Kerala
ഡിജിപി നിയമനം: താൻ പറഞ്ഞത് മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ച്, ചില മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്‌തെന്ന് പി ജയരാജൻ

റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിൽ തന്റെ പ്രതികരണം മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്‌തെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഡിജിപി നിയമനത്തിൽ മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് താൻ പറഞ്ഞത്. എന്നാൽ ചില മാധ്യമങ്ങൾ പ്രത്യേക താത്പര്യപ്രകാരം അത് വളച്ചൊടിച്ചതാണെന്നും പി ജയരാജൻ പറഞ്ഞു
പാലക്കാട് മാധ്യമസുഹൃത്തുക്കൾ എന്നെ വന്ന് കണ്ടപ്പോഴാണ് പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിശ്ചയിച്ച കാര്യം അറിഞ്ഞത്. ഞാൻ വാർത്താ സമ്മേളനമൊന്നും വിളിച്ചിട്ടില്ല. എന്റെ പ്രതികരണം കേട്ടാൽ ആർക്കും വേറൊന്നും സംശയമുണ്ടാകില്ല. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് പറഞ്ഞിട്ടുള്ളത്
ചില മാധ്യമങ്ങൾ അനുകൂലിച്ചെന്ന് കൊടുത്തു. ചിലർ ജയരാജൻ കൂത്തുപറമ്പ് വെടിവെപ്പ് ചർച്ചയാക്കി എന്ന് വാർത്ത കൊടുത്തു. അവരുടെ താത്പര്യം അപ്പോഴെ തനിക്ക് മനസിലായെന്നും ജയരാജൻ പറഞ്ഞു.