Novel

നിനക്കായ്: ഭാഗം 10

[ad_1]

രചന: നിലാവ്

ഉച്ച ഭക്ഷണവും ഒരിലയിൽ നിന്നും ശിവാനിയും ലക്‌ഷും ഒരുമിച്ചു കഴിച്ചു…ഭക്ഷണം കഴിഞ്ഞു ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു ലക്ഷ്… ഫോൺ വിളി കഴിഞ്ഞ ലക്ഷ് തിരിഞ്ഞു നടക്കാൻ നേരമാണ് 
എടാ കള്ളകണ്ണാ…. അച്ഛൻ വിളിച്ചു എന്ന് നീ നേരത്തെ കള്ളം പറഞ്ഞതാണല്ലേ…

വിളിച്ചില്ലായിരുന്നോ.. അപ്പോ എനിക്ക് തോന്നിയതാവും അമ്മ സോറി….

മ്മ്… എനിക്ക് മനസിലായി…എന്നും പറഞ്ഞു വനജ മകന്റെ മൂക്കു പിടിച്ചുവലിച്ചു കൊഞ്ചിച്ചു..

മനസ്സിലായല്ലേ…. എന്നാൽ ഞാൻ അങ്ങോട്ട് എന്നും പറഞ്ഞു നടക്കാനൊരുങ്ങിയ ലക്ഷ് അമ്മയുടെ അരികിൽ ചെന്നു 
ഐ ലവ് യൂ അമ്മ എന്നും പറഞ്ഞൂ അവൻ അമ്മയുടെ കവിളിൽ ചുണ്ട് ചേർത്തു അവിടുന്ന് പോയതും വനജ തന്റെ മകന്റെ പോക്ക് നോക്കിനിന്നുപോയ് …അന്നേരമാണ്
ശിവാനി അങ്ങോട്ട് വരുന്നത്…

അമ്മ.. ഈ ഇതൊക്കെ എപ്പഴാ മാറ്റേണ്ടത് എനിക്ക് ഈ ഓർൺമെൻറ്സ് ഒക്കെയും ഇട്ടു മടുത്തു..

അയ്യോ കുട്ടി ഇത് ഇപ്പോഴൊന്നും മാറ്റാൻ പറ്റില്ല..രാത്രി കിടക്കാൻ നേരം മാത്രമേ ഇതൊക്കെ ചേഞ്ച്‌ ചെയ്യാൻ പറ്റുള്ളൂ.. നിങ്ങളുടെ കല്യാണത്തിന്റെ അന്ന് മണിയറ ഒരുക്കിയില്ലല്ലോ അത്കൊണ്ട് നിങ്ങളുടെ ശാന്തിമുഹൂർത്തം ഇന്നാണെന്ന രീതിയിലാണ് മുത്തശ്ശി ഓരോ കാര്യങ്ങളും ചെയ്യുന്നത്…

ശാന്തിമുഹൂർത്തമോ..ശിവാനി മനസ്സിൽ ഉരുവിട്ടുപോയി….

നിങ്ങളുടെ ശാന്തിമുഹൂർത്തം ഒരുപക്ഷെ കഴിഞ്ഞ് കാണുമായിരിക്ക്കും പക്ഷെ ഇവിടെ ചില രീതികൾ ഉണ്ട്.. അതനുസരിച്ചാണ് ഇന്ന് ഓരോന്നും ചെയ്യുന്നത്…

ഇത് കേട്ട ശിവാനിക്ക് എന്ത്‌ ചെയ്യണം എന്നറിയാതെയായി.. അവൾ തലകുനിച്ചു നിന്നു…

മോളെ… എന്റെ കണ്ണൻ ഇന്നൊരുപാട് ഹാപ്പിയാണ്… അവനെ ഇതുപോലെ സന്തോഷിച്ചു ഞാനിതുവരെ കണ്ടിട്ടില്ല.. എല്ലാത്തിനും കാരണം മോളാണ്….അവന്റെ പഴയ കുറുമ്പും കുസൃതിയും ഒക്കെയും ഞാനിന്ന് കണ്ണ് നിറയെ കണ്ടു… എന്നും ഇതുപോലെ രണ്ടുപേരും സ്നേഹത്തോടെ കഴിയുന്നത് ഈ അമ്മയ്ക്ക് കാണണം.. എന്നും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു…. ഒരുപാട് കാലത്തിനു ശേഷം ഒരമ്മയുടെ സ്നേഹം അറിയുകയായിരുന്നു അവൾ..

കൂടെ ഒരു കൊച്ചു മോനെയോ മോളെയോ കൂടി പെട്ടെന്ന് എനിക്ക് തന്നേക്കണം കേട്ടോ… ഞാനിപ്പോ അതിനുള്ള കാത്തിരിപ്പിലാണ്.. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരുപക്ഷേ അവന്റെ അച്ഛന്റെയും മനസ്സു മാറി നിങ്ങളെ രണ്ടുപേരെയും സ്വീകരിക്കും.. അല്ലെങ്കിലും മഹിയേട്ടന് പുറമെ കാണുന്ന ദേഷ്യം മാത്രമേ ഉള്ളു.. ഉള്ള് ശുദ്ധമാ…. ആ പെങ്ങളും ചേട്ടനും കൂടിയ മഹിയേട്ടനെ ചീത്തയാക്കുന്നത്.. എന്നാൽ മോള് മുറിയിൽ ചെന്ന് റസ്റ്റ്‌ എടുത്തോളൂ എന്നും പറഞ്ഞു ശിവാനിയെ മുറിയിലേക്ക് പറഞ്ഞു വിട്ടു..

ശിവാനിക്ക് ആ അമ്മയുടെ സ്നേഹത്തിനു മുന്നിൽ ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല എന്നു തോന്നി..താൻ എത്ര വല്യ തെറ്റാണ് ഈ അമ്മയോട് ചെയ്യുന്നത് ഒരുനാൾ ഞാൻ ഈ അമ്മയുടെ മകന്റെ ആരും അല്ലെന്ന് അറിയുമ്പോൾ ഇവരൊക്കെ എന്നെ വെറുക്കില്ലേ ശപിക്കില്ലേ.. എന്നെ ഒരു മോശം പെണ്ണ് ആയി കാണില്ലേ…. എന്നെകൊണ്ട് ഇതൊക്കെ സാർ ചെയ്യിപ്പിച്ചതാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ…?? ഇല്ല.. ആരും വിശ്വസിക്കില്ല..അമ്മയെയും ആ കുടുംബത്തിലെ എല്ലാവരെയും പലതും പറഞ്ഞു പറ്റിക്കുന്ന ലക്ഷ്നോട് ശിവാനിക്ക് ദേഷ്യവും വെറുപ്പും ഒക്കെ തോന്നിപോയി…

അച്ചുവേട്ടാ… അറിഞ്ഞോ നിങ്ങൾക്കേ ഒന്നുകൂടി ഫസ്റ്റ് നൈറ്റ്‌ സെറ്റപ്പ് റെഡിയാക്കുന്നുണ്ട് കേട്ടോ… മണിയറ ഒരുക്കാൻ ഞങളെയാ ഏല്പിച്ചിരിക്കുന്നത് അവന്തികയും മാളുവും ആശ്വതിയും വന്നു പറഞ്ഞതും
ലക്ഷ് അവരോട് പറഞ്ഞു എന്നാൽ നല്ല അടിപൊളിയായിട്ട് തന്നെ സെറ്റ് ചെയ്തേക്ക്…. അതും വെസ്റ്റേൺ സ്റ്റൈലിൽ തന്നെ ആയിക്കോട്ടെ എന്നും പറഞ്ഞു ശിവാനിയെ അന്വേഷിച്ചു മുറിയിലേക്ക് ചെന്നു…

ബെഡിന്റെ ഒരറ്റത്തു കിടന്നുറങ്ങുന്ന ശിവാനിയെ കണ്ടതും ലക്ഷ് ഡോർ ക്ലോസ് ചെയ്തു അവളുടെ അരികിലേക്ക് ഒരൊറ്റചാട്ടം ആയിരുന്നു..
അതുകണ്ട ശിവാനി ഞെട്ടിപിടഞ്ഞെഴുന്നേറ്റു അവനെ ദഹിപ്പിച്ചു നോക്കി..അതുകണ്ടു ലക്‌ഷും എഴുന്നേറ്റു..

എന്റെ ശിവാനിക്കുട്ടി നിനക്ക് ഈ ഒരു എക്സ്പ്രഷൻ മാത്രമേ അറിയുള്ളു ഒന്ന് മാറ്റിപിടിക്കു ശിവാനി എന്നും പറഞ്ഞു അവളുടെ താടി പിടിച്ചു കൊഞ്ചിച്ചു..

നിനക്കറിയോ ഇന്നാണ് നമ്മുടെ ശാന്തിമുഹൂർത്തം…ഞാനിന്ന് ഒരു കലക്ക് കലക്കും എന്റെ ശിവാനി കുട്ടിയെ എന്നും പറഞ്ഞു അവളുടെ ഇരു കവിളും പിടിച്ചു വലിച്ചു..

ഞാൻ പറഞ്ഞതാണ് എന്നെ തൊടാൻ വരരുത് എന്ന്… ഇവിടെ വരാൻ നേരം ഞാൻ കുറച്ചു കണ്ടിഷൻസ് പറഞ്ഞിരുന്നു… അത് ഫോളോ ചെയ്യാം എന്ന് ഉറപ്പ് പറഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്… സാർ പറഞ്ഞത് പോലെ ഞാൻ എല്ലാം ചെയ്യുന്നുണ്ട്.. അത്കൊണ്ട് സാറും അതുപോലെ ആയിരിക്കണം… അല്ലെങ്കിലും സാറിന് വലുത് സാറിന്റെ താല്പര്യങ്ങൾ മാത്രമാണല്ലോ.. ബാക്കി ഉള്ളോരൊക്കെ പോട്ടെ.. സാറിനെ അത്രയും സ്നേഹിക്കുന്ന ആ പാവം പിടിച്ച അമ്മയെ എന്തിനാ ഇങ്ങനെ പറ്റിക്കുന്നത്.. വേണ്ട സാർ നമുക്ക് എല്ലാവരോടും സത്യം തുറന്നു പറഞ്ഞേക്കാം ഇപ്പൊ പറഞ്ഞാൽ ആർക്കും വല്യ കുഴപ്പം ഉണ്ടാവില്ല..ഇനിയിപ്പോ എനിക്ക് അവര് ശിക്ഷ തന്നാലും കുഴപ്പം ഇല്ല എന്നാലും എനിക്ക് അമ്മയോട് കള്ളം പറയുമ്പോൾ എന്തോ പോലെ..അമ്മ എന്തൊക്കെയോ ആഗ്രഹിച്ചു തുടങ്ങി… അതെന്നോട് സൂചിപ്പിക്കുകയും ചെയ്തു… ശിവാനി ആദ്യം ദേഷ്യത്തിൽ ആയിരുന്നുവെങ്കിലും പതിയെ അവൾ ലക്ഷ്‌നെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ്..

എന്ത്‌ ആഗ്രഹിച്ചു തുടങ്ങിയെന്ന് ലക്ഷ്ന് ചെറുതായി കത്തി എങ്കിലും ഒന്നും അറിയാത്തപോലെ ചോദിച്ചു..

അത്.. അതു പിന്നെ… ശിവാനിക്ക് എന്ത് പറയണം എന്നറിയാതെയായി..

അതു പിന്നെയോ അതെന്ത് സാധനം..

ഓ. അതൊന്നും അല്ല സാർ

പിന്നെ..

അമ്മയ്ക്ക് നിങ്ങളുടെ കൊച്ചിനെ പെട്ടെന്ന് കൊടുക്കണം എന്ന്..

അതിനെന്താ കൊടുത്തേക്കാം.. ഞാൻ എപ്പഴേ റെഡി ശിവാനി ഒന്ന് സമ്മതം അറിയിച്ചാൽ മാത്രം മതി….

ഛെ.. അത് കേട്ട ശിവാനിക്ക് ദേഷ്യം വന്നു…

ശിവാനി ഞാൻ കാര്യമായി പറഞ്ഞതാ നമുക്ക് ബെറ്റും വെല്ലുവിളിയും ഒക്കെ
അവസാനിപ്പിച്ചു നമുക്ക് എവിടെയെങ്കിലും ഒരു അമ്പലത്തിൽ വെച്ച് താലികെട്ടിയ ശേഷം മാര്യേജ് രജിസ്റ്റർ ചെയ്താലോ…

സാറെന്താ തമാശ കളിക്കുകയാ…. എന്നെ സംബന്ധിച്ചിടത്തോളം ഒരു കല്യാണം എന്നത് എന്റെ അച്ഛന്റെയും എന്നെ കെട്ടാൻ പോവുന്ന ആളുടെ കുടുംബത്തിന്റെയും അനുഗ്രഹത്തോടെയും ആയിരിക്കണം എന്നെനിക്ക് നിര്ബന്ധമാണ്….

ശിവാനിയുടെ അച്ഛന്റെ അനുഗ്രഹം നമുക്ക് വാങ്ങിക്കാലോ..

അപ്പോ സാറിന്റെ അച്ഛൻ..

അത് ഈ ജന്മം ഉണ്ടാവും എന്ന് തോന്നുന്നില്ല അതുകൊണ്ട് അത് വിട്ടേക്ക്..

എങ്കിൽ നമ്മൾ തമ്മിലുള്ള കല്യാണവും നടക്കില്ല.. എനിക്ക് ആരുടെയും മനസ്സ് വേദനിപ്പിച്ചിട്ട് ഒന്നും നേടുകയും വേണ്ട അതും അല്ല സാറിനെപോലൊരു പണക്കാരനെ കെട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല..

ഇപ്പൊ എന്റെ പണമാണോ നിന്റെ പ്രശ്നം നിനക്ക് വേണ്ടി അതൊക്കെ വേണ്ടെന്ന് വെക്കണോ.. ഞാൻ എന്തിനും തയാറാണ്…

സാറിനെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ എനിക്ക് എന്റെ അച്ഛനെയും അനിയനെയും വിട്ടു നിൽക്കാനൊന്നും പറ്റില്ല…

അവര് നമ്മുടെ കൂടെ വന്നോട്ടെ ശിവാനി..

ശോ ഇത് വല്യ ശല്യം ആയല്ലോ എന്നും പറഞ്ഞു ശിവാനി അവനിൽ നിന്നും മുഖം തിരിച്ചു അന്നേരമാണ് ലക്ഷ് അവളുടെ അരികിൽ ചെന്ന് അവളുടെ വയറിലൂടെ കയ്യിട്ട് ചേർത്തു പിടിക്കുന്നത്….അവളുടെ നഗ്നമായ ഇടുപ്പിലൂടെ അവന്റെ കൈ ഓടി നടന്നു.. അവിടെനിന്നും കൈ മുകളിലോട്ട് സഞ്ചരിച്ചു അവളുടെ മാറിൽ അമർന്നതും..

കള്ളിയങ്കാട്ടു നീലിയെ പോലെ കലിതുള്ളി നിൽക്കുകയായിരുന്ന ശിവാനിയുടെ ഉടലാകെ അവന്റെ ആ പ്രവർത്തിയിൽ വിറയക്കാൻ തുടങ്ങി…. അവൻ അരികിൽ വരുമ്പോൾ തന്നിലുണ്ടാവുന്ന മാറ്റാൻ ശിവാനി തിരിച്ചറിയുകയായിരുന്നു.. തനിക്ക് വേണ്ടപോലെ പ്രതികരിക്കാൻ പറ്റുന്നില്ല.. എന്താണ് തനിക്ക് പറ്റിയത്.. താൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ….. ഇല്ല ശിവാനി ആ പഴയ ശിവാനി തന്നെയാണ് അതും മനസ്സിൽ ഉറപ്പിച്ചു  അവനെ പിടിച്ചു പിറകിലോട്ട് ഒരു തള്ള് വെച്ച് കൊടുത്തതും പ്രതീക്ഷിക്കാതെയുള്ള അവളുടെ ആ പ്രവർത്തിയിൽ ലക്ഷ് പിന്നിലോട്ട് നടുവും തല്ലി വീണു.. വീഴ്ചയിൽ അവന്റെ ഒരു കൈ മടങ്ങിയിരുന്നു.. വേദന കാരണം ലക്ഷ് അലറി വിളിച്ചു… തറയിൽ കിടന്നു വേദന കൊണ്ട് പിടയുന്ന ലക്ഷ്നെ കണ്ടതും ശിവാനി എന്തു ചെയ്യണം എന്നറിയാതെ പേടിച്ചു… പിന്നെ അവൾ രണ്ടും കല്പിച്ചു ഓടിച്ചെന്നു അവന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി അതും വേദനിക്കുന്ന കൈ..

ഡീ കോപ്പേ എന്റെ.. ആ കയ്യാ വേദനയുള്ളത്…

സോറി സാർ.. ഞാൻ അറിയാതെ…

നീ അറിഞ്ഞിടത്തോളം മതി.. അയ്യോ അമ്മേ… എന്റെ കൈ നീ വേഗം പോയി ഡോർ തുറന്നെ എന്നിട്ട് ആരെയെങ്കിലും വിളിച്ചുകൊണ്ടു വാ എന്ന് പറഞ്ഞതും ശിവാനി പെട്ടെന്ന് താഴെ ചെന്ന് എല്ലാരോടും കാര്യം പറഞ്ഞു.. ലക്ഷ്ന്റെ വല്യ അമ്മാവന്റെ മൂത്ത മകൻ അർജുൻ
ഓടിച്ചെന്നു ലക്ഷ്‌നെ പിടിഴെച്‌ന്നേൽപ്പിച്ചു ബെഡിലിരുത്തി.. എല്ലാവരും കാര്യം തിരക്കിയപ്പോൾ ലക്ഷ് ശിവാനിയെ കടുപ്പിച്ചു നോക്കിയ ശേഷം പറഞ്ഞു തറയിലെ വെള്ളത്തിൽ ചവിട്ടി വീണതാണെന്നു.. പിന്നെ ലക്ഷിനു കൈക്ക് നല്ല വേദന ആണെന്ന് പറഞ്ഞെത് കൊണ്ട് അർജുൻ അവനെയും കൊണ്ട് കുറച്ചു ദൂരെയുള്ള ഹോസ്പിറ്റലേക്ക് പോയി…

ശിവാനിക്ക് നല്ല കുറ്റബോധം തോന്നി.. വേണം എന്ന് വെച്ച് ചെയ്തതായിരുന്നില്ല..കൈ ഒടിഞ്ഞു കാണുമോ.. ഇനിയിപ്പോ വന്നു കഴിഞ്ഞു തന്നോട് ദേഷ്യപെടുമോ എന്നൊക്കെയോർത്തു ശിവാനി ആകെ അസ്വസ്തയായി..നേരം സന്ധ്യയോട് അടുത്തപ്പോഴേക്കും ലക്ഷ്‌നെയുംകൊണ്ട് അർജുൻ തിരികെ വന്നു.. കയ്യിൽ ബാൻഡേജും ഇട്ടുകൊണ്ട് വരുന്ന ലക്ഷ്നെ കണ്ടതും
ശിവാനി അടക്കം എല്ലാരും നോക്കി നിന്നു… ശിവാനിക്ക് നേരെ കടുപ്പിച്ച നോട്ടം നൽകി മുറിയിലേക്ക് പോയ ലക്ഷിനു പിന്നാലെ ശിവാനിയും നടന്നു…

മുറിയിൽ എത്തിയ ലക്ഷ് ആരും വരുന്നില്ലെന്ന് ഇറപ്പ് വറുത്തി ബാൻഡെജ് ചെയ്ത കൈ നന്നായിട്ട് കുടഞ്ഞു.. ഹും മോളെ ശിവാനി ഇത് നിനക്കുള്ള പണിയാണ്… നീയെന്നെ തള്ളിയിടും അല്ലേ.. നിനക്ക് കാണിച്ചു തരാം.. ഇത് വെച്ച് ഞാനൊരു കളികളിക്കുമെന്റെ ശിവാനികുട്ടിയെ എന്നും മനസ്സിൽ പറഞ്ഞു വീണ്ടും മുഖത്ത് ക്ഷീണം അഭിനയിച്ചു ബെഡിൽ വന്നിരുന്നു…

ബെഡിൽ ഇരിക്കുന്ന ലക്ഷിന് അരികിൽ വന്നു നിന്നുകൊണ്ട് ശിവാനി പറഞ്ഞു

സോറി സാർ ഞാൻ അറിയാതെ..

ലക്ഷ് ഒന്നും മിണ്ടിയില്ല..

സാർ…

എന്താ.. ലക്ഷ് ദേഷ്യത്തിൽ ചോദിച്ചു..

ഞാൻ തള്ളിയിട്ടതാണെന്ന് ആരോടും പറയല്ലേ പ്ലീസ്… ശിവാനി പതിയെ പറഞ്ഞു..

ഞാൻ ഒന്ന് ആലോചിക്കട്ടെ..

അങ്ങനെ പറയല്ലേ സാർ..

പിന്നല്ലാതെ ഒരു മാസം വേണം ഇത് ശരിയാവാൻ… ഈ ഒടിഞ്ഞ കൈ വെച്ച് അത്രയും നാൾ ഞാൻ എന്ത്‌ ചെയ്യും…

ഞാൻ.. ഞാൻ സഹായിക്കാം..

എന്താ പറഞ്ഞത്.. ശിവാനി പറഞ്ഞത് കേട്ടതും വിശ്വാസം വരാതെ ലക്ഷ് ഒന്നുകൂടെ ചോദിച്ചു..

അല്ല സാറിന്റെ കൈ ശരിയാവുന്നത് വരെ ഞാൻ സാറിനെ ഹെല്പ് ചെയ്യാം..

ഹെല്പ് ചെയ്യാം എന്ന് പറഞ്ഞാൽ..

സാറിന് എന്ത്‌ വേണമെങ്കിലും ഞാൻ ചെയ്തു തരാം പോരെ..

എന്ത്‌ വേണമെങ്കിലും ചെയ്ത് തരുമോ..

മ്മ്…

എന്നാൽ ഇങ്ങോട്ട് വന്നേ…

എന്താ സാർ..ശിവാനി അവന്റെ അരികിൽ വന്നു നിന്നു..

എന്റെ ഈ ഈ ഷർട്ട് ഒന്ന് മാറ്റാൻ ഹെല്പ് ചെയ്തേ…

അയ്യോ ഞാനോ…

പറ്റില്ലെങ്കിൽ വേണ്ട… ഞാൻ എല്ലാരോടും പറഞ്ഞോളാം നീ എന്നെ മനഃപൂർവം തള്ളിയിട്ടു കൊല്ലാൻ നോക്കിയതാണെന്ന്…നിന്റെ കാമുകൻ മനപ്പൂർവം എന്നെ തകർക്കാൻ വേണ്ടി എന്റെ ജീവിതത്തിലേക്ക് പറഞ്ഞൂ വിട്ടതാണെന്നും ഞാൻ സത്യം തിരിച്ചറിഞ്ഞപ്പോൾ നീയെന്നെ തള്ളിയിട്ടു കൊല്ലാൻ നോക്കിയതാണെന്നും ഞാൻ ഇവരോടൊക്കെ പറയും..

കൊല്ലാനോ.. ഞാനോ…എന്തൊക്കെയാ സാർ പറയുന്നത്..എനിക്ക് കാമുകനൊന്നും ഇല്ല…

ഇല്ല.. അതെനിക്ക് അറിയാം.. ഉണ്ടാവാനും പാടില്ല… കാരണം നീയെന്റേത് മാത്രമാണ് ശിവാനി…

സാറിന് ഈ കുരുട്ടു ബുദ്ധി അല്ലാതെ വേറൊന്നും ഇല്ല അല്ലെ…

ആദ്യം നീ ഈ സാറെന്നുള്ള ഈ വിളി മാറ്റണം അത് മാറ്റാതെ നീ നന്നാവില്ല ശിവാനി..

അയ്യോ അത് പറ്റില്ല സാർ… എനിക്ക് സാറിനോടുള്ള ബഹുമാനം കുറഞ്ഞുപ്പോയാലോ.. അത് വേണ്ട സാർ

ഓ പിന്നെ ബഹുമാനം കൂടിപ്പോയത് കൊണ്ടാണല്ലോ ഞാനീ കോലത്തിൽ ആയത്..അത്കൊണ്ട്  അത്രേം ബഹുമാനത്തിന്റെ ആവശ്യം ഒന്നും ഇല്ല..

അത് സാർ…

ദേ പിന്നേം സാർ.. മോള് പെട്ടെന്ന് കണ്ണേട്ടാന്നു വിളിച്ചേ..

കണ്ണേട്ടാന്നോ…

മ്മ്.. എന്തെ…

ശരി ഞാൻ വിളിച്ചോളാം…ഇപ്പൊ സാർ എന്റെ അടുത്തുണ്ടല്ലോ..ദൂരെ ഉണ്ടാവുമ്പോൾ വിളിച്ചോളാം 

അത് കേട്ടതും ലക്ഷ് അവളെ കടുപ്പിച്ചു ഒന്നു നോക്കി..

ഓക്കേ.. ഞാൻ വിളിക്കാം…

മ്മ്.. എന്നാൽ വിളിച്ചേ ഞാനൊന്നു കേക്കട്ടെ..

ക.. കണ്ണ്…

നിർത്തിക്കെ.. കണ്ണും മൂക്കും ഒന്നും അല്ല…

ശരി.. കണ്ണേട്ടൻ അവിടെ ഇരുന്നാട്ടെ ഞാൻ ഷർട്ട് മാറ്റി തരാം എന്നും പറഞ്ഞു അവനെ ശ്രദ്ധിക്കാതെ അവന്റെ ഷർട്ടിന്റെ ബട്ടൻ അഴിക്കാൻ തുടങ്ങി..

അതു കണ്ടതും ലക്ഷ്ന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…..

ശിവാനി സൂക്ഷിച് അഴിക്കണേ..കൈക്ക് നല്ല വേദനയാണ്…

മ്മ്… അവളൊന്നു മൂളി..

ശിവാനി ഇന്ന് നമ്മുടെ ഫസ്റ്റ് നടക്കേണ്ടി ഇരുന്നതാ.. നീ എല്ലാം കുളമാക്കിയില്ലേ.. അല്ലെങ്കിലും എന്റെ കൈക്ക് പരിക്ക് പറ്റിയതിനു ഇവരെന്തിനാ ഫസ്റ്റ് നൈറ്റ്‌ മാറ്റിവെച്ചത് …അത് വളരെ മോശായിപോയി….അല്ലെങ്കിലും കയ്യിപ്പോ എന്തിനാ അല്ലെ ശിവാനി…

ഛെ… ശിവാനിക്ക് അത് കേട്ടപ്പോൾ ദേഷ്യം വരാൻ തുടങ്ങി എങ്കിലും പുറത്തു കാണിക്കാതെ അവളുടെ ജോലി തുടർന്നു… ഷർട്ട് മാറ്റികൊടുത്ത ശേഷം അവിടുന്ന് നടക്കാൻ ഒരുങ്ങിയ ശിവാനി ലക്ഷിന്റെ പിൻ വിളികേട്ട് ഒന്ന് ഞെട്ടി..ഇനി മുണ്ട് മാറ്റി കൊടുക്കാൻ വല്ലതും ആവോ അതും മനസ്സിൽ കരുതി തിരിഞ്ഞു നോക്കാതെ ചോദിച്ചു..

എന്താ സാർ .. സോറി എന്താ കണ്ണേട്ടാ..

അതേ ശിവാനി എനിക്കുള്ള ഫുഡ്‌ ഇങ്ങോട്ട് കൊണ്ടുവന്നാൽ മതി.. എനിക്ക് മരുന്ന് കഴിക്കാൻ ഉള്ളതാ..

അത് കേട്ടതും ശിവാനിക്ക് ശ്വാസം നേരെ വീണു..അവൾ പെട്ടെന്ന് അവനുള്ള ഭക്ഷണം എടുക്കാൻ വേണ്ടി  താഴേക്ക് ചെന്നു… അന്നേരമാണ് അർജുൻ ലക്ഷ്ന്റെ മുറിയിലേക്ക് വരുന്നത്..

എടാ അച്ചു നിന്റെ കെട്ടിയോൾക്ക് സംശയം ഒന്നും ഇല്ലല്ലോ…അർജുൻ ലക്ഷ്‌നോട് പതിയെ ചോദിച്ചു..

ഇതുവരെ ഇല്ല….

അല്ല നീ എത്ര നാൾ എല്ലാവരെയും ഇങ്ങനെ പറ്റിക്കും.. മുത്തശ്ശി അറിഞ്ഞാലുള്ള പൊല്ലാപ്പ് നിനക്ക് അറിയാല്ലോ..

മ്മ്.. അറിയാം.. അതിന് മുൻപേ ഞാൻ
അവളെ ശരിക്കും കല്യാണം കഴിച്ചിരിക്കും.. അതിന് വേണ്ടിയാണു ഈ നാടകം..

അല്ല ശരിക്കും നീ എന്ത് ചെയ്തപ്പോഴാണ് അവൾ നിന്നെ തള്ളിയിട്ടത്…

അത് പിന്നെ ഞാൻ..

മ്മ്… നിന്നു പരുങ്ങണ്ട എനിക്ക് മനസിലായി…

എടാ നീയിങ്ങനെ എടുത്ത് ചാട്ടം കാണിക്കാതെ.. ആദ്യം അവളുടെ മനസ്സ് സ്വന്തമാക്കുകയാണ് വേണ്ടത്.. അതുവരെ നിന്റെ വികാരങ്ങൾ ഒക്കെയും അടക്കി വെക്ക്..

നീ പറയുന്നത് കേട്ടാൽ തൊന്നും ഞാനിപ്പോ മുട്ടി നില്കുകയാണെന്ന്.. ഒന്ന് പോടാ ഞാനൊന്ന് ജസ്റ്റ്‌ ടച്ച്‌ ചെയ്തിട്ടേ ഉള്ളു…അതിനാ അവൾ 

മതിയല്ലോ…തറവാട്ടിൽ പിറന്ന പെൺകുട്ട്യോൾ അങ്ങനെയാ..
ആദ്യം വേണ്ടത് അവളുടെ മനസ്സിൽ കേറിക്കൂടുക എന്നതാണ്.. അല്ലാതെ അവളെ ഇറിറ്റേറ്റ് ചെയ്താൽ
വല്ലതും നടക്കും എന്ന് തോന്നുണ്ടോ.. ഞാൻ നിനക്ക് കുറച്ചു ലവ്പോയ്ന്റ്സ് ഒക്കെയും നാളെ പറഞ് തരുന്നുണ്ട്.. ഇപ്പൊ എന്നെ ഇവിടെ കണ്ടാൾ ശിവാനിക്ക് വല്ല സംശയവും തോന്നിയേക്കാം അതുകൊണ്ട് ഞാനിപ്പോ പോവുകയാണ് എന്നും പറഞ്ഞു അർജുൻ അവിടുന്ന് പോയതും ലക്ഷ് വിജാരിക്കുകയായിരുന്നു എങ്ങനെയാ ശിവാനിയുടെ ഹൃദയത്തിന്റെ വാതിൽ സ്വന്തമാക്കുക എന്ന്….. അങ്ങനെ ആലോചിക്കുന്നതിനിടയിലാണ് ശിവാനി അവനുള്ള ഭക്ഷണവുമായി വരുന്നത്……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button