ഹസീനയുടെ വസതിയിലേക്ക് ഇടിച്ചു കയറി പ്രക്ഷോഭകാരികൾ; കൊള്ളയടിച്ചും, പ്രതിമ തകർത്തും പാർട്ടി ഓഫിസിനു തീയിട്ടും ആഹ്ളാദപ്രകടനം: വീഡിയോ
ധാക്ക: രാജി വച്ചതിന് പിന്നാലെ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് ഇടിച്ചു കയറി കൊള്ളയടിച്ച് പ്രതിഷേധകാരികൾ. വസതിയിൽ സ്ഥാപിച്ചിരുന്ന ഹസീനയുടെ പിതാവ് മുജിബുർ റഹ്മാന്‍റെ പ്രതിമയും തകർത്തു. അതിനു പുറമേ ഹസീനയുടെ പാർട്ടി ഓഫിസുകൾക്കു കൂടി തീയിട്ടാണ് പ്രക്ഷോഭകാരികാൾ ഹസീനയുടെ രാജി ആഘോഷിച്ചത്. 15 വർഷം നീണ്ടു നിന്ന ഭരണം സംവരണത്തെച്ചൊല്ലിയുടെ സമരത്തോടെയാണ് ഹസീനയുടെ കൈവെള്ളയിൽ നിന്ന് ഒലിച്ചു പോയത്. ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധകാരികൾ ഇടിച്ചു കയറുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
बांग्लादेश के निर्माता शेख मुजीब की प्रतिमा के साथ ये हश्र!
बांग्लादेश पूरी तरह से अराजकता में डूबा!#Bangladesh pic.twitter.com/oQ1xoQpto0
— Ankit Kumar Avasthi (@kaankit) August 5, 2024
പ്രക്ഷോഭത്തിനിടെ തിങ്കളാഴ്ച മാത്രം ആറു പേരാണ് കൊല്ലപ്പെട്ടത്. ധാക്ക ലോങ് മാർച്ചിന്‍റെ മുന്നോടിയായി രാജ്യത്തെല്ലാം ഇന്‍റർനെറ്റ് റദ്ദാക്കാൻ സർക്കാർ ഉത്രവിട്ടിരുന്നു. എന്നാൽ ഉച്ചയോടെ ഇന്‍റർനെറ്റ് പുനഃസ്ഥാപിച്ചു.
We saw the same incident happening in Pakistan,in the Maldives,in Sri Lanka and now we are seeing The seize of Dhaka/ Aug 5, 2024 in #Bangladesh where #SheikhHasina had no option left but to escape from the wrath of radical muslims & Islamist.
The unfortunate thing to watch is… pic.twitter.com/d5f2XJlHsm
— Rahul Jha (@JhaRahul_Bihar) August 5, 2024