Novel

ബോഡിഗാർഡ് : ഭാഗം 35

[ad_1]

രചന: നിലാവ്

അമലിന്റെ കൂടെ കാറിൽ ഇരിക്കുമ്പോഴും സാക്ഷിയുടെ കണ്ണ് നിറയുന്നത് അമൽ ശ്രദ്ധിക്കാതിരുന്നില്ല.. അവളെ ആശ്വസിപ്പിക്കാൻ അവന്റെ കയ്യിൽ വാക്കുകളൊന്നും ഇല്ലായിരുന്നു…എങ്കിലും അവനു അവളോട് ചോദിക്കാൻ ചില കാര്യങ്ങൾ ഉണ്ടായിരുന്നു… അതിനാൽ അമൽ സംസാരത്തിനു തുടക്കം കുറിച്ചു..

ശ്രീ.. നീ ഇപ്പോഴെന്തിനാ അച്ഛനെ കാണാൻ പോവുന്നത്…

ആവശ്യം ഉണ്ട് എന്ന് കൂട്ടിക്കോളൂ..സാക്ഷി അത്രയും മാത്രമേ പറഞ്ഞുള്ളു..

മ്മ്..അമൽ ചെറുതായി മൂളി 

നിന്റെ അച്ഛൻ ഇൻഹയ്ലർ ഉപയോഗിക്കും അല്ലെ…

മ്മ്..വല്ലപ്പോഴും..അതെങ്ങനെ നിനക്ക് അറിയാം..

ഇന്നലെ രാത്രി അഗ്നി സാറിനെ ആക്രമിച്ച സ്ഥലത്തു നിന്ന് പോലിസ് ഒരു ഇൻഹയ്ലർ കണ്ടെത്തിയിരുന്നു….അത് നിന്റെ അച്ഛന്റെതാണെന്ന് തിരിച്ചറിഞ്ഞു.. കൂടാതെ അജിത് സാർ വഴി ഞാൻ മറ്റൊന്ന് കൂടി അറിഞ്ഞു…

എന്താ അത്.. ഞെട്ടലോടെയാണ്‌ സാക്ഷി അത് ചോദിച്ചത്..

രണ്ട് ദിവസം മുൻപ് നിന്റെ അച്ഛൻ അഗ്നി സാറിനെ കാണാൻ ചെന്നിരുന്നുവെന്ന് … മകളെ വിട്ടുനൽകാൻ കോടികളാണ് സി എം അഗ്നി സാറിന് ഓഫർ ചെയ്തത്…അന്ന് സാറിന് നേരെ നീട്ടിയ ബ്ലാങ്ക് ചെക്ക് നിന്റെ അച്ഛന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പോന്നപ്പോൾ നിന്റെ അച്ചൻ ഒരു വാക്ക് പറഞ്ഞിരുന്നു ഇതിനു നീ അനുഭവിക്കുമെന്ന്…  അജിത് സാറിനോട് അഗ്നി സാർ ഇക്കാര്യം പറഞ്ഞിരുന്നുവെന്ന്… അതുകൂടാതെ ഇന്നലെ രാത്രി അഗ്നി സാറിനെ നിന്റെ അച്ഛൻ ഒന്നുകൂടെ കാണണം എന്ന് പറഞ്ഞു വിളിച്ചിരുന്നു… പക്ഷെ  അഗ്നി സാർ വരാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ കണ്ടേപറ്റു എന്ന് സി എം പറഞ്ഞു. അങ്ങനെ ഇരുവരും ഇന്നലെ രാത്രി മീറ്റ് ചെയ്തിരുന്നു.. പക്ഷെ രണ്ടു പേരും എന്താണ് സംസാരിച്ചത് എന്ന് ആർക്കും അറിയില്ല… അത് കഴിഞ്ഞു ഒരു മണിക്കൂറിനു ശേഷമാണു സാറിന് അപകടം പറ്റുന്നത് ..എല്ലാം കൂടി നോക്കുമ്പോൾ നിന്റെ അച്ഛന് നേരെയാണ് കേസ് തിരിയാൻ ചാൻസ് ഉള്ളത്… പ്രതിപക്ഷം ഇക്കാര്യം അറിഞ്ഞതോടെ നിന്റെ അച്ഛനെതിരേ തിരിഞ്ഞിട്ടുണ്ട്…. അവർക്ക് കിട്ടിയ കച്ചി തുരുമ്പാണ് അഗ്നി സാറിന്റെ ഈ അപകടം…ഇനി എന്തും സംഭവിക്കാം…മിക്കവാറും നിന്റെ അച്ഛൻ സി എം സ്ഥാനം രാജി വെക്കേണ്ടി വരും.. തെളിവുകൾ എല്ലാം സി എമ്മിന് നേരെയാണ് വിരൽ ചൂണ്ടുന്നത്..

എടാ.. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു… എന്നോട്.. എന്നോട് ഡെവിൾ ഒന്നും പറഞ്ഞിരുന്നില്ല.. എന്നെ വിഷമിപ്പിക്കണ്ടെന്ന് കരുതിയിട്ടാവും.. ഞാനിപ്പോ അച്ഛനെ കാണാൻ പോവുന്നതും ആ ഒരു സംശയത്തിന്റെ പുറത്തായിരുന്നു… ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ അച്ഛൻ ഡെവിളിന്റെ മുഖത്ത് നോക്കി പറഞ്ഞതാ വേണ്ടി വന്നാൽ കൊന്നു തള്ളൂമെന്ന്..
അതുപോലെതന്നെ ചെയ്തില്ലേ… അതും പറഞ്ഞു സാക്ഷി കരയാൻ തുടങ്ങി…അത് കണ്ടു അമലിന്റെ കണ്ണും നിറഞ്ഞു..

അമൽ വണ്ടി മന്ത്രി മന്തിരത്തിന്റെ ഗേറ്റിന് വെളിയിലാണ് നിർത്തിയത്…. സാക്ഷി ദേഷ്യത്തിൽ ഗേറ്റ് ചവിട്ടി തുറന്നു… നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു അകത്തേക്ക് നടന്നു… തുരുതുരാ കാളിംഗ് ബെൽ അമർത്തിയപ്പോൾ ഡോർ തുറന്നത് അവളുടെ അമ്മ ആയിരുന്നു.. പിന്നാലെ അച്ഛനും വന്നു… അയാളെ അവൾ പുച്ഛത്തോടെ നോക്കി..

മോളെ… നീ.. നീ ഇവിടെ.. അഗ്നി മോന് എങ്ങനുണ്ട്…ഞങ്ങൾ വരാനിരുന്നതാ..

സാക്ഷിയുടെ അമ്മ അവളുടെ കരം കവർന്നുകൊണ്ട് ചോദിച്ചു..

എന്തിനാ ചത്തോന്ന് അറിയാന ..എങ്കിൽ കേട്ടോ ഒരു തുള്ളി ജീവൻ ബാക്കിയുണ്ട്… എപ്പോ വേണേലും ആ ശ്വാസം നിലയ്ക്കാം..അതുപോലെ വയറു പിളർന്നെടുത്തില്ലേ ദേ ഈ നിൽക്കുന്ന മനുഷ്യൻ… 

മോളെ നീ എന്തൊക്കെയാ ഈ പറയുന്നത്..

അതേ അമ്മേ ഇയാളാണ് അഗ്നിയെ ഉപദ്രവിച്ചത്…

മോളെ ഞാൻ.. ഞാൻ ഒന്നും ചെയ്തിട്ടില്ല 
ചന്ദ്രശേഖർ സാക്ഷിയുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു..

ഇല്ലെന്നോ നിങ്ങളല്ലേ പറഞ്ഞത് വേണ്ടി വന്നാൽ കൊന്നു കളയുമെന്ന് അതുപോലെ ചെയ്തു അല്ലെ.. അതിന് മാത്രം എന്തു തെറ്റാ അഗ്നി ചെയ്തത്.. എന്നെ സ്നേഹിച്ചതോ.. പറ…പറയാൻ.. അവളുടെ സ്വരം ഇടറി തുടങ്ങി..

മോളെ ഞാൻ..

മോളെന്നോ ആരുടെ മോൾ… അങ്ങനെ വിളിക്കാൻ നിങ്ങൾ എന്റെ ആരാ..
ഇപ്പൊ ദേ..മരണത്തോട് മല്ലിട്ട് കിടക്കുവാ ആ മനുഷ്യൻ… നിങ്ങൾക്ക് തൃപ്തി ആയില്ലേ.. കോടികൾ നഷ്ടം വരാതെ മോളുടെ ജീവിതത്തിൽ നിന്നും അങ്ങേരെ ഒഴിവാക്കി കിട്ടി അല്ലെ .. ഇനി എന്താ പ്ലാൻ…എന്നെ ആ ഫ്രോടിനെ കൊണ്ട് കെട്ടിക്കാനാണോ??… ഞാൻ ഒന്ന് ചോദിച്ചോട്ടെ അപ്പോ പിന്നെ എന്റെ വയറ്റിലുള്ള കുഞ്ഞിനെ ഞാൻ എന്ത്‌ ചെയ്യണം.. കൊന്ന് കളയണോ..പറ നിങ്ങൾ അതും എന്നോട് പറയും എന്നെനിക്കറിയാം.. അത്രയ്ക്കും ക്രൂരനാണ് നിങ്ങൾ… മകളെ വിധവയായി കാണാൻ ആഗ്രഹിച്ച കൊടും ക്രൂരനായ അഛൻ ..

മോളെ സാച്ചു…ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല..

വിളിക്കരുത് എന്നെ…ഇല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിന് എനിക്ക് വിലയിട്ടു..അഗ്നിക്ക് എന്തിനാ കോടികൾ ഓഫർ ചെയ്തത്..??നിങ്ങൾ എന്തിനാണ് ഇന്നലെ അഗ്നിയെ വീണ്ടും കണ്ടത്…?? നിങ്ങളുടെ ഇന്ഹയ്ലർ എങ്ങനെ അപകടം നടന്ന സ്ഥലത്തു നിന്നു കിട്ടി പറ…എല്ലാത്തിനും എനിക്ക് ഉത്തരം കിട്ടിയേ പറ്റൂ..

മോളെ ഇന്നലെ ഞാൻ അവനെ കണ്ടു എന്നത് സത്യമാ.. പക്ഷെ മോള് കരുതുംപോലെ ഒന്നും അല്ല നടന്നത്..

പിന്നെ…എങ്ങനെ നിങ്ങളുടെ ഇൻഹയ്ലർ അവിടെ വന്നു അതിന് മറുപടി പറ..

അതെനിക്ക് അറിയില്ല മോളെ..ഞാൻ പറയുന്നത് മോള് ശരിക്കും ഒന്ന് കേൾക്ക്‌ ..

വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട.. നിങ്ങൾക്കുള്ള ശിക്ഷ അത് ദൈവം തരും..എന്റെ ഡെവിളിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും ഈ ഭൂമിയിൽ കാണില്ല.. അഗ്നി ഇല്ലാതെ എനിക്ക് ഒരു നിമിഷംപോലും ജീവിക്കാൻ പറ്റില്ല… അഗ്നിയുടെ ജീവൻ നിലച്ചാൽ കൂടെ ഞാനും പോവും..അതാണ് നിങ്ങൾക്ക് ഞാൻ തരുന്ന ശിക്ഷ..
 ഡോക്ടർമാരൊക്കെ കയ്യൊഴിഞ്ഞിരിക്കുവാ..നിങ്ങൾ സന്തോഷിക്ക് കൂടെ എന്റെ മരണവും കൺകുളിരെ കാണ്… ഞാൻ പോകുവാണ്.. ഇനി തമ്മിൽ കാണുമോ എന്നറിയില്ല…   ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നശിപ്പിച്ചപ്പോൾ എല്ലാവർക്കും സമാധാനം ആയില്ലേ.. ഞങ്ങൾ എങ്ങനേലും ജീവിക്കുമായിരുന്നല്ലോ….പിന്നെ എന്തിനാ…സന്തോഷമായില്ലേ നിങ്ങൾക്ക്… എന്തൊക്കെയോ പുലമ്പികൊണ്ട് സാക്ഷി അവിടുന്ന് പുറത്തിറങ്ങി.. അവൾ പോയതും സാക്ഷിയുടെ അമ്മ ചന്ദ്രശേഖരിന്റെ കോളറിൽ പിടിച്ചു കുലുക്കി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു..

എന്റെ കുഞ്ഞിന്റെ ജീവിതം തകർത്തപ്പോൾ തൃപ്തി ആയില്ലേ നിങ്ങൾക്ക്.. ഇത്രയ്ക്കും ക്രൂരനാവാൻ എങ്ങനെ നിങ്ങൾക്ക് കഴിയുന്നു…എനിക്കിനി നിങ്ങളെ കാണണ്ട…നിങ്ങൾക്ക് വേണ്ടത് പണവും അധികാരവും അല്ലെ…. അതും കെട്ടിപിടിച്ചു ഇവിടെ കിടന്നോ.. എനിക്കും എന്റെ കുഞ്ഞിനും വേണ്ടത് ഇത്തിരി സമാധാനാണ് അത്കൊണ്ട് ഞാൻ എന്റെ മോളെയും കൊണ്ടു പോവുകയാണ് എന്നും പറഞ്ഞു അവരുടെ ഇളയമകളെയും കൊണ്ടു വീട് വിട്ടു ഇറങ്ങിയതോടെ അയാൾ ആ വീട്ടിൽ ശരിക്കും ഒറ്റപ്പെട്ടുപോയി…കുറ്റബോധം കൊണ്ട് അയാളുടെ നെഞ്ച് നീറിതുടങ്ങി.. മനസ്സ് തുറന്നു സംസാരിക്കാൻ വരെ അയാൾക്ക് ആരും ഇല്ലായിരുന്നു..

സാക്ഷി പറഞ്ഞ വഴിയിലൂടെ അമൽ വണ്ടി മുന്നോട്ടെടുത്തു… വണ്ടിയിൽ ഇരിക്കുമ്പോൾ അമൽ അജിത്തുമായി കോൺടാക്ട് ചെയ്ത് അവിടത്തെ കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു.. അഗ്നിയുടെ കാര്യത്തിൽ ഒരു മാറ്റവും ഇല്ലാത്തത് കൊണ്ട് അമൽ സാക്ഷിയോട് ഒന്നും പറഞ്ഞില്ല.. അതുപോലെ അമലിന്റെ മുഖഭാവത്തിൽ നിന്നും അഗ്നിയുടെ അവസ്ഥ അവൾക്ക് മനസിലാക്കാൻ പറ്റുമായിരിന്നു.. യാത്രയിലുടനീളം സാക്ഷി പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തുകൊണ്ടെയിരുന്നു.. രണ്ടു പ്രാവശ്യം ഇങ്ങോട്ട് വരുമ്പോഴും ഇരുവർക്കുമിടയിൽ നടന്ന മനോഹരമായ നിമിഷങ്ങൾ….അഗ്നിസാക്ഷി മനോഹരമായ പ്രണയം…സാക്ഷി സീറ്റിൽ കണ്ണടച്ച് കിടന്നു…..

മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ അമലിന്റെ വണ്ടി മൂപ്പന്റെ നാട്ടിൽ എത്തി… രണ്ടു പ്രാവശ്യം വന്നത്കൊണ്ട് സാക്ഷിക്ക് അവിടെക്കുള്ള വഴി നന്നായിട്ട് അറിയാമായിരുന്നു… അഗ്നിക്ക് പകരം മറ്റൊരു പയ്യന്റെ കൂടെ നടന്നു വരുന്ന സാക്ഷിയെ കണ്ടതും അവളെ അറിയാവുന്നവരുടെ മുഖം ചെറുതായി മങ്ങി… പിന്നീട് മൂപ്പന്റെ അരികിൽ ചെന്ന് സാക്ഷി കാര്യങ്ങൾ ഒക്കെയും വിശദീകരിച്ചപ്പോഴാണ് അഗ്നിക്ക് പറ്റിയ അപകടം എല്ലാവരും അറിയുന്നത്.. അത് എല്ലാവരിലും ദുഃഖം നിറച്ചു…  അവൾക്ക് ഇവിടത്തുകാർ സമ്മാനിച്ച താലി ഏതു നിമിഷവും അറ്റുപോവുമെന്നും അങ്ങനെ വന്നാൽ താൻ ഈ ഭൂമിയിൽ ഒരു നിമിഷംപോലും കാണില്ലെന്നും തന്റെ അഗ്നിയെ തനിക്ക്‌ തിരിച്ചു തരണെന്നും തങ്ങളെ കൂട്ടിച്ചേർത്ത ദൈവത്തിന് മുന്നിൽ കരഞ്ഞു യാചിക്കാനാണ് വന്നതെന്ന് പറഞ്ഞപ്പോൾ മൂപ്പന് അവളോട് എന്ത്‌ പറയണം എന്നറിയാതെ ആയി….

മൂപ്പാ… കഴിഞ്ഞ പ്രാവശ്യം ഞാൻ വന്നപ്പോൾ കണ്ടതാ ഇവിടത്തെ ഒരു ചേച്ചി അവരുടെ ഭർത്താവിന് വേണ്ടി എന്തൊക്കെയോ പൂജയും വഴിപാടുകളും കഠിന വൃതവും ചെയ്യുന്നത്… അതിന് പിന്നിലെ വിശ്വാസം എനിക്ക് അന്ന് ഇവിടത്തുകാർ പറഞ്ഞു തന്നതാ.. ഞാനും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നു മൂപ്പാ.. എനിക്കും അതിൽ പരിപൂർണ വിശ്വാസമുണ്ട്..എന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല.. എല്ലാം ദൈവത്തിൽ അർപ്പിച്ചാണ് ഞാൻ ഇങ്ങോട്ട് വന്നത്.. എനിക്ക് എന്റെ ഭർത്താവിനെ തിരികെ വേണം മൂപ്പ.. അതിന് നിങ്ങളൊക്കെ എന്നെ സഹായിക്കണം…സാക്ഷി മൂപ്പന് മുന്നിൽ നിന്നു കൈകൂപ്പികൊണ്ട് പറഞ്ഞു..

കുട്ടീ അതൊക്കെ അതികഠിനവും പ്രയാസമേറിയതുമാണ്… അഗ്നിഗുണ്ടത്തിനു മുകളിലൂടെ നടക്കുക ചെറിയ കാര്യമല്ല …ഇവിടത്തെ ശിവക്ഷേത്രത്തിലേക്കുള്ള പടികളുടെ എണ്ണം കുട്ടിക്ക് അറിയാവോ… ആ കാണുന്ന കുന്നിന് മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..272 പടികൾ കയറിയിട്ട് വേണം അങ്ങോട്ടെത്താൻ… അവിടത്തെ ശയനപ്രദക്ഷിണം ഈ സമയത്ത് കുട്ടിക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും…..

എന്തും സഹിക്കാൻ ഞാൻ ഒരുക്കമാണ്… എനിക്ക് എന്റെ അഗ്നിയെ തിരിച്ചു കിട്ടുംവരെ ഞാൻ  കഠിനവൃതത്തിൽ ആയിരിക്കും…അതിൽ ഒരു മാറ്റവും ഇല്ല..

ഇത് കേട്ടതും അമലിൽ ഞെട്ടലാണ് ഉണ്ടായത്.. എങ്ങനെയെങ്കിലും സക്ഷിയെ പറഞ്ഞു തിരുത്തി ഇവിടുന്ന് കൊണ്ടു പോവണം എന്ന ഉദ്ദേശത്തോടെ അവൻ ഒരുപാട് പറഞ്ഞു നോക്കി എങ്കിലും അവൾ കേൾക്കാൻ കൂട്ടാക്കിയില്ല…

എന്റെ ഡെവിൾ ജീവിതത്തിലേക്ക് തിരിച്ചു വരും… അങ്ങനെ വന്നതിനു ശേഷം മാത്രമേ നീയെന്നെ അന്വേഷിച്ചു ഇങ്ങോട്ട് വരാൻ പാടുള്ളു.. മറിച് സംഭവിക്കുകയാണെങ്കിൽ ഇനിയാരും എനിക്ക് വേണ്ടി കാത്തിരിക്കണം എന്നില്ല എന്നും പറഞ്ഞു അമലിനെ തിരിഞ്ഞു നോക്കാതെ അവൾ നടന്നകന്നപ്പോൾ മൂപ്പൻ അമലിനെ സമാധാനിപ്പിച്ചു അവിടുന്ന് തിരിച്ചയച്ചു… അമലിന്റെ കയ്യിൽ പൂജിച്ച ഒരു ചരടും കൂടി അവിടുന്ന് കൊടുത്ത് വിട്ടിരുന്നു… അഗ്നിയുടെ കയ്യിൽ ഇത് കെട്ടണമെന്നും ഒരു കാരണവശാലും വൃതവും പൂജയും വഴിപാടും കഴിയുന്നതുവരെ ഇത് അഴിച്ചു മാറ്റരുതെന്നും അതുവരെ ഡോക്ടർസ് എന്തു പറഞ്ഞാലും വെന്റിലേറ്ററിൽ നിന്നു മാറ്റരുതെന്നും ദൈവമാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി അതിന് മുകളിൽ ഒരു വൈദ്യശാസ്ത്രവും വളർന്നിട്ടില്ല എന്നും 
സാക്ഷിയുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കാൻ ഒരു ദൈവത്തിനും കഴിയില്ല എന്നും നമുക്ക് കാത്തിരിക്കാം എന്നും പറഞ്ഞപ്പോൾ അമലിന്റെ ഉള്ളിലും പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞു.. അധികം വൈകാതെ അവൻ അവിടുന്ന് മടങ്ങി… മണിക്കൂറുകൾ താണ്ടി അമൽ ഹോസ്പിറ്റലിൽ തിരിച്ചെത്തിയപ്പോൾ അഗ്നിയുടെ നില വളരെ മോശമായികൊണ്ടിരിക്കുകയായിരുന്നു…മെഷീനിന്റെ സഹായത്തോടെ മാത്രമാണ് അവൻ ജീവിക്കുന്നത് എന്നും ഇനി കൂടിയാൽ 24 മണിക്കൂർ മാത്രമേ തങ്ങൾക്ക് കാത്തിരിക്കാൻ പറ്റുള്ളൂ എന്നും പറഞ്ഞപ്പോൾ അമലും അജിത്തും ഒരുപോലെ ഞെട്ടി…അമൽ അജിത്തിനോട് സാക്ഷിയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ അവരിലൊക്കെയും അവളൊരു നോവായി മാറി… ഡോക്ടർമാരുടെ അനുവാദത്തോടെ അമൽ അഗ്നിയുടെ കയ്യിൽ ആ ചരട് കെട്ടികൊടുക്കാൻ നേരം അമലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

അഗ്നി സാറെ നിങ്ങൾ എത്ര ഭാഗ്യവാനാണ്….ശ്രീ അവളെപോലൊരു ഭാര്യയെ നിങ്ങൾക്ക് കിട്ടിയില്ലേ…. അവൾ നിങ്ങളുടെ ഭാഗ്യം തന്നെയാ…നിങ്ങൾ അവളുടെയും..അവളെപ്പോലെ അവളെ കാണുള്ളൂ..നിങ്ങെപോലെ നിങ്ങളും.. നിങ്ങളില്ലാതെ അവളും ഈ ഭൂമിയിൽ ഉണ്ടാവില്ലെന്നാ പറയുന്നത്….. പാവം കരഞ്ഞു കരഞ്ഞു കണ്ണുനീർപോലും വറ്റിയിരിക്കുകയാണ്… അവൾക്ക് വേണ്ടി എങ്കിലും നിങ്ങൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വന്നുകൂടെ…അവളിപ്പോ ഒരുപാട് ദൂരെയാ ഉള്ളത്… ഞാൻ ഒരുപാട് വിളിച്ചതാ… വരുന്നില്ലെന്ന്..നിങ്ങളുടെ ഈ കിടപ്പ് കാണാൻ വയ്യെന്ന്… എങ്ങനെയാ സാറെ നിങ്ങൾക്ക് ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നത്… ഇങ്ങനെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം വേണം സാറെ… ആ ഭാഗ്യം സാറിനുണ്ട്…. ഈ ജന്മം അവളെനിക്ക് കൂടെപ്പിറക്കാത്ത കൂടപ്പിറപ്പാണെങ്കിൽ അടുത്ത ജന്മം എനിക്ക് അവളുടെ സ്വന്തം കൂടപ്പിറപ്പായി ജനിക്കണം എന്നാണ് ആഗ്രഹം….അന്നും അഗ്നിസാർ ആയിരിക്കുട്ടോ എന്റെ അളിയൻ… നിങ്ങൾ തിരിച്ചു വരും… നമ്മുടെ ശ്രീയുടെ കണ്ണുനീർ ദൈവത്തിന് ഒരുപാട് നേരമൊന്നും കണ്ടു നിൽക്കാൻ പറ്റില്ല സാറെ…. സാർ തിരിച്ചു വരും… വരണം… വന്നേപറ്റു… എന്നും പറഞ്ഞു അവൻ കണ്ണുകൾ അമർത്തി തുടച്ചു അവിടുന്ന് പോയി…

മണിക്കൂറുകൾ ഓരോന്നായി കടന്നു പോയി..അഗ്നിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥനയോടെ ആശുപത്രി പരിസരത്തു കാത്തിരുന്നപ്പോൾ തന്റെ പ്രിയപെട്ടവനു വേണ്ടി സാക്ഷി ഊണും ഉറക്കവും  ഇല്ലാതെ പൂജയും വഴിപാടുമായി ഓരോ നിമിഷവും തള്ളിനീക്കി… 

അഗ്നിയുടെ പേരിൽ മൃത്യുഞ്ജയഹോമം കഴിഞ്ഞതിനു ശേഷമാണു ബാക്കി കാര്യങ്ങൾ ചെയ്തത്…ചുട്ടുപൊള്ളുന്ന തീക്കനലിൽ നടക്കുമ്പോഴും അവളുടെ ഉള്ളിൽ അഗ്നി മാത്രമായിരുന്നു…മനസ്സിനേറ്റ വേദനയിൽ ശരീരത്തിനേൽക്കുന്ന വേദന അവൾ അറിഞ്ഞതേയില്ല..ശേഷം വെന്തുരുകിയ കാലുമായി എണ്ണമറ്റാത്ത ക്ഷേത്ര പടികൾ ഓരോന്നായി ചവിട്ടിക്കയറുമ്പോൾ അവളുടെ ഉള്ളിൽ ശ്രീ എന്നുള്ള വിളി മാത്രമായിരുന്നു…ഓരോ പടിയും കയറി മുകളിലെത്തി  ദൈവത്തിന് മുന്നിൽ കരഞ്ഞു പ്രാർത്ഥിച്ചു ശേഷം ശയനപ്രദക്ഷിണവും 
പിൻവിളക്ക് വഴിപാടും ധാരയും പഞ്ചാക്ഷര മന്ത്രവുമായി അവൾ ക്ഷേത്രത്തിൽ തന്നെ കഴിച്ചു കൂട്ടി….സമയം പോയ്കൊണ്ടേയിരുന്നു..

സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും മുഖ്യ മന്ത്രിയുടെ രാജി ആവശ്യം ശക്തമായപ്പോൾ ചന്ദ്രശേഖർ ആകെ തളർന്നുപോയിരുന്നു…അയാൾ ആ വലിയ വീട്ടിൽ ഒറ്റപെട്ടു പോയിരുന്നു..
ഇതേ സമയം അഗ്നിയുടെ മരണം കാത്തു കഴിയുകയായിരുന്നു കാർത്തിക്…..കൂടെ രവിയും….

മണിക്കൂറുകൾ വീണ്ടും കടന്നുപോയി അഗ്നിക്ക് ഡോക്ടർസ് അനുവദിച്ച സമയം കഴിഞ്ഞു…ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നും അത് ആ ജീവനോട് ചെയ്യുന്ന ക്രൂരതയാണെന്നും അഗ്നിയെ വേദനയില്ലാത്ത ലോകത്തേക്ക് പോവാൻ അനുവദിക്കുന്നതാണ് നല്ലത് എന്ന് ഡോക്ടർസ് പറഞ്ഞപ്പോൾ അവർക്കൊക്കെയും എന്ത്‌ ചെയ്യണം എന്നറിയാതെ ആയി….വെന്റിലേറ്ററിൽ നിന്നും മാറ്റാൻ നേരം അഗ്നിയെ അവസാനമായി കാണാൻ ഡോക്ടർസിനുമൊപ്പം അജിത്തും അമലും പോയി…………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button