കാണാചരട്: ഭാഗം 37
[ad_1]
രചന: അഫ്‌ന
“What “മുക്ത ബെഡിൽ നിന്ന് ചാടി എണീറ്റു, കേട്ടത് സത്യമാണെന്ന് അറിയാൻ അവൾ കുറച്ചു സമയം എടുത്തു. “അത് മേം, ഇന്ന് രാവിലെ എല്ലാം ചെക്ക് ചെയ്തു നോക്കിയപ്പോയാണ് അറിഞ്ഞത് “ഗായത്രി ഫോണിലൂടെ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. “ഇത് കുട്ടിക്കളി ആണെന്ന് കരുതിയോ, ഫോൺ വെക്ക്…..ഞാൻ വരുമ്പോയെക്കും എല്ലാം ഓഫീസിൽ എത്തിയിരിക്കണം ഇല്ലെങ്കിൽ അറിയാലോ “അപ്പോൾ തന്നെ ഫോൺ കട്ട് ആയി. മുക്ത ദൃതി പിടിച്ചു വേഗം ഇറങ്ങി, പ്രീതിയേ വെയിറ്റ് ചെയ്യാതെ തന്റെ കാർ എടുത്തു വേഗത്തിൽ ഓഫീസ് ലക്ഷ്യം വെച്ചു. ദേഷ്യം കൊണ്ടു സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചു……
തന്റെ ഇത്രയും ദിവസത്തെ അധ്വാനം വെറുതെയായോ, സമ്മതിക്കില്ല ഞാൻ, കൂടെ നിന്ന് ചതിച്ചത് ആരായാലും വെറുതെ വിടില്ല. ഓഫീസിൽ എത്തിയതും കാർ പാർക്ക് ചെയ്യാതെ കീ സെക്യൂരിറ്റിയേ ഏൽപ്പിച്ചു അകത്തേക്ക് നടന്നു, അവൾ വരുന്നത് കണ്ടു ഗായത്രി ഡോർ തുറന്നു കൊടുത്തു ബാഗ് വാങ്ങി….. “എല്ലാവരും എത്തിയോ,”അവൾ ഗൗരവത്തിൽ തന്നെ ചോദിച്ചു. “Yes, മേം ” മമേം ഇത് ഇമ്പോര്ടന്റ്റ് ആയ ഡാറ്റസ് ഒന്നും അല്ല….
എനിക്ക് തോന്നുന്നത് ഒരു മിസ്റ്റേക്ക് പട്ടിയതാണെന്നാണ് “ഗായത്രി അവളുടെ കൂടെ നടന്നു കൊണ്ടു തന്നെ പറഞ്ഞു. “കമ്പനി സെക്രെറ്റ് ചോർത്തി കൊടുക്കുന്നതാണല്ലോ മിസ്റ്റേക്ക് “അവൾ ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു അകത്തേക്കു കയറി.ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുമ്പോയും അവളുടെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകിയിരുന്നു. മുക്ത വേഗം സിസിടിവി വിഷ്യൽസ് ചെക്ക് ചെയ്തു. അതിൽ നിന്ന് കാര്യമായിട്ട് ഒന്നും തന്നെ കിട്ടിയില്ല.
അതോടെ അവളുടെ ദേഷ്യം ഒന്നൂടെ വർധിച്ചു. ഇതെല്ലാം കണ്ടു ഗായത്രിയും പേടിച്ചിരുന്നു. “ഗായത്രി ” വിളിച്ചതും ഗായത്രി അവളുടെ അടുത്തേക്ക് വന്നു. “എല്ലാ ഡിപ്പാർട്മെന്റിലെയും സ്റ്റാഫ്സിന്റെ ഡീറ്റെയിൽസ് എടുക്കണം,കൂടാതെ അവരുടെ എല്ലാ സിസ്റ്റവും ചെക്ക് ചെയ്തിരിക്കണം… With in one ഹവറിനുള്ളിൽ ഇത് ചെയ്തവനെ എനിക്ക് കിട്ടിയേ തീരു. ഞാൻ പറഞ്ഞത് മനസ്സിലായോ ” അതിന് തലയാട്ടി കൊണ്ടു അവൾ താഴെക്ക് ഇറങ്ങി.മുക്ത ചെയറിൽ ഇരുന്നു ഫോൺ എടുത്തു അതിൽ ശ്രദ്ധ തിരിച്ചു.
സ്റ്റാഫ്സ് എല്ലാം അക്ഷമയായി അനങ്ങാതെ അവളെയും നോക്കി നിന്നു. അവളുടെ ഇങ്ങനെയൊരു ഭാവം അവർക്ക് പുതുമയായിരുന്നു…. അവർക്ക് ഉള്ളിൽ ഒരു തരം ഭയം രൂപപ്പെട്ടു. ഒരു മണിക്കൂർ കഴിഞ്ഞു ഗായത്രി വന്നു.മുക്ത ചെയറിൽ നിന്നെണീറ്റ് അവളുടെ അടുത്തേക്ക് നടന്നു. “എന്തായി പറഞ്ഞ കാര്യം? കണ്ടു പിടിച്ചോ “മുക്ത ഗൗരവത്തിൽ അവളെ നോക്കി. ഗായത്രി അതേയെന്ന രീതിയിൽ തലയാട്ടി. “ആരുടെ സിസ്റ്റത്തിൽ നിന്നാണ് മെയിൽ പോയിരിക്കുന്നത്” “മേം, mr ദീക്ഷിത് sir “അവൾ ശബ്ദം താഴ്ത്തി. “What “മുക്തയും ഞെട്ടി. അവൻ ഇങ്ങനെ ഒരു ചെറ്റത്തരം കാണിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
വിശ്വസിച്ചു കൂടെ നിന്നിട്ട് പിന്നിൽ നിന്ന് കുത്തിയോ. അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. മുക്ത അതിവേഗത്തിൽ അവന്റെ ക്യാബിനിലേക്ക് നടന്നു. ഡോർ തുറന്നു വരുന്നവളെ കണ്ടു അവൻ എന്തെന്നർത്ഥത്തിൽ അവളെ നോക്കി എണീറ്റു…. എന്തോ ചോദിക്കാൻ വന്നതും അവൾ അവന്റെ കവിളിൽ ആഞ്ഞടിച്ചു. പെട്ടന്ന് എന്താണ് നടക്കുന്നതെന്ന് അവനും മനസ്സിലായില്ല…… “നീ ഇത്രയും തരം താഴുമെന്ന് ഞാൻ വിചാരിച്ചില്ല. കൂടെ നിന്ന് ചതിക്കാൻ എങ്ങനെ തോന്നി നിനക്ക് “അവന്റെ കോളറിൽ പിടിച്ചു അവന് നേരെ ചീറി. കാര്യം മനസിലാവാതെ തന്നെ നിൽക്കുകയാണ് ദീക്ഷിത്, അവൾ അടിച്ചതിൽ അല്ല,
അവൾ പറഞ്ഞതിന്റെ പൊരുൾ തേടുയായിരുന്നു അവൻ. “ഞാൻ എന്ത് ചെയ്തെന്നാ നീ പറയുന്നേ,”അവൻ അവളെ ഉറ്റു നോക്കി. ദേഷ്യം കൊണ്ടു അവൾ അടിമുടി വിറക്കുന്നുണ്ടായിരുന്നു. “നീ ഒന്നും അറിയാത്ത പോലെ അഭിനയിക്കരുത് ദീക്ഷിത്.അതെന്റെ temper കൂട്ടുകയെ ഒള്ളു “കോളറിൽ പിടിച്ചു തള്ളി. “എന്റെ ഭാഗത്തു നിന്ന് എന്താണ് സംഭവിച്ചതെന്ന് പറയാതെ ഒരു explanation തരാൻ എനിക്ക് കഴിയില്ല,so അതെനിക്കറിഞ്ഞേ തീരു”ദീക്ഷിതിന്റെ മുഖവും ദേഷ്യം കൊണ്ടു വിറച്ചു….. “Look don’t tried act smart with me…..നീ വല്ല ബുദ്ധിമാനായേക്കാം പക്ഷെ ബാക്കിയുള്ളവർ പൊട്ടന്മാരാണെന്ന് കരുതരുത്….
താൻ എന്താ കരുതിയത് ജീവിതക്കാലം മുഴുവൻ എന്നെ പറ്റിക്കാമെന്നോ”മുക്ത അവന് നേരെ വിരൽ ചൂണ്ടി. “ഇത്രയും പറയാൻ മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു എന്നെനിക്കറിയണം, it’s my right “അവനും വിട്ടു കൊടുത്തില്ല. “I don’t want to waste my time talking to you,….. you will fired” മുക്ത അത്രയും പറഞ്ഞു അവന്റെ ഭാഗം കൂടെ കേൾക്കാതെ ദേഷ്യത്തിൽ അവന്റെ ക്യാബിൻ വീട്ടിറങ്ങി. “ഗായത്രി stop it “പുറകെ ഇറങ്ങിയവളെ അവൻ വിളിച്ചു. അവൾ അപ്പോൾ തന്നെ അവനെ തിരിഞ്ഞു നോക്കി. “എന്താണ് പ്രശ്നം? എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റെന്താണ് “ചോദിക്കുമ്പോഴും അവന്റെ കണ്ണിൽ തീയായിരുന്നു. “കഴിഞ്ഞ ദിവസം സാർ അമേരിക്കൻ കമ്പനിയ്ക്കു അയച്ചു കൊടുത്ത കൊട്ടേഷൻ,
മുംബൈ കമ്പനിയ്ക്കു ചോർത്തി കൊടുത്തെന്നു ” “What the hell?? ഞാനോ ഞാൻ അങ്ങനെ ചെയ്തിട്ടില്ല “ദീക്ഷിതും ഒരു നിമിഷം ഞെട്ടി. “സാറിന്റെ സിസ്റ്റത്തിൽ നിന്നാണ് മെയിൽ പോയിരിക്കുന്നത്, തെളിവുകൾ എല്ലാം സാറിനെതിരെയാണ് “അവൾ അത്രയും പറഞ്ഞു അവിടുന്നിറങ്ങി. അവൻ സ്വയം നഷ്ടപ്പെടും പോലെ തോന്നി, ദേഷ്യം കൊണ്ടു ചുമരിൽ ആഞ്ഞിടിച്ചു. “ഏത് പന്ന മോനാ എനിക്കിട്ട് വെച്ചത്, വെറുതെ വിടില്ല ഞാൻ ആരായാലും ” അവൻ പകയോടെ പറഞ്ഞു ആദിയുടെ ക്യാബിനിലേക്ക് നടന്നു. ഒന്നും അറിയാതെ അവൻ വർക്കിൽ ആയിരുന്നു,, ദീക്ഷിത് കാറ്റ് പോലെ അവന് നേരെ പാഞ്ഞു നെഞ്ചിൽ ആഞ്ഞു ചവിട്ടി,
ചെയറടക്കം പിന്നിലേക്ക് മറിഞ്ഞു…,.. വേദന കൊണ്ടു നെറ്റി ചുളിഞ്ഞു നേരെ നോക്കി,പകയോടെ മുൻപിൽ നിൽക്കുന്നവനെ കണ്ടതും ആദിയുടെ കണ്ണുകളും കോർത്തു…. ആദി ചാടി എണീറ്റു മുഷ്ടി ചുരുട്ടി അവന്റെ മുഖത്ത് ആഞ്ഞിടിച്ചു, ചുണ്ട് പൊട്ടി രക്തം വരാൻ തുടങ്ങി…. ദീക്ഷിത് വീണ്ടും ഇടിക്കാൻ ഒരുങ്ങിയവന്റെ കയ്യ് ബലമായി പിടിച്ചു പിന്നിലേക്കാക്കി ലോക്ക് ചെയ്തു, ആദി കുതറിയെങ്കിലും അപ്പോയെക്കും തന്റെ കാൽ മുട്ട് കൊണ്ടു അവന്റെ വയറിൽ ചവിട്ടി, വേദന കൊണ്ടു ആദി കുമ്പിട്ടു. ഗായത്രി പറഞ്ഞത് കേട്ട് മുക്ത ആദിയുടെ ക്യാബിനിലേക്ക് ഓടി, തമ്മിൽ തല്ലി പരിക്കേൽപ്പിക്കുന്നവരെ കണ്ടു അവൾക്ക് ദേഷ്യം ഇരട്ടിച്ചു.
“Stop it,….”പുറകിൽ നിന്നുള്ള അലർച്ച കേട്ട് രണ്ടു പേരും പിടി വിടാതെ അങ്ങോട്ട് നോക്കി. തങ്ങളെ ചുട്ടെരിയാനുള്ള ദേഷ്യവുമായി നിൽക്കുന്നവളെ അവരുടെ പിടി താനെ അഴഞ്ഞു.രണ്ടു പേരും ഷർട്ട് നേരെയാക്കി നേരെ നിന്നു. “ഇതൊരു ഓഫീസ് ആണ്, അല്ലാതെ വരുന്നവർക്കും പോകുന്നവർക്കും അടിയുണ്ടാക്കാനുള്ള ചന്തയല്ല” “ദീക്ഷിത് ഇങ്ങോട്ട് ഇടിച്ചു കേറി വന്നു അടിയുണ്ടാക്കിയതാണ്, അല്ലാതെ ഞാൻ മനഃപൂർവം ഒന്നിനും പോയിട്ടില്ല “ആദി പറയുന്നത് കേട്ട് മുക്ത ദീക്ഷിതിനു നേരെ നോക്കി. “ഞാൻ മനപ്പൂർവം ഒരു തെറ്റും ചെയ്തിട്ടില്ല, ഇതിലും വലിയ ടെൻഡർ പിടിച്ചിട്ടുണ്ട്….എന്നിട്ട് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
ഇത് എനിക്കിട്ട് ആരോ മനപ്പൂർവം പണി തന്നതാണ്”ദീക്ഷിത് ആദിയെ രൂക്ഷമായി നോക്കി കൊണ്ടു പറഞ്ഞു. അതോടെ മുക്ത ആശയ കുഴപ്പത്തിലായി…. ശെരിയാണ് ദീക്ഷിത് വന്നതിന് ശേഷം ഒരു ടെൻഡർ പിടിച്ചിട്ടുണ്ട്, എന്നിട്ട് ഇതുവരെ അങ്ങനെ ചെയ്യാതെ പെട്ടന്ന് ഒരു സന്ദർഭത്തിൽ ഇങ്ങനെ ചെയ്യുമോ……. അവളോർത്തു കൊണ്ടു ആദിയെ നോക്കി. “ഇങ്ങനെയൊരു പ്രശ്നം ഉണ്ടായത് തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്. എനിക്ക് ആരെയും ചതിക്കേണ്ട ഒരാവിശ്യവും ഇല്ല….. അത്രയ്ക്ക് തരം താഴ്ന്നവൻ അല്ല അധ്വിക് “അവനെ തിരിച്ചു രൂക്ഷമായി നോക്കി. മുക്ത ആകെ ആശയ കുഴപ്പത്തിൽ ആയി…….
“ഇത് നിന്റെ കൂടെ റെസ്പോൺസ് ആണ് അധ്വിക്, നീയും ഇതിൽ ഇപ്പൊ ഇൻവോൾഡ് ആണ്…… ദീക്ഷിത് പറയുന്നതിലും കാര്യമുണ്ട്, ഇതിലും വലിയ ഡീൽ കൈകാര്യം അവൻ ചെയ്തിരുന്നു. എന്നിട്ട് ഇത്ര ചെറിയൊരു കൊട്ടേഷൻ ചോർത്തി കൊടുക്കേണ്ട ആവിശ്യം അവനില്ലെന്നാണ് തോന്നുന്നത് “മുക്ത ഗൗരവത്തിൽ തന്നെ പറഞ്ഞു. ആദി വല്ലാത്തൊരു ഭാവത്തിൽ അവളെ നോക്കി. ഇന്ന് ഈവെനിംഗിന് മുൻപ് രണ്ടു പേർക്കും അവരുടെ നിരപരാധിത്യം തെളിച്ചാൽ ഇവിടെ തുടർന്നു പോകാം, ഇല്ലെങ്കിൽ resign letter തന്നു പോകാം”രണ്ടു പേരുടെയും മുഖത്തേക്ക് നോക്കി ഗൗരവത്തിൽ തന്നെ പറഞ്ഞു. ഇരുവരും ഞെട്ടി കൊണ്ടു പരസ്പരം നോക്കി…..
വേറെ വഴി ഇല്ലെന്ന് മനസ്സിലായത് കൊണ്ടു അതിന് സമ്മതം മൂളി. “എനിക്ക് സമ്മതമാണ്, എന്റെ നിരപരാധിത്യം ഞാൻ തെളിയിച്ചിരിക്കും”ആദി അവളുടെ മുഖത്തേക്ക് തന്നെ നോക്കി. “എനിക്കും സമ്മതം “ദീക്ഷിത് ആദിയെ നോക്കി പറഞ്ഞു. “Good,”ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അവൾ അവരുടെ ക്യാബിൻ വീട്ടിറങ്ങി.അവൾ പോയതും രണ്ടു പേരും കണ്ണുകൾ കൊണ്ടു കൊമ്പ് കോർത്തു. “തന്നോടുള്ള സ്നേഹം കൊണ്ടല്ല, എനിക്ക് വാമിയുടെ മുൻപിൽ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കണം….. അതുകൊണ്ട് മാത്രം”ആദി “അതെ എനിക്കും പറയാനൊള്ളൂ,
“ദീക്ഷിതും വിട്ടു കൊടുത്തില്ല.രണ്ടു പേരും എല്ലാ ഡാറ്റസും സ്റ്റോർ ചെയ്തിരിക്കുന്ന റൂമിലേക്കു നടന്നു.ഒരുപാട് സമയത്തെ തിരച്ചിലിന് ശേഷം ആദി എല്ലാം ഫോട്ടോ സ്റ്റാറ്റ് എടുത്തു കമ്പ്യൂട്ടറിനു മുൻപിൽ നിന്ന് എണീറ്റു.ദീക്ഷിത് അവന്റെ അടുത്തേക്ക് വന്നു. “നിന്റെ സംശയം ശരിയാ……കഴിഞ്ഞ Monday വൈകിട്ട് നിന്റെ computer ൽ നിന്ന് രണ്ടു മെയിൽ മെയിൽ പോയിട്ടുണ്ട്, ഒരെണ്ണം യു എസ് കമ്പനിയുടെ Emil ഐഡിയിലേക്ക്, അതിന്റെ കോപ്പി വാമിയുടെ പേർസണൽ മെയിൽ ഐഡിയിലേക്ക്. പിന്നെ രണ്ടാമത്തെത് ഒരു സൂബീർസിംഗ് ന്റെ emil ഐഡിയിലേക്ക് ” ദീക്ഷിതിന് ആദി മുക്തയേ വാമി എന്ന് വിളിക്കുന്നതിന് ദേഷ്യം വന്നെങ്കിലും ഇപ്പൊ ഇത് തന്റെ കൂടെ ആവിശ്യം ആയതു കൊണ്ടു തിരിച്ചൊന്നും പറയാതെ എല്ലാം കേട്ട് നിന്നു.
“ഇതിൽ ആദ്യത്തേത് ഞാൻ അയച്ചതാ, പക്ഷെ രണ്ടാമത്തെത് ഞാൻ അല്ല അയച്ചേ……. എനിക്ക് സംശയം നിന്നെയാണ് “അവൻ ആദിയെ നോക്കി പല്ല് കടിച്ചു. “നിന്നോട് ഒരായിരം പ്രാവശ്യം പറഞ്ഞു ആ ചെറ്റത്തരം ഞാൻ ചെയ്തിട്ടില്ലെന്ന്, അത് കണ്ടു പിടിക്കാൻ കുടെയാ ഞാൻ ഇങ്ങോട്ട് വന്നത്…. എന്നിട്ട് എന്റെ മെക്കിട്ടു കേറിയാൽ ഉണ്ടല്ലോ എല്ലാം ഇട്ടെറിഞ്ഞു ഞാൻ പോകും. പിന്നെ ജോലി ഇല്ലാതെ പുറത്തു നിൽക്കേണ്ടി വരും “ആദി ദേഷ്യത്തിൽ പറഞ്ഞു. അതോടെ പല്ല് കടിച്ചു അവൻ സ്വയം നിയന്ത്രിച്ചു. “ആ എന്തെങ്കിലും വേഗം ചെയ്യ് ” അവന്റെ അപ്പുറത്തു ചെയർ ഇട്ടിരുന്നു.ആദി വീണ്ടും ചെക്ക് ചെയ്യാൻ തുടങ്ങി.
“ഈ രണ്ടും അയച്ചിരിക്കുന്ന സമയം ഒന്ന് നോക്ക് “ദീക്ഷിത് എന്തോ ഓർത്ത പോലെ പറഞ്ഞു. അതിന് തലയാട്ടി കൊണ്ടു ആദി വീണ്ടും നോക്കി. “കിട്ടി….. “ആദി ചിരിച്ചു കൊണ്ടു പറയുന്നത് കേട്ട് ദീക്ഷിതും അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. “ആദ്യത്തേത് 9:10 നും രണ്ടാമത്തെത് 9:30 ക്കും “ആദി പറയുന്നത് കേട്ട് ദീക്ഷിത് ഒന്ന് ആലോചിച്ചു. “അപ്പൊ ഞാൻ പോയി കഴിഞ്ഞതിന് ശേഷം എന്റെ കമ്പ്യൂട്ടർ ആരോ ഉപയോഗിച്ചിട്ടുണ്ട് “അവൻ അതും പറഞ്ഞു വീണ്ടും ആദി നോക്കി. “ശ്ശെടാ ഇത്രയൊക്കെ പറഞ്ഞു തന്നിട്ടും തനിക്ക് മാത്രം എന്താടോ എന്നെ വിശ്വാസം വരാത്തെ 😬”ആദി പല്ല് കടിച്ചു കൊണ്ടു തിരിഞ്ഞു.
“പക്ഷെ അന്ന് വേറെ ആരും ഓഫീസിൽ ഇല്ലായിരുന്നു, നീയും ഞാനും മുക്തയും മാത്രം “ദീക്ഷിത് ഓർത്തു. “അതിന് ഒരു വഴിയുണ്ട് “ആദി എന്തോ ഓർത്തു കൊണ്ടു കമ്പ്യൂട്ടർ ഓൺ ചെയ്തു. “എന്ത് വഴി “അവൻ സംശയത്തിൽ ചോദിച്ചു. “നമ്മൾ കയറുന്നതും ഇറങ്ങുന്നതും നമ്മുടെ identity card stop ചെയ്തിട്ടല്ലേ, അപ്പൊ ഇലക്രോണിക് അറ്റന്റൻസ് രജിസ്റ്ററിൽ ഉണ്ടാവും പോയവരുടെയും ഇറങ്ങിയവരുടെയും ടൈമും കാര്യവും എല്ലാം.”ആദി പറയുന്നത് കേട്ട് ദീക്ഷിതും ഒന്ന് അന്തം വിട്ടു, ഇത്രയും ബുദ്ധി ഈ തലയിൽ ഉണ്ടോന്ന മട്ടിൽ അവനെ ഒന്ന് നോക്കി.അവസാനം രണ്ടിനും ആളെ പിടി കിട്ടി…..
“വെങ്കിഡി “അറ്റാൻഡൻ ലോഗിലെ പേര് വായിച്ചു ദീഷിത് പേപ്പർ ചുരുട്ടി. അവന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകി ഇത് കണ്ടു കാര്യം മനസിലാവാതെ അവനെ നോക്കി. “വെങ്കിഡി ആരാ “ആദി ചോദിക്കുന്നത് കേട്ട് ദീക്ഷിത് അവനെ തുറിച്ചൊന്ന് നോക്കി. “എടുത്തു തന്നിട്ട് ആരാന്ന് ചോദിച്ചതിൽ ഒരു തെറ്റും ഇല്ല😒” “അത് മുക്തയുടെ പപ്പയുടെ ശിങ്കിടിയാണ്,… അവൾ ഓർമ ഉണ്ടായി കാണില്ല അവനെ ഓടിക്കാൻ “താല്പര്യമില്ലാത്ത മട്ടിൽ അവൻ പറഞ്ഞു. അതിന് ആദി ഒന്ന് മൂളി. അങ്ങനെ രണ്ടും കൂടെ മുക്തയുടെ ഓഫീസിലേക്ക് നടന്നു. അവൾ നെറ്റിയിൽ ബാം പുരട്ടി ചെയറിൽ കിടക്കുവായിരുന്നു.
ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് മെല്ലെ കണ്ണു തുറന്നു. “Yes com in “, അകത്തേക്ക് വരുന്നവരെ കണ്ടു അവൾ നേരെ ഇരുന്നു. “മ്മ് എന്തായി…… Any evidence ” അതിന് ഞെളിഞ്ഞു കൊണ്ടു ഒരു ഇളിയായിരുന്നു ആദി. ദീക്ഷിത് പ്രിന്റ് അവൾക്ക് നേരെ നീട്ടി കാര്യങ്ങൾ അവതരിപ്പിച്ചു.അവളുടെ മുഖഭാവം മാറി……. “ഓപ്പറേഷൻ ഫീൽഡിലുള്ള വെങ്കിടിയാണ് ഇത് ചെയ്തത്, ഞാൻ ഇറങ്ങിയതിനു ശേഷം അയാൾ അകത്തേക്കു കയറിയത്തിന്റെയും ഇറങ്ങിയത്തിന്റെയും മുഴുവൻ ഡീറ്റെയിൽസും അതിലുണ്ട് “അവൻ പറയുന്നത് കേട്ട് അവൾ എല്ലാം ഒന്ന് കണ്ണോടിച്ചു. “എന്നിട്ടാണ് ഒന്നും അറിയാത്ത എന്നെ ഇതിലേക്ക് വലിച്ചിട്ടത്🙄,
വെറുതെ ടൈം വേസ്റ്റ് ആയി “ആദി ഒന്ന് ആത്മഗതിച്ചു കൊണ്ടു അവരെ നോക്കി. “എന്നാ ഇനി നിങ്ങൾക്ക് പോകാം, അയാളുടെ കാര്യം ഞാൻ നോക്കിക്കോളാം…. Any വേ താങ്ക്സ് a lot “അവരെ നോക്കി പറഞ്ഞു. രണ്ടും ഇറങ്ങാൻ നേരം മുക്ത പുറകിൽ നിന്ന് വിളിച്ചു. “ദീക്ഷിത് one second “അവൾ പറയുന്നത് കേട്ട് ആദി കണ്ണും മിഴിച്ചു അവളെ നോക്കി. “അധ്വികിന് പോകാം “അവന്റെ നോട്ടം കണ്ടു പറഞ്ഞു, അതോടെ ഡോർ തുറന്നു പുറത്തേക്ക് നടന്നു. ആദി പോകുന്നത് മുക്ത ഗ്ലാസ് മിററിലൂടെ ഒന്ന് നോക്കിയ ശേഷം ദീക്ഷിത്തിനോട് വന്നിരിക്കാൻ കാണിച്ചു. അവൻ ഒരു ഭാവവുമില്ലാതെ ചെയറിൽ വന്നിരുന്നു.
എന്നാൽ പുറത്ത് ആദി….. ഗ്ലാസിലൂടെ കാണും എന്നറിയുന്നത് കൊണ്ടു കുനിഞ്ഞു ആമ ഇഴയുന്ന പോലെ ഇഴഞ്ഞു തിരിച്ചു ഡോറിന്റെ അടുത്ത് വന്നു നിന്നിട്ടുണ്ട്,…. മെല്ലെ ചെവിയും കൂർപ്പിച്ചു ഡോറിനോട് ചെന്നിരുന്നു. ഞാൻ കേൾക്കാൻ പാടില്ലാത്ത എന്ത് കാര്യമാ അവനോട് പറയാനുള്ളതെന്ന് എനിക്കറിയണമല്ലോ🤔…… എല്ലാം ചെയ്തു കൊടുത്തിട്ട് ക്രെഡിറ്റ് അവനും 🤐….. ഇതെന്താ വെള്ളരിക്കാ പട്ടണോ. ആദി സ്വയം ഓരോന്ന് പിറുപിറുത്തു കൊണ്ടു അവിടെ നിന്നു. “ദീക്ഷിത്, ഞാൻ ഒന്നും അറിയാതെ തല്ലിയതിനു സോറി പറയാൻ വിളിപ്പിച്ചതാണ്. പെട്ടെന്നുള്ള ദേഷ്യത്തിൽ” അവനെ അടിച്ചോ😳….
ഒരാടിയുടെ കുറവുണ്ട്, സോറി ചോദിക്കേണ്ട ഒരാവിശ്യവും ഇല്ല…ആദി അപ്പുറത്ത് നിന്നു പുലമ്പി. മുക്ത പറയുന്നത് കേട്ട് അവനൊന്നു ചിരിച്ചു. “എനിക്ക് ദേഷ്യമോന്നുമില്ല മേഡം, അപ്പോഴത്തെ മാനസികാവസ്ഥയിൽ അടിച്ചതല്ലേ, it’s okay “അവൻ പറയുന്നത് കേട്ട് അവളൊന്നു നെടുവീർപ്പിട്ടു. “എന്നാ ഞാൻ അങ്ങോട്ട് പോകട്ടെ ” അതിനു അതെ എന്ന രീതിയിൽ അവൾ തലയാട്ടി. അവൻ പുഞ്ചിരിച്ചു കൊണ്ടു ഡോറിന്റെ അടുത്തേക്ക് നടന്നു. ഡോർ തുറക്കാൻ വരുന്നത് കണ്ടു ആദി വാണം വിട്ട പോലെ ഒറ്റ ഓട്ടം.ചെന്നു നിന്നത് അവന്റെ ക്യാബിനിലും. “ഇപ്പൊ തീർന്നേനെ എല്ലാം, എന്നോടും ഒരു സോറി പറഞ്ഞാൽ എന്താ പ്രശ്നം 🤨,
എന്നെയും വഴക്കു പറഞ്ഞില്ലേ🤔…. ഒരു അടി വാങ്ങിയാൽ മതിയായിരുന്നു. ആദി ഓരോന്ന് ആലോചിച്ചു ചുറ്റും നടക്കാൻ തുടങ്ങി.അപ്പോഴാണ് പുറകിൽ നിന്ന് ആരോ ചുമക്കുന്നത്. തിരിഞ്ഞു നോക്കുമ്പോൾ മുക്തയും “പറഞ്ഞു കഴിഞ്ഞോ 🤨”കൈ കെട്ടി അവനെ നോക്കി.അതിന് ചുണ്ട് കൊട്ടി തിരിഞ്ഞു. “ഓഹ് ഗൗരവം 🙄”മുക്ത മനസ്സിൽ പറഞ്ഞു അകത്തേക്ക് കയറി. “സാറിനോട് ഒരു താങ്ക്സ് പറയാൻ വന്നതാണ്, എന്നോട് മിണ്ടാൻ നേരം കാണുമോ “
അത് കേട്ടതും കുറച്ചു ബിൽഡപ്പ് ഇട്ടു നേരെ നിന്നു. “ഞാൻ സിസിടിവിയിൽ കാണുന്നുണ്ടായിരുന്നു നിങ്ങളുടെ വർക്കൊക്കെ, ആദി ഇല്ലായിരുന്നെങ്കിൽ ഒന്നും അറിയാതെ ഞാൻ ഓരോന്ന് ചെയ്തു കൂട്ടുമായിരുന്നു.”അതിന് അവൻ ഒന്ന് ചിരിച്ചു. പിന്നെ എന്തോ ഓർത്ത പോലെ ഞെട്ടി കൊണ്ടു അവളെ നോക്കി.കാര്യം മനസ്സിലായ പോലെ ഇറങ്ങാൻ നേരം തിരിഞ്ഞു. “കാൽ മുട്ടിലുള്ള പൊടി തട്ടിയേക്ക്😁”അതും പറഞ്ഞു അവൾ പോയി. അതോടെ നാവ് കടിച്ചു ആദി ചെയറിൽ ഇരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “പപ്പാ…. പപ്പാ “ധീരവിന്റെ ശബ്ദം കേട്ട് അയാൾ അവന്റെ മുറിയിലേക്ക് വന്നു.
“എന്താ മോനെ, എന്തെങ്കിലും പ്രശ്നം ഉണ്ടോ ” “മ്മ്, ഒരു പ്രശ്നം ഉണ്ട് ” “എന്ത് ” “അത് ഞാൻ അവരെ തമ്മിലടിപ്പിക്കാൻ അച്ഛന്റെ സുഹൃത്ത് വെങ്കിടിയെ ഒരു കാര്യം ഏൽപ്പിച്ചിരുന്നു.പക്ഷെ അയാളെ അവർ പിടിച്ചു “അവൻ പറയുന്നത് കേട്ട് അവൾ പകപ്പോടെ ചെയറിൽ ഇരുന്നു തലയ്ക്കു കൈ കൊടുത്തു. “നീ എന്ത് പണിയാ ധീരവ് ഈ കാണിച്ചേ, ഇനി അവര് അടങ്ങി ഇരിക്കുമെന്ന് തോന്നുണ്ടോ നിനക്ക് “അയാൾ ദേഷ്യത്തിൽ അവനെ നോക്കി. “ഞാൻ അയാളെ കണ്ടു പിടിക്കില്ലെന്നാണ് കരുതിയത് “അവൻ പറഞ്ഞു തീർന്നതും ആരോ കാളിങ് ബെൽ അടിക്കുന്നത് കേട്ട് അവർ ഒന്ന് ഞെട്ടി പരസ്പരം നോക്കി.
ഭാർഗവി ഓടി വരുന്നത് കണ്ടു രണ്ടു പേരും അവളെ ഉറ്റു നോക്കി. “മുറ്റത്തു പോലീസ് “അവൾ പറഞ്ഞു തീർന്നതും അവർ അകത്തേക്ക് കയറി വന്നിരുന്നു. അവന്റെ കയ്യിൽ വിലങ്ങു വെച്ചു മുന്നോട്ട് നടന്നു. “എന്റെ മോനെ എങ്ങോട്ടാ കൊണ്ടു പോകുന്നെ “ഭാർഗവി മുമ്പിൽ വന്നു തടഞ്ഞു. “P. M ഗ്രൂപ്പിൽ ചാരനെ വെച്ചു ട്രെഡ് സെക്രെറ്റ് ചോർത്തി,പിന്നെ മുൻപ് ജോലി ചെയ്തിരുന്ന സമയത്ത് മുക്കിയ പണം വേറെയും ……”അതും പറഞ്ഞു അവർ അവനെ ജിപ്പിൽ കൊണ്ടിരുത്തി. ധീരേദ്രൻ അവന്റെ അടുത്തേക്ക് വന്നു. “ഇപ്പൊ നിനക്ക് ഇതാണ് സേഫ്, ധീക്ഷിതിന്റെയും അധ്വികിന്റെയും കയ്യിൽ കിട്ടിയാൽ നിനക്ക് ആപത്താണ്. കുറച്ചു ദിവസം അവിടെ കിടക്ക്, അപ്പോയെക്കും ഞാൻ വക്കീലുമായി വന്നോളാം “അയാൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു. പെട്ടന്ന് അയാളുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഫോൺ എടുത്തു ചെവിയിൽ വെച്ചു.
“ഹലോ, അമ്മായച്ചാ…. സുഖമല്ലേ ” അപ്പുറത്ത് നിന്നുള്ള വിളി കേട്ട് അത് ആദിയാണെന്ന് മനസിലായി. “എന്താടാ നീ കളിക്കുവാണോ ” “അതിന് ആര് കളിച്ചു, ഞാൻ വിശേഷം അറിയാൻ വിളിച്ചതല്ലേ, അതിനും പാടില്ലേ ഇവിടെ ” “എന്താടാ നിനക്ക് വേണ്ടെ” “ഒരാളെ വേണമായിരുന്നു, പക്ഷെ പോലിസ് കൊണ്ടു പോയില്ലേ… ഇനി എന്നാ വരുക ” “നീയൊക്കെ എന്താ എന്നെ കുറിച്ചു കരുതിയെ, അവന്റെ രോമത്തിൽ തൊടാൻ പറ്റില്ല നിനക്കൊന്നും “അയാൾ പുച്ഛിച്ചു. “രോമം എനിക്ക് വേണ്ടല്ലോ, ആ ജീവൻ മതി. അത് പതിയെ മതി അർജന്റ് ഇല്ല. ഞാൻ ഇപ്പോ വെറുതെ വിശേഷം അറിയാൻ വിളിച്ചന്നെ ഒള്ളു ” അയാൾ പറയാൻ ഒരുങ്ങിയതും ഫോൺ ഡിസ്‌ക്കണക്ട് ആയി. അവന്റെ വാക്കുകൾ കേട്ട് അയാലും ഒരു പേടി ഉടലെടുത്തു. നെറ്റി തടത്തിലേ വിയർപ്പ് കണങ്ങൾ വേഗം തുടച്ചു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]