Kerala

സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി

സംഭൽ വെടിവെപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ നീട്ടിയത് .ജനപ്രതിനിധികൾക്കടക്കം സന്ദർശന വിലക്ക് തുടരും. അനുവാദം കൂടാതെ അഞ്ചിൽ കൂടുതൽ പേർ കൂടിനിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.

സർവ്വേ നടപടികൾ തുടരുന്നതിന് വിലക്കേർപ്പെടുത്തിയ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സംഭലിൽ ഉത്തർപ്രദേശ് പോലീസ് നിരോധനാജ്ഞ നീട്ടിയത്.നേരത്തെ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് യോഗി സർക്കാരിന്റെ നടപടി. ജനപ്രതിനിധികൾക്കടക്കം വിലക്കേർപ്പെടുത്തിയാണ് നിരോധനാജ്ഞ നീട്ടിയത്. ജനങ്ങൾ സംഘം കൂടി നിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

സംഭാൽ സന്ദർശനത്തിനെത്തിയ സമാജ് വാദിപാർട്ടി സംഘത്തെ യു.പി. പൊലീസ് തടഞ്ഞു.15 അംഗ സംഘത്തെയാണ് തടഞ്ഞത്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് പ്രവേശിക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞുനിരോധനം ഏർപ്പെടുത്തിയത് സർക്കാരിന്റെ ഭരണ പരാജയം തെളിയിക്കുന്നതെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

നിരോധനാജ്ഞ നീട്ടിയത് യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണ പരാജയം തെളിയിക്കുന്നതാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.സംഭലിൽ ഏർപ്പെടുത്തിയ കനത്ത സുരക്ഷാസംവിധാനങ്ങൾ നേരത്തെ ഏർപ്പെടുത്തിയിരുന്നുവെങ്കിൽ അഞ്ചുപേരുടെ കൊലപാതകത്തിനിടയാക്കിയ സംഘർഷങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന പരിഹാസവും അഖിലേഷ് യാദവ് മുന്നോട്ടുവെച്ചു.

Related Articles

Back to top button
error: Content is protected !!