Kerala

പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്‌റ്റേ ചെയ്തു; ജാമ്യാപേക്ഷയിൽ നോട്ടീസ് അയച്ചു

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിനായിരുന്നു പൾസർ സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ആരോഗ്യപ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പൾസർ സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു

ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി പിഴ സ്റ്റേ ചെയ്തത്. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25,000 രൂപയായിരുന്നു പിഴ വിധിച്ചിരുന്നത്. 

ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാമെന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാൽ സുനി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷമാണ് ഓഗസ്റ്റ് 27ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.
 

Related Articles

Back to top button