Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 30

[ad_1]

രചന: രഞ്ജു ഉല്ലാസ്

ആമി….

ഡെന്നിസ് വിളിച്ചതും അവള് മെല്ലെ മുഖം ഉയർത്തി അവനെ നോക്കി.

“കേറി വാ ഇങ്ങോട്ട്, എന്തിനാ അവിടെ തന്നെ നിൽക്കുന്നത്..”

അവൻ വിളിച്ചതും ആമി അല്പം മടിയോട് കൂടി അകത്തേക്ക് കയറി.

രണ്ട് ചെറിയ മുറികൾ, പിന്നെ ഒരു അടുക്കള, ഒരു അറ്റാച്ഡ് ബാത്ത്റൂമും. ഇത്രയും അടങ്ങിയത് ആയിരുന്നു ആ വീട്..

ഡെന്നിസ് ആരെയോ ഫോൺ വിളിച്ചു കൊണ്ട് നടന്നപ്പോൾ ആമി വീടിന്റെ ഉൾ ഭാഗം ഒക്കെ നോക്കി നടന്നു.

ഉച്ച സമയം ആയിട്ടും ഇവിടെ എന്താ ഒരു തണുപ്പ്… റൂമിന്റെ അകത്തു നിന്നിട്ട് പോലും അവളെ വിറ കൊണ്ടു… ഈ പ്രേദേശത്തു ഒക്കെ തണുപ്പ് കൂടുതൽ ആണെന്ന് ആമിക്ക് മനസിലായി..

ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് ഡെന്നിസ് ആമിയെ തിരഞ്ഞു വന്നു.

അവളപ്പോൾ മുറിയിൽ ഉണ്ടായിരുന്നു.

ആമിയോട് ഒന്നു തുറന്ന് സംസാരിക്കണം 
. അതിന് വേണ്ടിയാണ് താൻ അവളെയും കൂട്ടി കൊണ്ട് മനഃപൂർവം വന്നത്..ഇടയ്ക്ക് ഒക്കെ അവളോട് ഒരു ചായവ് തനിക്ക് തോന്നിയിട്ടുണ്ട്, എന്നാലും അതൊന്നും ശരി ആവില്ല എന്ന് ഉള്ളിന്റെ ഉള്ളിൽ ആരോ ഇരുന്ന് പറയും പോലെ..
പാവം കൊച്ചല്ലേ.. നല്ലോരു ഭാവി ഉണ്ട് അവൾക്ക്…

ഓർത്തു കൊണ്ട് അവൻ മുറിയിലേക്ക്കയറി.

“ആമി…..നീ എന്താണ് ഇങ്ങനെ കൂനി കൂടി ഇരിക്കുന്നെ… എന്ത് പറ്റി നിനക്ക് “

. അവിടെ കിടന്ന കട്ടിലിൽ ചുരുണ്ടു കൂടി ഇരിക്കുകയാണ് ആമി.

“ഇവിടെ നല്ല തണുപ്പ് ഉണ്ട് ഇച്ചായാ…. അതാണ്…. നമ്മൾക്ക് പോകാം വീട്ടിലേക്ക്…”അവൾ വേഗം എഴുന്നേറ്റു.

“മ്മ്, എന്നാലും ഇവിടെ വരെ വന്ന സ്ഥിതിക്ക് ആമി ഇരിയ്ക്ക്… നമ്മക്ക് ഇത്തിരി സംസാരിച്ചിട്ട് പോകാം…”

പറഞ്ഞു കൊണ്ട് അവൻ ആമിയെ പിടിച്ചു കട്ടിലിൽ ഇരുത്തി. എന്നിട്ട് അവനും ഒപ്പം ഇരുന്നു.

അധികാരത്തോട് കൂടി അവൻ അവളുടെ കൈത്തണ്ടയിൽ പിടിച്ചു.

“കൊച്ചേ….. ഇച്ചായനു നിന്നോട് ഒന്നു സംസാരിക്കണമല്ലോ…..”

ഡെന്നിസ് പറഞ്ഞതും ആമിയുടേ മിഴികൾ നിലത്തേക്ക് ദൃഷ്ടി ഊന്നി.

ആമിയ്ക്ക് എത്ര വയസ് ഉണ്ട്?

22…

ഹ്മ്മ്… എനിക്ക് എത്ര വയസ് ആയെന്ന് അറിയാമോ 

അവൻ ചോദിച്ചതും അറിയില്ലെന്ന് അവൾ ചുമൽ ചലിപ്പിച്ചു കാണിച്ചു.

36വയസ് ആയി… അതായത് ആമിയെക്കാൾ 14വയസ് കൂടുതൽ ഉണ്ട് എനിക്ക്..മനസ്സിലായോ..

“മ്മ്….

നിന്റെ ഈ പ്രായം എന്ന് പറഞ്ഞാൽ ഒരു അന്തോം കുന്തോം ഇല്ലാത്തത് ആണ് കൊച്ചേ… ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ ഉപദേശിച്ചാലോ,അതൊന്നും ഇപ്പൊ മനസിലാവില്ല നിനക്ക്,സ്വന്തം ശരികൾക്ക് ആയിരിക്കും പ്രാധാന്യം കൊടുക്കുന്നത്.. ഒടുവിൽ ഈ ശരികൾക്ക് ഇടയിലെ തെറ്റുകൾ ഒക്കെ കണ്ടെത്തി കഴിയുമ്പോൾ അതൊന്നും നിനക്ക് തിരുത്താൻ ആവാത്ത വിധം ആയി തീരും.എന്നിട്ട് പിന്നെ ഇരുന്ന് മോങ്ങിയിട്ട് ഒന്നും ഒരു കാര്യോം ഇല്ലാ..ഞാൻ പറഞ്ഞത് ഒക്കെ ആമിക്ക് മനസിലായി കാണുമല്ലോ അല്ലെ..”

അവൻ ചോദിച്ചതും ആമി പതിയെ തല കുലുക്കി.

“ആമികൊച്ചേ… നിന്റെ ജീവിത സാഹചര്യങ്ങൾ ഒക്കെ നിനക്ക് അറിയാം, അപ്പൊ പിന്നെ, കണ്ടവന്റെ അടുക്കളയിൽ പണിയെടുക്കാതെ അന്തസ് ആയിട്ട് കഴിയണം എങ്കിൽ എങ്ങനെ എങ്കിലും ഒരു ജോലി നേടി എടുക്കണം.. ആദ്യം ആയിട്ട് നി ചെയ്യേണ്ടത് അതാണ്. അതിനു വേണ്ടി ഉള്ള സാഹചര്യം ഒക്കെ ഞാൻ ഒരുക്കി തരാം കൊച്ചിന്.. അതിന്റ ഇടയ്ക്ക് വേണ്ടാത്ത ചിന്തകൾ ഒന്നും മനഃസിലേക്ക് കയറ്റി വിടണ്ട… കേട്ടോ…”

അവൻ പറയുമ്പോൾ അന്നേരവും ആമി മുഖം കുനിച്ചു ഇരുന്നു.

“ആമി……”

ഡെന്നിസ് പല തവണ വിളിച്ചു നോക്കിയിട്ടും അവൾ മുഖം ഉയർത്താൻ കൂട്ടാക്കിയില്ല 

“”ആമി, എന്നോട് ദേഷ്യമാണോ നിനക്ക് “

അവൻ അവളുടെ തോളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.

“ഇച്ചായന് ഞാൻ ഒരു ബാധ്യത ആയല്ലേ “

ഇടറിയ ശബ്ദതത്തിൽ അവൾ ചോദിച്ചു.

“എന്നാണോ ഞാൻ പറഞ്ഞത്തിന്റെ അർഥം “

“എനിയ്ക്ക് അങ്ങനെ തോന്നി ഇച്ചായാ.. ഞാൻ വന്നത് ശല്യമായെന്ന്… പിന്നെ ഞാൻ ഇച്ചായന്റെ കുടുംബകാര്യങ്ങളിൽ ഒക്കെ അനാവശ്യം ആയിട്ട് ഇടപ്പെട്ടു.. അതൊക്കെ മോശമായി പോയി… സോറി ഇച്ചായാ…”

പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു.

“പോയേക്കാം…”

അവൻ ചോദിച്ചതും ആമി തലയാട്ടി 
“ഹ്മ്മ്…എന്നാൽ പിന്നെ വാ കൊച്ചേ,, പോയേക്കാം ഇവിടെ അത്യാവശ്യം തണുപ്പും ഉണ്ട്….”

ഉടുത്തിരുന്ന മുണ്ട് ഒന്നൂടെ അഴിച്ചു മുറുക്കി ഉടുത്തു കൊണ്ട് അവൻ അടച്ചിട്ടിരുന്ന വാതിൽ തുറക്കാനായി പോയി.

പെട്ടന്ന് ആയിരുന്നു മറ്റൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം അവൻ കേട്ടത്.

ആരോ വന്നല്ലോ…നീ ഇവിടെ നിയ്ക്ക്…

പറഞ്ഞു കൊണ്ട് അവൻ ജനാല വഴി നോക്കി.

ആമി… നീ ഇപ്പൊ വെളിയിലേക്ക് ഇറങ്ങി വരണ്ട കേട്ടോ..ഇവിടെ ഇരുന്നാൽ മതി. ഒരു കാരണവശാലും ഇറങ്ങിയേക്കരുത്.

ഡെന്നിസിന്റെ മുഖത്ത് പല ഭാവങ്ങൾ ഒന്നിച്ചു മിന്നി 

വാതില് തുറന്നു വെളിയിലേക്ക് ഇറങ്ങി.

“ആഹ് എന്നതാ മാമച്ചാ ഈ വഴിയ്ക്ക് ഒക്കെ… അതോ വഴി തെറ്റി വന്നത് ആണോ “

“അല്ലടാ പുല്ലേ ശരിയായ വഴിയ്ക്ക് തന്നെയാ മാമച്ചൻ വന്നത്, നിന്നെ ഒന്ന് ശരിയ്ക്കും കാണാൻ വേണ്ടി “

“എന്നാൽ പിന്നെ കണ്ടിട്ട് പൊയ്ക്കോട…. നല്ല സമയത്ത് തന്നെയാ നീയും നിന്റെ കാവൽക്കാരും കൂടി എത്തിയത് കെട്ടോ,”

ഡെന്നിസും, പിന്നെ ആ വന്ന മനുഷ്യനും കൂടി നല്ല വാക്പോര് ആയിരുന്നു.

ഈശ്വരാ എന്തൊക്കെയൊ പ്രശ്നം ഉണ്ടല്ലോ…

ആമിയുടെ നെഞ്ചു ഇടിച്ചു.

വാക്പോര് മാറി കയ്യാങ്കളി ആകുവാൻ ഒരുപാട് നേരം ഒന്നും വേണ്ടി വന്നില്ല.

ഡെന്നിസും ആയിട്ട് പൊരിഞ്ഞ അടി ആയിരുന്നു.

ഇച്ചായനു ഒന്നും വരുത്തല്ലേ കണ്ണാ…

അവൾ പ്രാർത്ഥിക്കുകയാണ്. നെഞ്ചോക്കെ പട പടാന്നു ഇടിയ്ക്കുന്നു.

ആ തണുപ്പിലും ആമിയെ വെട്ടി വിയർത്തു…

“ഈ ഡെന്നിസിന്റെ അടുത്ത് വേണ്ട നിന്റെ ഒക്കെ വിളച്ചില്.. അതൊക്കെ അങ്ങ് തരത്തിൽ പോയിട്ട് മതി.

അവന്റെ ഉറക്കെ ഉള്ള പറച്ചിലും ഒപ്പം തന്നെ വന്നവരുടെ വണ്ടി സ്റ്റാർട്ട്‌ ആവുന്ന ശബ്ദവും ഒക്കെ ആമി കേട്ടു…

ആമിക്കൊച്ചേ… വന്നു വാതിലു തുറന്നെ….

അവൻ വന്നു  പുറത്തു നിന്നു കൊട്ടിയതും ആമി ഓടി ചെന്നു കതക് തുറന്ന്.

അവന്റെ കൈ മുറിഞ്ഞു രക്തം ഒഴുകുന്നുണ്ട്, ഒപ്പം തന്നെ നെറ്റിയിൽ നിന്നും ബ്ലഡ്‌ എടുക്കുന്നുണ്ട്.

“ഇച്ചായാ….”
..

ഉറക്കെ വിളിച്ചു കൊണ്ട് പെണ്ണ് അവനെ ഇറുക്കെ പുണർന്നു.

അവന്റെ നെഞ്ചിലേക്ക് വീണു ആമി പൊട്ടിക്കരഞ്ഞു…

“ആരാ അവര്, ഇച്ചായനെ കൊല്ലും എന്നൊക്കെ പറഞ്ഞത്… എനിക്ക്…. എനിയ്ക്ക് ആകെ പേടിയാകുന്നു “
. “അവനൊക്കെ ചെറിയ പിള്ളേരു ആണ് കൊച്ചേ.. 22ഏക്കർ ഉണ്ടായിരുന്ന ഒരു ഏലക്കാട് ഞാൻ ലേലം പിടിച്ചു എടുത്തു, അതിന്റെ ചൊരുക്കാ..പോകാൻ പറ… ഈ ഡെന്നിസിന്റെ അടുത്ത അവന്റെ ഒക്കെ തറ വേലക്കളി..

അവളുട തോളത്തു മെല്ലെ തട്ടിയ ശേഷം അവൻ ആമിയെ അടർത്തി മാറ്റി.

ഇതൊന്നും ഒരു സംഭവം അല്ലെടി കൊച്ചേ… ചെറിയ കേസ് ആണ്… പിന്നെ ഈ ഡെന്നിസ് ഇങ്ങനെ ഒക്കെയാ, അടിപിടിയും വഴക്കും ഒക്കെ ഉള്ള തെമ്മടി ആണ് ഞാന്.. അതുകൊണ്ട് അല്ലേ നിന്നോട് പറഞ്ഞത്, മനസ്സിൽ എന്തെങ്കിലും വേണ്ടാത്ത വിചാരം ഉണ്ടെങ്കിൽ അത് ഒക്കെ എടുത്തു കളഞ്ഞേക്കണം എന്ന്…

” ഇല്ല…..ഒരിക്കലും കളയില്ല….ഇച്ചായനു ഏകദേശം കാര്യങ്ങൾ ഒക്കെ മനസിലായി കാണുല്ലോ, അത് അങ്ങനെ തന്നെ ആകും ആമിയുടെ മരണം വരെ… അതിനു യാതൊരു മാറ്റവും ഇല്ല… “

തന്റെ മിഴികളിലേക്കു നോക്കി കൊണ്ട് പതറാതെ പറയുന്നവളെ കണ്ണു ചിമ്മാതെ അവനും നോക്കി നിന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button