Kerala

യുഡിഎഫ് നിശബ്ദ പ്രചാരണം വർഗീയമായി ഉപയോഗിക്കുന്നു: എ വിജയരാഘവൻ

നിശബ്ദ പ്രചാരണം വർഗീയമായി യുഡിഎഫ് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വിഷയങ്ങളെ രാഷ്ട്രീയ ഇതരമാക്കുക, വർഗീയവത്കരിക്കുക എന്നത് സ്ഥിരം യുഡിഎഫ് പദ്ധതിയാണ്. യുഡിഎഫ് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത പ്രചാരണ രീതിയാണ് ഈ ഘട്ടത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് അദ്ദേഹം വിശദമാക്കി.

നമ്മളെല്ലാം പ്രതീക്ഷിച്ചത് യുഡിഎഫ് സ്ഥാനാർഥി നമ്മുടെ ജില്ലയിലെ തലമുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച വിവി പ്രകാശന്റെ വീട്ടിൽ പോകുമെന്നായിരുന്നു. സ്ഥാനാർഥികൾക്കുണ്ടാകുന്ന തിരക്കിന്റെ ഭാഗമായി പോകാൻ പറ്റാതെ വരാം. ആ തിരക്ക് അവസാനിച്ച ദിവസമാണല്ലോ ഇന്ന്. ആരെങ്കിലും ഒഴിവായിട്ടുണ്ടെങ്കിൽ അവരെ പോയി കാണുക എന്നതാണ്. ഇപ്പോഴും യുഡിഎഫ് സ്ഥാനാർഥി അവിടെ പോയിട്ടില്ലെന്നതാണ് നമ്മളെയെല്ലാം അത്ഭുതപ്പെടുത്തുന്നത്

സ്വരാജ് വിജയം ഉറപ്പാക്കുമെന്ന റിപ്പോർട്ടുകൾ ആണ് പ്രാദേശിക തലത്തിൽ നിന്നും കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ് നിലമ്പൂരിലെ ജനങ്ങളോട് നീതി പുലർത്തും. നിലമ്പൂർ മതേതര ഭൂമി ആണ്. നിലമ്പൂർ വിധി മതേതരത്വം സംരക്ഷിക്കുന്നതാകും. യുഡിഎഫ് ജമാഅത്തെ് ഇസ്ലാമിയുമായി സന്ധി ചെയ്ത് മതേതരത്വം തകർക്കുന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു

Related Articles

Back to top button
error: Content is protected !!