Kerala
കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്തം കുട്ടികളെ പഠിപ്പിക്കാൻ 5 ലക്ഷം; പ്രമുഖ നടിക്കെതിരെ വിദ്യാഭ്യാസ മന്ത്രി

പ്രശസ്ത നടിക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാനായി നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു
നടിയുടെ പേര് പറയാൻ മന്ത്രി തയ്യാറായില്ല. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിത്. അഞ്ച് ലക്ഷം കൊടുക്കാൻ ഇല്ലാത്തത് അല്ല. പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം
കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്ന് ഒരു പ്രതിഫലവും പറ്റാതെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.