Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 77

[ad_1]

രചന: റിൻസി പ്രിൻസ്‌

“ഹലോ…..

അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തിരുന്നു,

”  എങ്ങനെയുണ്ടായിരുന്നു സർപ്രൈസ്…?

അവള്‍ എന്തെങ്കിലും പറയുന്നതിനു മുൻപേ അവൻ ആദ്യം ചോദിച്ചത് അതായിരുന്നു..  വലിയ സന്തോഷത്തോടെ അവൾ ഒരു ചിരിയോടെ കട്ടിലിലേക്ക് കിടന്നു,  എന്നിട്ട് പറഞ്ഞു….

” ഇപ്പോൾ അടുത്തുണ്ടായിരുന്നെങ്കിൽ ഞാൻ കെട്ടിപ്പിടിച്ച് കുറെ ഉമ്മ തന്നേനെ…. അത്രയും സന്തോഷമായി..!

വാക്കുകളിൽ ആ സന്തോഷം പ്രകടമായിരുന്നു…  അവനും ഹൃദയം നിറഞ്ഞിരുന്നു…

“എങ്കിൽ അടുത്തേക്ക് വരട്ടെ….
ഏതായാലും ആ ഒരു ചാൻസ് മിസ്സ്‌ ചെയ്യേണ്ടല്ലോ…?

കുസൃതിയോടെ അതിലുപരി അവൻ ഏറെ പ്രണയത്തോടെ പറഞ്ഞപ്പോൾ ചിരിയോടെ അവൾ നാക്ക് കടിച്ചു…  ആവേശത്തോടെ അവന്റെ അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു…  ഉത്സാഹത്തോടെ അവൾ അത് പറയുന്നതിൽ തന്നെയുണ്ടായിരുന്നു ആ വരവും തനിക്കൊപ്പം ഉള്ള ജീവിതവും അവൾ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്നും ഈ നിമിഷം അവളുടെ ജീവിതത്തില്‍ എത്ര മൂല്യമുള്ളതാണെന്നും….

“അത് പറഞ്ഞപ്പോളാ ഓർത്തത് കുറച്ചുമുമ്പ് സഞ്ജീവേട്ടൻ വിളിച്ചിരുന്നു… ആ അജോ ഇല്ലേ അവൻ നിന്നെ മാത്രമേ കല്യാണം കഴിക്കുന്ന് പറഞ്ഞ് ഒറ്റ കാലിൽ നിൽക്കണത്രേ,

“ആണോ…?

”  അതേന്നാ പുള്ളി പറയുന്നേ,

” എന്നിട്ട് എന്ത് പറഞ്ഞു…?

” ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ ഞാൻ മറ്റൊരാൾ കല്യാണം കഴിക്കാൻ സമ്മതിക്കില്ലന്ന്,..

ചിരിയോടെ അവൻ പറഞ്ഞപ്പോൾ ആ ചിരിയിൽ അവളും പങ്കുചേർന്നിരുന്നു…

”  ഒക്കെ സഞ്ജീവേട്ടനോട് പറഞ്ഞില്ലേ..?

”  ഞാൻ പറഞ്ഞു കേട്ടപ്പോൾ ആൾക്ക് ഭയങ്കര അത്ഭുതം… ഇത്രയും സ്നേഹം ഉണ്ടായിട്ടാണോ നീ എന്റെ മുൻപിൽ ഇത്രയും ജാഡ ഇട്ട് നിന്നതെന്ന്… അത് പുള്ളി പറഞ്ഞത് മാത്രമല്ല ഞാനും ചിന്തിച്ച കാര്യമാണ്… നമ്മള് വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ എന്തൊരു ജാടയാർന്നു നിനക്ക്, എന്റെ മുഖത്ത് പോലും നോക്കുന്നുണ്ടായിരുന്നില്ല..  അപ്പോൾ ഞാൻ വിചാരിച്ചത് നീ പഴയതൊക്കെ മറന്നിട്ടുണ്ടാവും എന്നാണ്…

” അത് ജാഡ ഒന്നുമല്ല എന്തോ ഒരു കുഞ്ഞു വാശി ഉണ്ടായിരുന്നു. അങ്ങോട്ട് ഇനി ഒരിക്കലും ഇക്കാര്യം പറയില്ലെന്ന്… ഉള്ളിൽ എപ്പഴോ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരുന്നു.  അതുകൊണ്ടാ അങ്ങനെയൊക്കെ പെരുമാറിയത്…  പക്ഷേ കാണാതെ ഞാൻ എപ്പോഴും നോക്കും ആ മുഖം…  എനിക്ക് അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നില്ലേ…

അവന്റെ പതിഞ്ഞ ചിരി അവൾ കെട്ടു..

” അപ്പൊ ഇനി ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാണെന്നാ പപ്പ പറഞ്ഞത്.    അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല ഇവിടെ വല്യമ്മച്ചിയും അമ്മച്ചിയും കൂടി ആലോചിച്ചിട്ട് ഇച്ചായന്റെ പപ്പ അറിയിക്കുന്നാ പറഞ്ഞത്….

”  ഇച്ചായന്റെ പപ്പ  അല്ല നമ്മുടെ പപ്പ…!  ഇനിമുതൽ അങ്ങനെ പറഞ്ഞാൽ മതി എനിക്കുള്ളതെല്ലാം നിന്റെ കൂടെയാണ്…  ഇനി നമ്മൾ എന്ന പ്രയോഗം മാത്രം മതി…

അവൻ പറഞ്ഞപ്പോൾ സന്തോഷത്തോടെ അവൾ സമ്മതിച്ചു..

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു സാലി സഹോദരനോട് വിവരങ്ങളൊക്കെ പറഞ്ഞു..  അയാൾക്ക് സന്തോഷമായിരുന്നു… ഇങ്ങനെയൊരു ആലോചന വന്നെങ്കിൽ പിന്നെ എന്താണ് ചിന്തിക്കേണ്ടത് എന്നും അതിന് സമ്മതം പറയാനുമാണ് അയാൾ പറഞ്ഞത്.. ഇതിൽ ഏറ്റവും കൂടുതൽ വിഷമിച്ചത് സാലിയുടെ നാത്തൂൻ ആയിരുന്നു… തന്റെ മക്കൾക്ക് ഒന്നും ലഭിക്കാത്ത ഒരു ഭാഗ്യം ശ്വേതയെ തേടി വന്നപ്പോൾ അവരുടെ മനസ്സിൽ ഒരു അസൂയ നിറഞ്ഞിരുന്നു…  അതിനായി സാലിയെ അവരൊന്ന് പേടിപ്പിക്കുകയും ചെയ്തു…

”  ഈ വലിയ വീട്ടിലെ ആൺപിള്ളേരെ ഒന്നുമില്ലാത്ത വീട്ടിലെ പെമ്പിള്ളേരെ കല്യാണം കഴിക്കാൻ ആയിട്ട് വരുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്,  അവർക്ക് എന്തെങ്കിലും ഏനക്കേട് കാണും..  ഒന്നെങ്കിൽ പെണ്ണ് പിടിയോ കൂടിയോ  അല്ലെങ്കിൽ ഇനി പിള്ളേരുണ്ടാവാതെ എന്തെങ്കിലും അസുഖോ, അങ്ങനെ വല്ലതും ആണോ ഈ കൊച്ചന് നമുക്ക് അറിയില്ലല്ലോ. ഇതാകുമ്പോൾ ചോദിക്കാനും പറയാനും ആരുമില്ലല്ലോന്ന് കരുതിയായിരിക്കും ഈ ആലോചനക്ക് വേണ്ടി വന്നത്…. നോക്കിയപ്പോൾ അവൾക്ക് നല്ല ജോലിയും ഇല്ലേ…?

അവരത് പറഞ്ഞപ്പോൾ അല്പം ഭയം സാലിയിലും ഉണ്ടായി അവർ ഭയത്തോടെ സഹോദരനെ നോക്കിയപ്പോൾ ഭാര്യയെ നോക്കി അയാൾ കണ്ണുരുടുന്നുണ്ട്…

”  നിനക്കൊന്നു മിണ്ടാതിരുന്നൂടെ? എന്ത് കാര്യത്തിലും നല്ലൊരു വാക്ക് നിന്റെ വായ്യിൽ നിന്ന് വരില്ല…  എന്റെ സാലി നീ ഇവള് പറയുന്നതും കേട്ട് നമ്മുടെ കൊച്ചിന് വന്ന ഒരു ഭാഗ്യം തട്ടി കളയരുത്, ഇതിപ്പോൾ ആ കൊച്ചന് മാത്രമല്ല നമ്മുടെ കൊച്ചിനും അവനെ കുറച്ചു കാലമായിട്ട് ഇഷ്ടമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്…  ഇല്ലെങ്കിൽ ഇത്രയും ധൈര്യത്തില് അവര് ഇവിടെ വന്ന് കല്യാണം ആലോചിക്കത്തോന്നുമില്ല… അവന്റെ വീട്ടുകാരെ സമ്മതിച്ചത് തന്നെ വലിയ കാര്യമാ…  അങ്ങനെ വിചാരിച്ചാൽ മതി.  അളിയൻ ഉള്ള കാലത്തെ അവരെ നിങ്ങൾക്ക് എന്തൊക്കെ സഹായങ്ങൾ ചെയ്തിട്ടുള്ളത് ആണ്.. നമ്മുടെ കൊച്ചിന്റെ സ്വഭാവം ഒക്കെ അവർക്ക് നന്നായിട്ട് അറിയാം…  അതുകൊണ്ടാണ് അവർ സമ്മതിച്ചത്… ഇനി മറ്റൊന്നും നീ ചിന്തിക്കേണ്ട…  ഞാനും കൂടി വരാം അവരുടെ വീട്ടിൽ ചെന്ന് നമുക്ക് കാര്യം പറയാം…..

അയാൾ അത് തീർത്തു പറഞ്ഞപ്പോൾ എല്ലാവർക്കും സമ്മതമായി…

സാലിയും സഹോദരനും ഒരുമിച്ച് ചെന്നാണ് സാമിന്റെ വീട്ടിൽ പപ്പയോടെ സംസാരിച്ചത്…  വരുന്ന 18ന് വിവാഹനിശ്ചയവും അത് കഴിഞ്ഞ് 27 തീയതി വിവാഹവും എന്ന രീതിയിൽ ആയിരുന്നു തീയതി നിശ്ചയിച്ചത്…  നോക്കുമ്പോൾ ഇനി രണ്ട്  മാസം കഷ്ടിയേ ഉള്ളൂ. ഇതിനിടയിൽ ലീവിന്റെ കാര്യങ്ങളും ഡ്യൂട്ടിയും ഒക്കെയായി സാമും ശ്വേതയും തിരക്കിലായിരുന്നു, പരസ്പരം ഫോൺ വിളിക്കും എന്നല്ലാതെ കാണാനുള്ള സമയം പോലും രണ്ടുപേർക്കും ഉണ്ടായിരുന്നില്ല..  വിവാഹത്തിന് ലീവ് കിട്ടണമെങ്കിൽ അതിനു മുൻപുള്ള പെന്റിങ് വർക്കുകൾ ഒക്കെ തീർക്കണം,  അതിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവർ.. ഇതിനിടയിലാണ് ശ്വേതയുടെ അരികിലേക്ക് വന്ന് സാലി ചോദിച്ചത്

”  അവരൊന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും നമ്മൾ ഒന്നും കൊടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ മോളെ. അവർ എന്തു വിചാരിക്കും

” അവരെന്തു വിചാരിക്കാനാണ് നമ്മളിപ്പോൾ കൊടുക്കുന്നതുകൊണ്ട് അവർക്ക് ഒന്നും ചെയ്യാനില്ല..  മാത്രമല്ല എന്റെ കല്യാണത്തിന് സ്ത്രീധനം എന്ന ഒരു ഏർപ്പാടിന് എനിക്ക് താല്പര്യമില്ല..  ഇച്ചായനും  നിർബന്ധമൊന്നുമില്ല.

” എങ്കിലും എനിക്കൊരു സമാധാനം വേണ്ട…?

” അമ്മയ്ക്ക് ഒരു സമാധാനക്കേടും വേണ്ട എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന ഒരാൾക്ക്ഒപ്പം ആണ് ഞാൻ ജീവിക്കാൻ പോകുന്നത്. അവിടെ സ്വർണത്തിന്റെയും പണത്തിന്റെയും കാര്യമൊന്നും നോക്കേണ്ട കാര്യമില്ല…

” എങ്കിലും പള്ളിയിലേക്ക് ഇറങ്ങുമ്പോൾ നിന്റെ കഴുത്തിലും കയ്യിലും ഒക്കെ എന്തെങ്കിലും വേണ്ടേ…?  ഞാൻ വിചാരിക്കുന്നത് ഈ വീട് ലോൺ വെച്ചാലോ എന്നാ…

“അമ്മച്ചിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ.?  വീട് ലോൺ വച്ചിട്ട് എങ്ങനെ എടുക്കാനാ..?  ഞാൻ കല്യാണം കഴിഞ്ഞങ് പോകും,  പിന്നെ പഴയതുപോലെ എനിക്ക് വീട് നോക്കാൻ ഒന്നും പറ്റില്ല…  ആവശ്യമില്ലാത്ത കടങ്ങൾ ഒന്നും ഉണ്ടാക്കണ്ട.  എനിക്ക് അത്യാവശ്യം കുറച്ചു ബാങ്ക് ബാലൻസ് ഉണ്ട് നല്ല സാലറിയുള്ള ഒരു ജോലിയുണ്ട്.  അത്രയൊക്കെ മതി അതിൽ കൂടുതൽ ആഡംബരങ്ങൾ ഒന്നും വേണ്ട… പിന്നെ പള്ളിയിലേക്ക് ഇറങ്ങുമ്പോൾ ഇപ്പോൾ ഇഷ്ടം പോലെ കടകളാണ് വിവാഹത്തിന് റെന്റ് ആയിട്ട് ആഭരണങ്ങൾ തരുന്നത്.  സ്വർണമല്ല പക്ഷേ സ്വർണ്ണത്തെ വെല്ലുന്ന തരത്തിലുള്ള ഫാൻസി ആഭരണങ്ങൾ.  അതിന്റെ ആവശ്യമേ ഉള്ളൂ… അല്ലാതെ സ്വർണ്ണത്തിനും പണത്തിനും ഒന്നും നമ്മൾ ഒരു രൂപ പോലും ചെലവാക്കേണ്ട,  അതൊന്നും ഇച്ചായനും ഇഷ്ടമല്ല…  ഞാൻ അമ്മയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.  അതിൽ കുറച്ച് പണം ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്…  എല്ലാ മാസവും ഞാൻ കുറച്ചു വീതം ഇടുകയും ചെയ്യും.  അതിൽ നിന്ന് മാസം ഇവിടേക്ക് ഒരു തുക പലിശ ആയിട്ട് കിട്ടും…  നമ്മുടെ സച്ചക്കുട്ടൻ പഠിച്ച് ഒരു ജോലി കിട്ടുന്നത് വരെ അത് എന്റെ കടമയാണ്…  ആ പൈസ കൊണ്ട് നിങ്ങൾക്ക് മൂന്നുപേർക്കും സന്തോഷകരമായി ജീവിക്കാനും പറ്റും…  ഇതിനിടയിൽ പുതിയ കടഭാരങ്ങളൊന്നും എടുത്തു വയ്ക്കേണ്ട…

ഒരു നിമിഷം തന്റെ മകളുടെ പക്വമായ തീരുമാനത്തിൽ അത്ഭുതം തോന്നിയിരുന്നു അവർക്ക്… അവൾ പറയുന്നതുപോലെ കടമെടുത്ത് ഇല്ലാത്തതൊന്നും കാണിക്കേണ്ടെന്ന് അവർക്കും തോന്നിയിരുന്നു…  പിന്നീട് ശ്വേതയും സാം തമ്മിൽ കാണുന്നത് ജെസ്സി ശ്വേതയെ വിളിച്ചിട്ടാണ്, മിന്നു എടുക്കാൻ വേണ്ടി പോകാനായിരുന്നു അത്…  ശ്വേതയുടെ ഇഷ്ടത്തിനുള്ള നേരിയ ഒരു സ്വർണ്ണ ചെയിനിന്റെ മാലയാണ് എടുത്തത്, നോക്കി വന്നപ്പോൾ അത് ഒന്നര പവനെ ഉള്ളൂ , ജെസ്സി കട്ടികൂടിയ മാല എടുക്കണമെന്ന് പറയുമോ എന്നായിരുന്നു ശ്വേതയുടെ ഭയം. ഇത്തരത്തിലുള്ള മാല ഇടാൻ അവൾക്ക് ഇഷ്ടമില്ല.. ഇടുന്ന മാല മാറ്റാനും താല്പര്യമില്ല. അവൾ ജെസിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ മോൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ എടുത്തോ എന്നായിരുന്നു അവർ പറഞ്ഞത്…  അതോടെ അവൾക്ക് സന്തോഷമായി..  മിന്നു സെലക്ട് ചെയ്തത് സാമിന്റെ ഇഷ്ടത്തിലാണ്.  നേർത്ത സ്വർണ്ണത്തിന്റെ മിന്നിൽ ഡയമണ്ട് 7 കല്ലുകൾ വരുന്ന ഒരു പുതിയ പാറ്റേൺ മിന്നാണ് അവൻ സെലക്ട് ചെയ്തത്..  അത് മാലയിലേക്ക് കോർത്തിട്ട് അവൾക്ക് നേരെ അവൻ നീട്ടിപ്പിടിച്ചു, കണ്ണാടിയുടെ ഡിസ്പ്ലേയിൽ അവൾക്ക് ചേരുമോ എന്നതുപോലെ കഴുത്തിലേക്ക് വെച്ചുനോക്കി…  ഒരു നിമിഷം അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു… ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ..  അവളുടെ മനസ്സിലൂടെ ആദ്യം മുതൽ അവനോട് തോന്നിയ ഓരോ വികാരങ്ങളും കടന്നുപോകാൻ തുടങ്ങി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button