Kerala
70,000 രൂപയും കടന്ന് സ്വർണവിലയുടെ കുതിപ്പ്; പവന് ഇന്ന് വർധിച്ചത് 200 രൂപ

ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില വർധിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 70,000 രൂപ കടന്നു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,160 രൂപയിലെത്തി.
മൂന്ന് ദിവസത്തിനിടെ പവന് 4360 രൂപയാണ് വർധിച്ചത്. വ്യാഴാഴ്ച 2160 രൂപയും വെള്ളിയാഴ്ച 1480 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8770 രൂപയായി
രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 3235 ഡോളറായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് സ്വർണവില കുത്തനെ ഉയരുന്നതിന് പിന്നിൽ