@@@@@@@@@@@@@@@@

സൈബയുടെയും അബിയുടെയും കല്യാണം ഒരു മാസം കൊണ്ട്‌ നടത്താൻ തീരുമാനിച്ചു.. കല്യാണം കഴിയുന്നവരെ ഞാൻ ഇവിടെ തന്നെ വേണം എന്ന് ഉമ്മാമയും ഉമ്മയും പറഞ്ഞപ്പോൾ ഞാൻ എതിർക്കാൻ നിന്നില്ല.. ഇവരുടെയൊക്കെ കൂടെ ഇനി കുറച്ചു ദിവസം കൂടി അല്ലെ എനിക്കും നിൽക്കാൻ പറ്റു.. ഞാൻ അത്‌ സന്തോഷത്തോടെ അനുസരിച്ചു.. 

നമ്മളെ റൂം ഇപ്പോൾ പഴയെ റൂമിലേക്ക് തന്നെ മാറി.. 

@@@@@@@@@@@@@@@

റൂമിലേക്ക് ഓടിപിടിച്ചു കയറി പോയി ബാത്‌റൂമിലെക്ക്‌ കയറാൻ പോയപ്പോൾ ആണ് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന ആ കോന്തനും ആയി കൂട്ടി മുട്ടി.. ഇത്തവണ എന്തൊ ഭാഗ്യത്തിന് താഴെ വീണില്ലാ.. അതിന് പകരം രണ്ടാളെയും തല കൂട്ടി മുട്ടി.. എന്റെ അല്ലൊഹ്‌ ഒരു ഒന്നാന്തരം ഇടിയും ആയിരുന്നു.. നമ്മളെ തലച്ചോറ് പുറത്തെക്ക്‌ വന്നോ എന്ന് പോലും നമ്മള് സംശയിച്ചു പോയി.. തലയും തടവികൊണ്ട് നമ്മള് ഓനെ നോക്കിയപ്പോൾ ഓനും തല തടവിക്കൊണ്ട് നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്.. 

“നിനക്ക്‌ എന്താടി കണ്ണ് കണ്ടൂടെ.. ഇതിന് അകത്തു എന്താ ബിരിയാണി കൊടുക്കുന്നുണ്ടോ ഇത്ര തിരക്കിട്ട് ഓടി കയറാൻ…” 

“ബിരിയാണിയെ ആവിശ്യം ആണ്‌ എനിക്ക്‌ ഇപ്പോൾ അതിനകത്തു കയറിയിട്ട്.. തല്ക്കാലം എന്താണ് എന്ന് പറയാൻ സൗകര്യം ഇല്ലാ..  ഒന്ന് മാറി നിൽക്ക്.. ” 
നമ്മള് അത്‌ പറഞ്ഞപ്പോൾ നമ്മളെ നല്ലോണം നോക്കി പേടിപ്പിച്ചു ചെക്കൻ മാറി നിന്നു.. കയറേണ്ടത് വളരെ അത്യാവിശ്യം ആയതോണ്ട് നമ്മള് വേഗം ബാത്‌റൂമിൽ കയറി.. 

ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആ കോന്തൻ ബെഡിൽ ഇരിപ്പുണ്ട്.. നമ്മള് വെല്യ മൈൻഡ് ഒന്നും ആക്കാതെ റൂമിലേക്ക് പോവാൻ പോയപ്പോൾ ആണ് അവൻ പിന്നിൽ നിന്ന് നമ്മളെ വിളിച്ചേ.. 

“സച്ചു….”…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button
error: Content is protected !!