National
ഗുജറാത്തിൽ നിന്ന് കൊളംബോയിലേക്ക് പോയ ചരക്കുകപ്പലിന് തീപിടിച്ചു; ഒരാൾ മരിച്ചു

[ad_1]
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും കൊളംബോയിലേക്ക് കണ്ടെയ്‌നറുമായി പോയ ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗോവ തീരത്ത് നിന്ന് 80 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയോടെയാണ് അപകടം.
എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ഫിലിപ്പീൻസ് സ്വദേശിയാണ് മരിച്ചതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. വിവരമറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചിരുന്നു.
കപ്പലിലെ മറ്റ് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പ്രതികൂല കാലാവസ്ഥ നേരിട്ടും രക്ഷാപ്രവർത്തനം തുടരുകയാണെന്നും സേന അധികൃതർ അറിയിച്ചു 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഡെക്കിൽ അതിവേഗം തീപടർന്ന് മുൻവശത്തുണ്ടായിരുന്ന കണ്ടെയ്‌നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 160 കണ്ടെയ്‌നറുകളിൽ 20 എണ്ണത്തിനാണ് തീപിടിച്ചത്.
[ad_2]